You are Here : Home / USA News

സക്കറിയ കുര്യന്‍ ഫോമാ കണ്‍വന്‍ഷന്‍ വൈസ് ചെയര്‍മാന്‍

Text Size  

Story Dated: Friday, November 08, 2013 12:08 hrs UTC

സജി കരമ്പന്നൂര്‍, ഫ്‌ളോറിഡ കേരളാ സ്റ്റുഡന്റ് കോണ്‍ഗ്രസ് കോട്ടയം ജില്ലാ സെക്രട്ടറി, കേരളാ യൂത്ത് ഫ്രണ്ട് സംസ്ഥാന കമ്മറ്റി അംഗം എന്നീ നീലകളില്‍ സംഘടനാ പാടവം തെളിയിച്ച് പാല സെന്റ് തോമസ് കോളജില്‍ നിന്നും ബിരുദമെടുത്ത് 2006 ല്‍ അമേരിക്കയിലെ ഡെലവെര്‍ സംസ്ഥാനത്തെത്തിയ സക്കറിയാ കുര്യന്‍, 100 ഓളം കുടുംബങ്ങളെ ഒന്നിച്ച് ചേര്‍ത്ത് ഡെലവെര്‍ മലയാളീ അസോസിയേഷന്‍ന് 2012 ല്‍ രൂപം നല്‍കി. ഓണവും ന്യൂ ഇയര്‍ സെലിബ്രേഷന്‍, വിഷു, കേരള പിറവി തുടങ്ങി ഒട്ടേറെ ആഘോഷങ്ങള്‍ നടത്താറുള്ള ഡെലവെയറിലെ ഏക മലയാളി അസ്സോസിയേഷനായ ഡെല്‍മയുടെ ഫൗണ്ടിംഗ് പ്രസിഡന്റ് ആയും ഇപ്പോള്‍ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ആയും സക്കറിയാ പ്രവര്‍ത്തിക്കുന്നു. ഏക്കാലവും സംഘടനാ പ്രവര്‍ത്തനവും ജീവകാരുണ്യ പ്രവര്‍ത്തനവും ഏകോപിപ്പിച്ച് മുന്നോട്ട് പോകുന്ന സക്കറിയാ കുര്യന്‍ പൂനാ മലയാളി അസ്സോസിയേഷന്റെ പ്രസിഡന്റ് ആയും പ്രവര്‍ത്തിച്ച് കഴിവ് തെളിയിച്ചു.

 

എന്‍ഡോസള്‍ഫാന്‍ ദുരിതം അനുഭവിക്കുന്ന വയനാട്ടിലെ ഒരു കുടുംബത്തിന് സൂപ്പര്‍ സ്റ്റാര്‍ സുരേഷ്‌ഗോപിയുടെ അപേക്ഷ പ്രകാരം ഡെല്‍മയുടെ ആഭിമുഖ്യത്തില്‍ ഒരു വീട് നിര്‍മ്മിച്ച് നല്‍കി സക്കറിയാ മറ്റുള്ളവര്‍ക്ക് മാതൃകയായി മാറി. 2014 ല്‍ ഫിലാഡല്‍ഫിയയില്‍(ജൂണ്‍ 26- 29 വരെ) നടക്കുന്ന ഫോമാ കണ്‍വന്‍ഷന്റെ നേതൃസ്ഥാനത്തേക്ക് സക്കറിയായെ നിയമിച്ചതില്‍ അഭിമാനമുണ്ടെന്ന് പ്രസിഡന്റ് ജോര്‍ജ് മാത്യൂ, സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, ട്രഷറര്‍ വര്‍ഗീസ് ഫിലിപ്പ് ചെയര്‍മാന്‍ അനിയന്‍ ജോര്‍ജ്, കോര്‍ഡിനേറ്റര്‍ ജോണ്‍ സി. വര്‍ഗീസ് എന്നിവര്‍ അറിയിച്ചു. ഡെലവെയര്‍ ന്യൂയോര്‍ക്കില്‍ താമസിക്കുന്ന സക്കറിയാ, ഭാര്യ ലിസ്സി, മകള്‍ എലിസബത്ത് എന്നിവരും ഡെല്‍മയില്‍ പ്രവര്‍ത്തിയ്ക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.