You are Here : Home / USA News

മൃഗങ്ങളുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെട്ട മൂന്ന് പേര്‍ക്ക് 21 മുതല്‍ 40 വര്‍ഷം വരെ തടവ്

Text Size  

Story Dated: Wednesday, April 24, 2019 12:36 hrs UTC

പെന്‍സില്‍വേനിയ: കുതിര, പശു, ആട്, പട്ടി എന്നീ മൃഗങ്ങളുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെട്ട മൂന്നു പേരെ 21 മുതല്‍ 40 വര്‍ഷം വരെ ജയിലിലടയ്ക്കാന്‍ കോടതി ഉത്തരവിട്ടു. മൃഗസ്‌നേഹികളായ മാത്യു ബ്രു ബേക്കര്‍ (31), മാര്‍ക്ക് മെസിന്‍ കോഫ് (34), ടെറി വാലസ് (41) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
 
പെണ്‍കുതിരകളെയും മറ്റുമാണ് ഇവര്‍ ലൈംഗീക ബന്ധത്തിന് ഉപയോഗിതച്ചതെന്നും ഈ മൃഗങ്ങളെയെല്ലാം പെന്‍സില്‍വേനിയ സൊസൈറ്റി ഫോര്‍  പ്രിവെന്‍ഷന്‍ ക്രൂവല്‍റ്റി ആനിമല്‍സ് കേന്ദ്രത്തിലേക്ക് മാറ്റിയതായും അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ 22 തിങ്കളാഴ്ച പെന്‍സില്‍വേനിയ കോടതിയാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്.
 
മൃഗങ്ങളോടു ഇത്രയും ക്രൂരമായി പെരുമാറിയ മറ്റൊരു കേസ് ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ഡിസ്ട്രിക്ട് അറ്റോര്‍ണി ഓഫിസ് പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റ് മാസമാണ് ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തത്. അപമാനകരമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് ക്ലിയര്‍ ഫീല്‍ഡ് കൗണ്ടി ഡിസ്ട്രിക്ട് അറ്റോര്‍ണി വില്യം ഷോ പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More