വാര്‍ത്തയും വിനോദവും കോര്‍ത്തിണക്കി ലോകത്തെമ്പാടു മുള്ള മലയാളികളുടെ മനം കവരുന്ന ഏഷ്യാ നെറ്റ്, ഈയാഴ്ച്ചയും പുത്തന്‍ അമേരിക്കന്‍ വിശേഷങ്ങളുമായി ഇന്ത്യ യില്‍ ശനിയാഴ്ച രാവിലെ 7 മണിക്ക് ( അമേരിക്കയില്‍ ന്യൂ യോര്‍ക്ക് സമയം വെള്ളിയാഴ്ച വൈകീട്ട് 9.30 നു ഹോട്ട് സ്റ്റാര്‍ ലും മറ്റെല്ലാ ഐ പി നെറ്റ് വര്‍ക്കിലും ) സംപ്രേഷണം ചെയ്യുന്ന യു എസ് വീക്കിലി റൌണ്ടപ്പ് നിങ്ങളുടെ സ്വീകരണ മുറിയിലെത്തുന്നു .
ഈയാഴ്ചയിലെ പ്രോഗ്രാമുകള്‍ :
വര്ണ്ണകാഴ്ച്കള് ഒരുക്കിയ ചെറി ബ്ലോസം ഫെസ്റ്റിവല്‍ ദൃശ്യങ്ങള്‍ കാണാന്‍ വാഷിംഗ്ടണ്‍ ഡി സി യില്‍ പതിനായിരങ്ങള്‍ .
ബോയിങ് 737 മാക്സ് 8 വിമാനങ്ങളുടെ പരിശോധന തുടരും, സര്‍വീസ് പുനരാരംഭിക്കാന്‍ ഇനിയും ആഴ്ചകള്‍ .
ഹോളി വൂഡില്‍ നിന്ന് 'മെന്‍ ഇന്‍ ബ്ലാക് ഇന്റര്‍നാഷണല്‍ 'പുതിയ ചിത്രം പ്രദര്‍ശനത്തിനെത്തുന്നു .
ഫൊക്കാന യുടെ പത്തൊന്‍പതാം കണ്‍വെന്‍ഷന്റെ ഔദ്യോഗിക റെജിസ്ട്രേഷന്
കിക്ക് ഓഫ് അറ്റ്ലാന്റിക് സിറ്റി യിലെ ഡാലീസ് കാസിനോ റിസോര്‍ട്ടില്‍ വെച്ച് നടന്നു .
മിഡ് വെസ്റ്റ് മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനോല്‍ഘാടനം
ചിക്കാഗോ യില്‍ സിനിമാതാരം ലാലു അലക്സ് നിര്‍വഹിച്ചു.
പുതുമകള്‍ നിറഞ്ഞ ഏഷ്യാനെറ്റ് യൂ.സ്.റൗണ്ടപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക് യൂ.എസ്. എപ്പിസോഡ് പ്രോഗ്രാം ഡയറക്ടര്‍ രാജു പള്ളത്ത് 732 429 9529.
Comments