You are Here : Home / USA News

''ഓര്‍ഡര്‍ ഓഫ് സെന്റ് ജോര്‍ജ്ജ് അവാര്‍ഡ് '' ഗുരുദേവ് ശ്രീശ്രീരവിശങ്കര്‍ജിക്ക്

Text Size  

Story Dated: Friday, May 03, 2019 12:56 hrs UTC

ശ്രീരാജ്
 
വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായുടെ തിരുനാമധേയയത്തിലുള്ള ദേവാലയങ്ങളില്‍ പൗരാണികതയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന കേരളത്തിലെ ജോര്‍ജ്ജിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ പുതുപ്പളളി പള്ളി വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായുടെ പെരുന്നാളിനോടനുബന്ധിച്ച്  എല്ലാവര്‍ഷവും  നല്‍കിവരുന്ന  
    ''ഓര്‍ഡര്‍ ഓഫ് സെന്റ് ജോര്‍ജ്ജ് അവാര്‍ഡ് ''  ഈ വര്‍ഷം ജീവനകലയുടെ ആത്മീയാചാര്യന്‍ ഗുരുദേവ് ശ്രീശ്രീരവിശങ്കര്‍ജിക്ക്  സമര്‍പ്പിക്കുന്നു .  
 പുതുപ്പള്ളിയിലെ ( കോട്ടയം ജില്ല ) സെന്റ് ജോര്‍ജ്ജ്ഓര്‍ത്തഡോക്‌സ് െ്രെകസ്തവസഭയുടെ നേതൃത്വത്തില്‍  '' മേയ് 5 ന്  ഗുരുദേവ് ശ്രീശ്രീരവിശങ്കര്‍ജിക്ക് ഊഷ്മളമായ വരവേല്‍പ്പും അവാര്‍ഡ് സമര്‍പ്പണവും നടത്തും . 
 
    വിശുദ്ധകുര്‍ബ്ബാനക്ക് ശേഷം മേയ് 5 ന് രാവിലെ11 മണിക്ക് കണ്ടനാട് ഈസ്‌റ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ. ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ മഹനീയ അധ്യക്ഷതയില്‍ നിരവധി വിശിഷ്ട വ്യക്തിത്വങ്ങളുടെ നിറസാന്നിദ്ധ്യത്തില്‍ പാരിഷ് ഹാളിനടുത്ത്  പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ ഗുരുദേവ് ശ്രീശ്രീരവിശങ്കര്‍ജിക്ക് ''ഓര്‍ഡര്‍ ഓഫ് സെന്റ് ജോര്‍ജ്ജ് അവാര്‍ഡ് ''  സമര്‍പ്പിക്കും .
 
മുന്‍കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമ്മേളനം ഉത്ഘാടനം ചെയ്യും .
ആധ്യാത്മികതയിലൂന്നിയ ലോകസമാധാന പ്രവര്‍ത്തനങ്ങള്‍നടത്തിക്കൊണ്ടിരിക്കുന്ന മഹത് വ്യക്തി എന്ന നിലയിലാണ് ഗുരുദേവ് ശ്രീശ്രീരവിശങ്കര്‍ജിയെ തിരുസഭ അവാര്‍ഡ് നല്‍കി ആദരിക്കുന്നത് ,
അഞ്ച് നൂറ്റാണ്ടുകള്‍ക്ക് മുമ്പ്  തെക്കുംകൂര്‍  രാജാക്കന്മാരുടെ അനുമതിയോടും ആശിര്‍വ്വാദത്തോടും കൂടി  നിര്‍മ്മിച്ച ദേവാലയമാണ് പുതുപ്പള്ളി പള്ളി.
സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിപ്പെരുന്നാള്‍ െ്രെകസ്തവ ആഘോഷം എന്നതിലുപരി നാനാജാതിമതസ്ഥര്‍ ഒത്തുകൂടുന്ന നാടിന്റെ ദേശീയ ഉത്സവത്തിന്റെ   മഹത്തായ കൂട്ടായ്മ കൂടിയാണ്.  
 
വൈകുന്നേരം 6 മണിക്ക് വിവിധ കുരിശടികളില്‍ സന്ധ്യാനമസ്‌കാരവും തുടര്‍ന്ന് പള്ളിയികൂടിയി ലേക്ക് പ്രദക്ഷിണവും 8 30 ന് മറിയസദനം ഓര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന കൃസ്തീയ ഗാനവിരുന്നും ഉണ്ടായിരിക്കും അവാര്‍ഡ് സമര്‍പ്പണ ചടങ്ങിലും പൊതുപരിപാടികളിലും ഏവരെയും സംഘാടകര്‍ സ്വാഗതം ചെയ്യുന്നതായി ഫാദര്‍ .കുര്യന്‍തോമസ് കരിപ്പാല്‍ വികാരി അറിയിക്കുന്നു .
 
 
കൂടുതല്‍ വിവരങ്ങള്‍ക്ക് : മൗനം തോമസ് കോട്ടയം 9447464060

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.