You are Here : Home / USA News

അമേരിക്കന്‍ മലയാളിക്കു ഹരം പകര്‍ന്ന് രമേശ് ചെന്നിത്തല

Text Size  

Story Dated: Wednesday, May 01, 2019 11:56 hrs UTC

ഡാളസ്: അമേരിക്കന്‍ മലയാളികള്‍ക്ക് മറക്കാനാവാത്ത ഹരം പകര്‍ന്നുള്ള അപ്രതീക്ഷിത പര്യടനമാണ് പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അനിഷേധ്യ നേതാവുമായ ശ്രീ രമേശ് ചെന്നിത്തല എം. എല്‍. എ. നടത്തിക്കൊണ്ടിരിക്കുന്നത്.  ഡാളസിലെ പര്യടന ശേഷം അദ്ദേഹം ചിക്കാഗോയിലേക്ക് യാത്രയായി.
 
ഡാളസിലെ സുഹൃത്തായ ശ്രീ സുരേഷിന്റെയും കേരള അസോസിയേഷന്‍ ഓഫ് ഡാലസിന്റെ മുന്‍ പ്രസിഡന്റ് രമണികുമാറിന്റെയും ക്ഷണ പ്രകാരം സ്വകാര്യ പര്യടനത്തിന് തിരഞ്ഞെടുപ്പിന്റെ തിരക്കില്‍ നിന്നും ഒന്നൊഴിഞ്ഞു വിശ്രമിക്കാനെത്തിയതാണ് പ്രതിപക്ഷ നേതാവ്.  എന്നാല്‍ പ്രവാസി മലയാളികളുണ്ടോ വെറുതെ വിടുന്നു. രാവിലെ മുതല്‍ രാത്രി പന്ത്രണ്ടുവരെ പരിപാടികളില്‍ പങ്കെടുത്തിട്ടും അവശനാകാത്ത നേതാവിനെ ആണ് ഡാളസിലെ മലയാളികള്‍ കണ്ടത്.  പരിപാടികളില്‍ പങ്കെടുത്തും ആരാധകരെ അഭിവാദ്യം ചെയ്തും ഫോണ്‍ ചെയ്യുന്നവരെ തിരിച്ചു വിളിച്ചും രമേശ് ആവേശത്തോടെ അമേരിക്കന്‍ പര്യടനം ആസ്വദിക്കുന്നു.  ടോറോന്റോയില്‍ നിന്നും ഫാദര്‍. ഡാനിയേല്‍ പുല്ലേലില്‍ മുതല്‍ ചികിത്സയില്‍ കഴിയുന്ന സുഹൃത്ത് ജോസ് ഓള്‍ സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് വരെ ഫോണ്‍ വിളിക്കാരില്‍ പെടും. ചോദ്യങ്ങള്‍ക്കു മറുപടികള്‍ കൊടുത്തും രാഷ്ട്രീയം കാര്യമായി പറയാതെയും എന്നാല്‍ പറയേണ്ടത് പറഞ്ഞും പോകുന്ന നേതാവിന്റെ തന്ത്രപരമായ നീക്കം ശ്രദ്ധാവഹമാണ്. 
 
പ്രവാസികളുടെ  വിവിധ ആവശ്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞ നേതാവിന് അമേരിക്കന്‍ മലയാളികളുടെ ആത്മാവിനെ തൊട്ടറിയുവാനുള്ള അസുലഭ അവസരമായി ഈ പര്യടനം.  അമേരിക്കയിലുള്ള നല്ല സിസ്റ്റങ്ങള്‍ പഠിച്ചു കേരളത്തിന് നല്‍കണമെന്ന് പ്രവാസികള്‍ ഒരേ സ്വരത്തില്‍ ആവശ്യപ്പെട്ടു.  പ്രവാസി പ്രൊട്ടക്ഷന്‍ ബില്‍ നടപ്പാക്കുന്നത് മുതല്‍ ഹൈവേ വശങ്ങളില്‍ ശുചിത്വമുള്ള മൂത്രപ്പുരകള്‍ നിര്മിക്കണമെന്നുള്ള ആവശ്യങ്ങളും ഉയര്‍ന്നു.  മാലിന്യം, വിദേശികളുടെ കേരളത്തില്‍ വരുമ്പോളുള്ള സുരക്ഷിതത്വം, കുടി വെള്ള ക്ഷാമം അങ്ങനെ പലതും ചര്‍ച്ചവിഷയങ്ങളായി. റിയല്‍ എസ്‌റ്റേറ്റ് പോലുള്ള മേഖലകളില്‍ അമേരിക്കയിലെ പോലുള്ള നിയമങ്ങള്‍ കേരളത്തില്‍ നടപ്പാക്കിക്കിയാല്‍ അത് റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് വര്‍ധിപ്പിക്കുമെന്നും അത്തരം നിയമ നിര്‍മാണങ്ങള്‍ക്കു നിയമ സഭയില്‍ മുന്‍ കൈ എടുക്കണമെന്നും ഡാളസ്  മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച മീറ്റിംഗില്‍ പങ്കെടുത്തു പ്രസംഗിച്ച വേള്‍ഡ് മലയാളീ കൗണ്‍സില്‍ അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ പി. സി. മാത്യു ആവശ്യപ്പെടുകയുണ്ടായി. അതുപോലെ തന്നെ ഒന്നാം ക്ലാസ് മുതല്‍ പാഠ പുസ്തകത്തില്‍ കുട്ടികളെ ബിഹേവിയര്‍ സയന്‍സ് പഠിപ്പിച്ചാല്‍ വളര്‍ന്നു വരുന്ന തലമുറയില്‍ സ്ത്രീ പീഡനം പോലുള്ള കാര്യങ്ങളില്‍ മാറ്റം വരുമെന്ന് ശ്രീ പി. സി. മാത്യു, ഫ്രിക്‌സ്‌മോന്‍ മൈക്കിള്‍ മുതലായ പ്രവാസി പ്രതിനിധികള്‍ നേതാവിനെ അറിയിച്ചു.  ഹൂസ്റ്റണില്‍  നിന്നും കോണ്‍ഗ്രസുകാരന്‍ കൂടിയായ വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ പ്രസിഡന്റ് ജെയിംസ് കൂടലും കുടുംബവും നാലു മണിക്കൂര്‍ െ്രെഡവ് ചെയ്താണ് ഡാളസില്‍ നേതാവിന്റെ പരിപാടികളില്‍ പങ്കെടുക്കാനെത്തിയത്.
 
പള്ളികളും അമ്പലങ്ങളൂം സന്ദര്‍ശിച്ചു വേള്‍ഡ് മലയാളീ കൗണ്‍സില്‍, ഡാളസ് മലയാളീ അസോസിയേഷന്‍, ഓവര്‍സീസ് കൊണ്‌ഗ്രെസ്സ്, കേരള അസോസിയേഷന്‍ പോലുള്ള സംഘടനകള്‍ തിടുക്കത്തില്‍ സംഘടിപ്പിച്ച പരിപാടികളില്‍ പങ്കെടുത്ത നേതാവിന് നാട് വിട്ടു എന്ന തോന്നല്‍ തന്നെ ഇല്ലാതെയായി.  കേരളാ അസോസിയേഷന്‍ ഓഫ് ഡാളസ് ഹാളില്‍ ഓവര്‍ സീസ് കോണ്‍ഗ്രസ് നടത്തിയ യോഗം കോണ്‍ഗ്രസിലും, യൂത്തു കോണ്‍ഗ്രസിലും, കെ. എസ്. യു വിലും പ്രവര്‍ത്തിച്ച അമേരിക്കക്കാന്‍ മലയാളികള്‍ക്ക് മറക്കാനാവാത്ത ആവേശമാണ് പകര്‍ന്നത്.
 
ലോകം എമ്പാടും യാത്ര ചെയ്യുമ്പോള്‍ എവിടെ ചെന്നാലും തലവടി അസോസിയേഷന്‍, ഫ്രണ്ട് ഓഫ് തിരുവല്ല, തിരുവല്ല അസ്സോസിയയേഷന്‍ മുതലായ ചെറിയ അസോസിയേഷനുകള്‍ കാണാമെന്നും അത് സൂചിപ്പിക്കുന്നത് മലയാളികളുടെ ഒരുമ ആണെന്നും പ്രതിപക്ഷ നേതാവ്  ഒരു മീറ്റിംഗില്‍ പറഞ്ഞു.
 
ഡാളസ്സിലെ മലയാളികള്‍ നല്‍കിയ സ്‌നേഹാദരങ്ങള്‍ക്കു രമേശ് ചെന്നിത്തല ഇനി ഏതു ഉയരങ്ങളില്‍ എത്തിയാലും മറക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.  മാണി സാര്‍ ബാബു പോള്‍ അനുസ്മരണ യോഗത്തില്‍ പങ്കെടുത്ത നേതാവുമായുള്ള ചുരുങ്ങിയ പരിചയത്തില്‍ നിന്നും രമേശ് ചെന്നിത്തല എല്ലാ മതങ്ങളേയും ഉള്‍കൊള്ളാന്‍ കഴിയുന്ന ഒരു നല്ല നേതാവായി കേരളത്തിനും ഭാരതത്തിനും ഒരു അനുഗ്രഹം ആകട്ടെ എന്ന് വേള്‍ഡ് മലയാളീ കൗണ്‍സില്‍ അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ കൂടിയായ ശ്രീ പി. സി. മാത്യു ആശംസിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.