You are Here : Home / USA News

മാര്‍ തോമസ് തറയിലിന് ഷിക്കാഗോയില്‍ സ്വീകരണം നല്‍കി

Text Size  

Story Dated: Thursday, June 27, 2019 02:40 hrs UTC

ജോയിച്ചന്‍ പുതുക്കുളം
 
ഷിക്കാഗോ: ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനായ മാര്‍ തോമസ് തറയിലിന് ഷിക്കാഗോയില്‍ സ്വീകരണം നല്‍കി. 
 
ചങ്ങനാശേരി- കുട്ടനാട് നിവാസികളും, എസ്.ബി ആന്‍ഡ് അസംപ്ഷന്‍ അലുംമ്‌നിയുടെ ഷിക്കാഗോ ചാപ്റ്ററും സംയുക്തമായാണ് സ്വീകരണ സമ്മേളനം സംഘടിപ്പിച്ചത്. 
 
ജൂണ്‍ 21-നു വെള്ളിയാഴ്ച വൈകുന്നേരം 7.30-നായിരുന്നു സ്വീകരണം നല്‍കിയത്. ഷിക്കാഗോ മാര്‍ത്തോമാ ശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളായിരുന്നു വേദി. 
 
ഗുഡ്‌വിന്‍ ഫ്രാന്‍സീസിന്റെ പ്രാര്‍ത്ഥനാ ഗാനത്തോടുകൂടി സമ്മേളനം ആരംഭിച്ചു. എസ്.ബി ആന്‍ഡ് അസംപ്ഷന്‍ അലുംമ്‌നി പ്രസിഡന്റ് ഷാജി കൈലാത്ത് അധ്യക്ഷത വഹിച്ചു. തോമസ് മൂലയില്‍ സ്വാഗതം ആശംസിച്ചു. എബി തുരുത്തിയില്‍, ജോസഫ് ചാണ്ടി കാഞ്ഞൂപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. 
 
സഭയ്ക്കും സമൂഹത്തിനും ചെയ്ത സംഭാവനകളെ മുന്‍നിര്‍ത്തി എസ്.ബി ആന്‍ഡ് അസംപ്ഷന്‍ അലുംമ്‌നിയുടെ പേരില്‍ ജയിംസ് ഓലിക്കര മാര്‍ തോമസ് തറയിലിനു ഫലകം നല്‍കി ആദരിച്ചു. മാര്‍ തോമസ് തറയില്‍ തനിക്ക് നല്‍കിയ സ്‌നേഹോഷ്മളമായ സ്വീകരണത്തിനു ഹൃദ്യമായ ഭാഷയില്‍ ഏവര്‍ക്കും നന്ദി പറഞ്ഞു. 
 
മാര്‍ തോമസ് തറയില്‍ കാലഘട്ടത്തിന് അനുയോജ്യനായ ഒരു മേല്‍പ്പട്ടക്കാരനാണെന്ന് യോഗം വിലയിരുത്തി. സോഷ്യല്‍മീഡിയകളുടെ മാസ്മരിക സ്വാധീനത്തില്‍ ചില തത്പരകക്ഷികളുടെ സ്വാകാര്യ അജണ്ടകളില്‍ കുടുങ്ങിപ്പോകാതെ സത്യം എന്താണെന്ന് വിവേചിച്ചറിഞ്ഞ് വിവേകപൂര്‍വ്വം പ്രവര്‍ത്തിക്കുന്നതിന് ഏവരും ജാത്രതപുലര്‍ത്തണമെന്ന് തന്റെ മറുപടി പ്രസംഗത്തില്‍ മാര്‍ തറയില്‍ ഏവരേയും ഉദ്‌ബോധിപ്പിച്ചു. 
 
വിവിധ വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ പാണ്ഡിത്യവും കാഴ്ചപ്പാടുകളും ആദര്‍ശങ്ങളും  ശ്ശാഘനീയമാണ്. മാര്‍ തറയില്‍ സഭയ്ക്കും സമൂഹത്തിനും വേണ്ടി കാലം കരുതിവെച്ച ഒരു ദൈവനിയോഗവും മുതല്‍ക്കൂട്ടുമാണ്. 
 
സഭ അകത്തുനിന്നും പുറത്തുനിന്നും ഏറെ വെല്ലുവിളികളും പ്രതിസന്ധികളും നേരിടുന്ന ഈ കാലഘട്ടത്തില്‍ ആനുകാലിക പ്രശ്‌നങ്ങളോട് മാര്‍ തോമസ് തറയില്‍ വച്ചുപുലര്‍ത്തുന്ന സമീപനങ്ങളും  കാഴ്ചപ്പാടുകളും ദര്‍ശനങ്ങളും സഭാനേതൃത്വത്തിനും സമൂഹത്തിനും ഏറെ പ്രതീക്ഷയ്ക്ക് വകനല്കുന്നതാണ്. 
 
അനീഷാ ഷാബു ഗാനം ആലപിച്ചു. എസ്.ബി ആന്‍ഡ് അസംപ്ഷന്‍ അലുംമ്‌നി സെക്രട്ടറി ഷീബാ ഫ്രാന്‍സീസ് ഏവര്‍ക്കും നന്ദി പറഞ്ഞു. ഡോ. മനോജ് നേരിയംപാറമ്പില്‍ അവതാരകനായിരുന്നു. 
 
പരിപാടികളുടെ വിജയത്തിനായി എസ്.ബി ആന്‍ഡ് അസംപ്ഷന്‍ അലുംമ്‌നിയുടെ എക്‌സിക്യൂട്ടീവ് സമിതി അംഗങ്ങളും ഉപദേശകസമിതി അംഗങ്ങളും വിവിധ കമ്മിറ്റികളിലായി ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചു. വൈകിട്ട് 9.30-ന് ഡിന്നറോടെ യോഗം പര്യവസാനിച്ചു. 
 
ആന്റണി ഫ്രാന്‍സീസ് വടക്കേവീട് അറിയിച്ചതാണിത്. 

Best Regards

 

Joychen Puthukulam

www.joychenputhukulam.com

Freelance Journalist

9160 West Oaks Ave

Des Plaines, IL 60016

Res-(847)-390-7836

Cell-(847)-345-0233

Fax-(847)390-7877

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.