You are Here : Home / USA News

ഡോക്ടര്‍മാര്‍ക്ക് 99 വര്‍ഷം ശിക്ഷ ഉറപ്പാക്കുന്ന ഗര്‍ഭചിദ്ര നിരോധന നിയമം അലബാമയില്‍ ഗവര്‍ണ്ണര്‍ ഒപ്പു വച്ചു .

Text Size  

Story Dated: Thursday, May 16, 2019 02:27 hrs UTC

പി.പി. ചെറിയാന്‍
 
അലബാമ: ഗര്‍ഭചിദ്രം നടത്തുന്ന ഡോക്ടടര്‍മാര്‍ക്ക് 99 വര്‍ഷം വരേയോ, ജീവപര്യന്തമോ ജയില്‍ ശിക്ഷ ഉറപ്പാക്കുന്ന കര്‍ശന ഗര്‍ഭചിദ്ര നിരോധന നിയമം അലബാമ സെനറ്റ് പാസ്സാക്കി. മെയ് 13 ചൊവ്വാഴ്ച വൈകീട്ട് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റാണ് ആറിനെതിരെ ഇരുപത്തിയഞ്ചു വോട്ടുകളോടെ H.B.314  ബില്‍ പാസ്സാക്കിയത്. നേരത്തെ ഈ ബില്‍ അലബാമ ഹൗസും വന്‍ഭൂരിപക്ഷത്തോടെ പാസ്സാക്കിയിരുന്നു.
 
അമേരിക്കയില്‍ ഇത്രയും കര്‍ശന ഗര്‍ഭചിദ്ര നിരോധന നിയമം പാസ്സാക്കുന്ന ആദ്യ സംസ്ഥാനമാണ് അലബാമ.
 
സെനറ്റില്‍ 4 മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്ക് ശേഷം ഡമോക്രാറ്റിക്ക് പാര്‍ട്ടി അംഗങ്ങള്‍ അവതരിപ്പിച്ച ഭേദഗതി സെനറ്റ് തള്ളി. ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടികള്‍ക്ക് ആവശ്യപ്പെട്ടാല്‍ ഗര്‍ഭചിദ്രത്തിനനുമതി നല്‍കണമെന്ന ഭേദഗതി പതിനൊന്നിനെതിരെ 21 വോട്ടുകള്‍ക്കാണ് സെനറ്റ് തള്ളിയത്.
 
ഗുരുതര ആരോഗ്യപ്രശ്‌നം ഉള്ള  ഗര്‍ഭസ്ഥ ശിശുവിനേയും എക്ടോപില്‍ ഗര്‍ഭധാരണവും ഈ ബില്ലിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
 
മെയ് 15 റിപ്പബ്ലിക്കന്‍ ഗവര്‍ണ്ണര്‍ കെ.ഐ.വി. ബില്ലില്‍ ഒപ്പിട്ടു ആറുമാസത്തിനുള്ളില്‍ നിയമം നടപ്പിലാകും. ആന്റി അബോര്‍ഷനെ പിന്തുണക്കുന്ന ഗവര്‍ണ്ണര്‍ ഉടനെ ബില്ലില്‍ ഒപ്പുവെക്കുകയായിരുന്നു.
 
അമേരിക്കന്‍ സിവില്‍ റൈറ്റ്‌സ് യൂണിയന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റാന്‍ഡല്‍ മാര്‍ഷല്‍ ഈ ബില്ലിനെ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് അറിയിച്ചു. ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് പിറന്നു വീഴുന്നതിനുള്ള അവകാശം ഒരു വിധത്തിലും നിഷേധിക്കാനാവില്ലെന്ന് ബില്ല് സെനറ്റില്‍ അവതരിപ്പിച്ച റിപ്പബ്ലിക്കന്‍ സെനറ്റര്‍ ക്ലൈഡ് ചാബ്ലിഡ് പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.