You are Here : Home / USA News

ഭവന രഹിതരായ വിദ്യാര്‍ത്ഥിക്ക് വലിഡക്ടോറിയന്‍ പദവിയും, 3 മില്യണ്‍ ഡോളര്‍ സ്‌ക്കോളര്‍ഷിപ്പ് വാഗ്ദാനവും

Text Size  

Story Dated: Thursday, May 23, 2019 12:36 hrs UTC

പി പി ചെറിയാന്‍
 
മെംപിസ് ഹൈസ്‌ക്കൂള്‍ സീനിയര്‍ ടപക്ക് മോസ്ലിക്ക് ഹൈസ്‌ക്കൂള്‍ തലത്തില്‍ ഏറ്റവും ഉയര്‍ന്ന അക്കാഡമിക്ക് അവാര്‍ഡായ വലിഡിക്ടോറിയന്‍ പദവിയും, അതോടൊപ്പം വിവിധ കോളേജുകളില്‍ നിന്നും 3 മില്യണ്‍ ഡോളറിന്റെ സ്‌ക്കോളര്‍ഷിപ്പ് വാഗ്ദാനവും.
 
പിതാവിന്റെ മരണത്തോടെ കിടപ്പാടം നഷ്ടപ്പെട്ട മോസ്‌ലി ടെന്റുകളില്‍ ജീവിച്ചാണ് ഏറ്റവും ഉയര്‍ന്ന വിജയം കരസ്ഥമാക്കിയത്.
 
ആത്മാര്‍ത്ഥതയുടേയും, സത്യസന്ധതയുടേയും വലിയൊരു അനുഗ്രഹമാണ് തനിക്ക് ലഭിച്ച അംഗീകാരമാണെന്ന് മോസ്‌ലി മാധ്യമങ്ങളോട് പറഞ്ഞു. ഒരു മില്യണ്‍ ഡോളറാണ് സ്‌ക്കോളര്‍ഷിപ്പായി ലഭിക്കണമെന്ന് ആഗ്രഹിച്ചതെന്നും, എന്നാല്‍ മൂന്ന് മില്യണ്‍ ഡോളര്‍ വാഗ്ദാനം ലഭിച്ചതായും മോസ് ലി പറഞ്ഞു.
 
4.3 ജി പി എ, എ സി റ്റി സ്‌ക്കോര്‍ 31 നുമാണ് വലിഡിക്ടോറിയനായി മോസ്‌ലി തിരഞ്ഞെടുക്കപ്പെട്ടത്.
 
ജീവനത്തിലനുഭവിക്കേണ്ടിവന്ന ദുരിതങ്ങള്‍ മോസ്‌ലിയുടെ പഠനത്തെ ഒരു തരത്തിലും ബാധിച്ചിരുന്നില്ല എന്ന് മാത്രമല്ല എപ്പോഴും സുസ്‌മേര വദനനായിട്ടാണ് മോസ്‌ലിയെ കാണാന്‍ കഴിഞ്ഞതെന്നും സ്‌ക്കൂള്‍ പ്രിന്‍സിപ്പില്‍ ഷാരി മിക്‌സ് പറഞ്ഞു. തുടര്‍ പഠനത്തിലും ഉയര്‍ന്ന ഗ്രേഡ് ലഭിക്കട്ടെ എന്നും അവര്‍ ആശംസിച്ചു. അദ്ധ്യാപകരും, സഹപാഠികളും തന്നെ പ്രത്യേകം കരുതിയിരുന്നതായും, സ്‌നേഹിച്ചിരുന്നതായും മോസ്‌ലി അറിയിച്ചു. അവരോട് പ്രത്യേകം നന്ദിയുണ്ടെന്ന് മോസ്‌ലി പറഞ്ഞു.
 
ഇലക്ട്രിക് എന്‍ജിനിയറിംഗ് മേജറായി ടെന്നിസ്സി സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ പഠനം തടുരണമെന്നാണ് അനുഗ്രഹിക്കുന്നതെന്നും മോസ്‌ലി പറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.