You are Here : Home / USA News

ഇന്റര്‍നാഷണല്‍ എഡ്യൂക്കേഷന്‍ ഫൗണ്ടേഷന്‍ 2019 ഗ്രാജ്വേഷന്‍ ചടങ്ങില്‍ വിദ്യാര്‍ത്ഥികളെ ആദരിച്ചു

Text Size  

Story Dated: Wednesday, July 03, 2019 11:34 hrs UTC

ബിജു ചെറിയാന്‍, ന്യൂയോര്‍ക്ക്
 
 
ന്യൂയോര്‍ക്ക്: ജൂണ്‍ 15-ന് ഇന്റര്‍നാഷണല്‍ എഡ്യൂക്കേഷന്‍ ഫൗണ്ടേഷന്‍ ഗ്രാജ്വേറ്റ് ചെയ്ത വിദ്യാര്‍ത്ഥികളെ ആദരിക്കുന്ന ചടങ്ങ് നടത്തി. ഈവര്‍ഷം വളരെ മികച്ച വിജയത്തോടെ ഹൈസ്കൂളില്‍ നിന്നും കോളജില്‍ നിന്നും ഗ്രാജ്വേറ്റ് ചെയ്ത 17 കുട്ടികളെ ഐ.ഇ.എഫ് ആദരിച്ചു. ചടങ്ങില്‍ മുഖ്യാതിഥിയായി പെന്‍സില്‍വേനിയ അഞ്ചാം ഡിസ്ട്രിക്ട് സെനറ്റര്‍ ജോണ്‍ പി. സബാറ്റിന വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡുകള്‍ നല്‍കി. ഐ.ഇ.എഫ്.എ യു.എസ്.എയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മാത്യു ഇടിച്ചാണ്ടി ആലപ്പുറത്തിനു അദ്ദേഹത്തിന്റെ സമര്‍പ്പണവും നേതൃപാടവവും മുന്‍നിര്‍ത്തി കോമണ്‍വെല്‍ത്ത് ഓഫ് പെന്‍സില്‍വാനിയ സ്‌പെഷല്‍ റെക്കഗ്‌നേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി അനുമോദിച്ചു. അതോടൊപ്പം സാമുവേല്‍ ലെസ്ലി മാത്യുവിനു ഐ.ഇ.എഫ്.എ യു.എസ്.എയുടെ ഔട്ട് സ്റ്റാന്‍ഡിംഗ് അച്ചീവ്‌മെന്റ് ലഭിച്ചു. 
 
ഇതു കൂടാതെ വളരെ പ്രശംസനീയമായ സെനറ്ററുടെ ഗുഡ് സിറ്റിസണ്‍ അവാര്‍ഡ് അദ്ദേഹം ആന്‍മേരി ഇടിച്ചാണ്ടി, ജോഷ്വാ ജേക്കബ്, അനിക്‌സ് ബിനു, അഞ്ജലി തോമസ് എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി. അതോടൊപ്പം ഫിലാഡല്‍ഫിയ സിറ്റി കമ്മീഷണര്‍ ലിസ ഡിലെയില്‍ നിന്ന് ആരോണ്‍ ജോണ്‍സണ്‍, ആന്‍മേരി ഇടിച്ചാണ്ടി, മെര്‍ലിന്‍ രാജന്‍, ഷാരോണ്‍ സാംസണ്‍ എന്നീ വിദ്യാര്‍ത്ഥികള്‍ കോണ്‍ഗ്രസ് മാന്‍ ബ്രാന്‍ഡന്‍ എഫ് ബോയിലിന്റെ സ്‌പെഷല്‍ കോണ്‍ഗ്രഷണല്‍ റെക്കഗ്‌നേഷന്‍ അവാര്‍ഡ് ഏറ്റുവാങ്ങി. അതുകൂടാതെ ജിഫി ജേക്കബ്, സിമി ജോസഫ്, ഷാരോണ്‍ സാംസണ്‍, ആരോണ്‍ ജോണ്‍സണ്‍, സാമുവേല്‍ മാത്യു, ആനി തോമസ് എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് മിസ് സിന്‍ഡി ലിഗ്രി പ്രസിഡന്‍ഷ്യല്‍ വോളണ്ടീയര്‍ സര്‍വീസ് അവാര്‍ഡ് നല്‍കി. സാമുവേല്‍ മാത്യു, മെര്‍ലിന്‍ രാജന്‍, അലെഡാ ജോമി, ആരോണ്‍ ജോണ്‍സണ്‍, ഷാരോണ്‍ സാംസണ്‍ എന്നിവരെ ഐ.ഇ.എഫ്.എ യു.എസ്.എയുടെ പ്രത്യേക സ്‌കോളര്‍ഷിപ്പുകള്‍ നല്‍കി ആദരിച്ചു. 
 
നിലവിലുള്ള വിദ്യാര്‍ത്ഥി അംഗങ്ങളെ കൂടാതെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, രക്ഷകര്‍ത്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്ത ഈ പരിപാടി ആവിഷ്കരിച്ചത് പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സായ അഖില ബെന്നി, ആനി തോമസ്, ഗ്രേസന്‍ കളത്തില്‍ മാത്യു, റിറ്റി ബാബു, സാമുവേല്‍ മാത്യു, സയന സജി, ഷെവിന്‍ ജോസഫ്, സിമി ജോസഫ് എന്നിവരായിരുന്നു. 
 
സെനറ്റര്‍ സബാറ്റിനയുടെ സാന്നിധ്യവും സഹകരണവും എല്ലാ ഐ.ഇ.എഫ് അംഗങ്ങള്‍ക്കും പ്രചോദനമായി. പി.എസ്.ഡി.പിയുടെ സ്‌പെഷല്‍ പ്രസന്റേഷനുശേഷം ലഘുഭക്ഷണത്തോടെ ഉച്ചകഴിഞ്ഞ് 12.30-നു പരിപാടി സമാപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.