You are Here : Home / USA News

ഫോമാ സൗത്ത് വെസ്റ്റ് റീജിയണ്‍ കണ്‍വെന്‍ഷന്‍ ഹൂസ്റ്റണില്‍

Text Size  

A. C. George

AGeorge5@aol.com

Story Dated: Tuesday, November 05, 2013 01:38 hrs UTC

ഹൂസ്റ്റണ്‍ : ഫോമാ സൗത്ത് വെസ്റ്റ് റീജിയന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 10-ാം തിയതി ഉച്ചകഴിഞ്ഞ് 1 മണി മുതല്‍ ഹൂസ്റ്റണിലെ സ്റ്റാഫോര്‍ഡിലുളള സെന്റ് തോമസ് കത്തോലിക് കമ്മ്യുണിറ്റി സെന്ററില്‍ വെച്ച് വിവിധ പരിപാടികളോടെ യുവജന കലോത്സവവും ഫോമാ കണ്‍വന്‍ഷന്‍ റജിസ്‌ട്രേഷന്‍ കിക്കോഫും നടത്തുന്നതാണെന്ന് ഫോമാ സൗത്ത് വെസ്റ്റ് റീജിയന്‍ പ്രവര്‍ത്തക സമിതി അറിയിച്ചു. ഗ്രെയിറ്റര്‍ ഹൂസ്റ്റന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫോമായുടെ സൗത്ത് വെസ്റ്റ് റീജിയനില്‍ അമേരിക്കയിലെ സൗത്ത് വെസ്റ്റിലുളള സ്‌റ്റേറ്റുകളിലെ വിവിധ മലയാളി അംഗ സംഘടനകള്‍ ഉള്‍പ്പെടുന്നു. ഫോമാ എന്ന മഹല്‍ പ്രസ്ഥാനത്തിന്റെ ആവിര്‍ഭാവവും വളര്‍ച്ചയും ടെക്‌സാസ് സ്‌റ്റേറ്റിലെ ഹൂസ്റ്റനില്‍ നിന്നായിരുന്നു എന്ന വസ്തുത അനുസ്മരിക്കുമ്പോള്‍ ഇവിടെ നടത്തുന്ന ഈ റീജിയന്റെ യുവജന കലോത്സവവും കണ്‍വന്‍ഷന്‍ കിക്കോഫും വളരെ സുപ്രധാനമാണെന്ന് ഫോമയുടെ കേന്ദ്ര കമ്മിറ്റിയും റീജിയണല്‍ കമ്മറ്റിയും വ്യക്തമാക്കി. യുവജനങ്ങളുടെ വൈവിധ്യമേറിയ കലാഭിരുചികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും അനുമോദിക്കാനുമായി വിവിധ കലാമത്സരങ്ങളാണ് യുവജന കലോത്സവത്തിലേക്കായി ആസൂത്രണം ചെയ്തിരിക്കുന്നത്. ഉച്ചകഴിഞ്ഞ് ഒരു മണി മുതല്‍ വിവിധ കലാമത്സരങ്ങളായിരിക്കും. വിവിധ മത്സരങ്ങളില്‍ പങ്കെടുക്കാനുദ്ദേശിക്കുന്ന യുവജനങ്ങള്‍ മുന്‍കൂറായി മത്സരങ്ങളിലേക്ക് രജിസ്‌ട്രേഷന്‍ ചെയ്തിരിക്കണം

. സ്‌പെല്ലിംഗ് ബി മത്സരം ഒന്നു മുതല്‍ അഞ്ച് ഗ്രേഡിലുളളവര്‍ ഗ്രൂപ്പ് ഒന്ന് എന്നും ആറ് മുതല്‍ ഒന്‍പത് ഗ്രേഡിലുളളവര്‍ ഗ്രൂപ്പ് രണ്ട് എന്നും രണ്ടു വിഭാഗങ്ങളിലായി നടത്തും. ഇംഗ്ലീഷിലുളള പ്രസംഗ മത്സരം, സിംഗിള്‍ ഡാന്‍സ് (ക്ലാസിക്കല്‍), സിംഗിള്‍ ഡാന്‍സ്(സിനിമാറ്റിക്), സോളൊ സോംഗ് തുടങ്ങിയവ നാല് ഗ്രൂപ്പായി തിരിച്ചായിരിക്കും മത്സരം. ഒന്ന് മുതല്‍ അഞ്ചാം ഗ്രേഡുവരെ ഗ്രൂപ്പ് 1, 6 മുതല്‍ 9-ാം ഗ്രേഡുവരെ ഗ്രൂപ്പ് 2, 10 മുതല്‍ 12-ാം ഗ്രേഡുവരെ ഗ്രൂപ്പ് 3, പിന്നീട് വയസിന്റെ അടിസ്ഥാനത്തില്‍ 19 വയസു മുതല്‍ 30 വയസുവരെയുളളവരെ ഗ്രൂപ്പ് നാല് ഇനത്തിലും വേര്‍തിരിച്ചായിരിക്കും മത്സരങ്ങള്‍ നടത്തുന്നതും മാര്‍ക്കുകള്‍ നിര്‍ണ്ണയിക്കുന്നതും. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും ആകര്‍ഷകങ്ങളായ ക്യാഷ് അവാര്‍ഡുകളും നല്‍കും. കലാ മത്സരങ്ങളില്‍ പങ്കെടുക്കുവാനൊ, യുവജന കലോത്സവ പരിപാടികളില്‍ സംബന്ധിക്കുവാനൊ യാതൊരു തരത്തിലുളള ഫീസും ഏര്‍പ്പെടുത്തിയിട്ടില്ല. പരിപാടികള്‍ സൗജന്യമായിരിക്കും. കൂടാതെ ഗ്രെയിറ്റര്‍ ഹൂസ്റ്റനിലെ മികച്ച കലാകാരികളും കലാകാരന്മാരും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ ഈ കലോത്സവത്തെ സമ്പുഷ്ടമാക്കും. അന്ന് വൈകുന്നേരത്തെ പൊതുസമ്മേളനത്തില്‍ ഫോമ സെന്റര്‍ കമ്മറ്റി പ്രവര്‍ത്തകരും പ്രതിനിധികളും ഗ്രെയിറ്റര്‍ ഹൂസ്റ്റനിലെ മലയാളി പൗരപ്രമുഖരും പങ്കെടുക്കും. ഫോമാ ഫിലഡല്‍ഫിയില്‍ നടത്താനിരിക്കുന്ന ദ്വി വര്‍ഷ കണ്‍വന്‍ഷന്റെ സൗത്ത് വെസ്റ്റ് റീജിയന്റെ ഭാഗത്തുളള രജിസ്‌ട്രേഷന്‍ കിക്കോഫും ഉദ്ഘാടനവും നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. ഫൊമ സൗത്ത് വെസ്റ്റ് റീജിയന്‍ വൈസ് പ്രസിഡന്റ് ബേബി മണക്കുന്നേലും മറ്റു കമ്മറ്റി അംഗങ്ങളും ഈ ഉത്സവ പരിപാടികളിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.

 

 

ഈ യുവജന കലോത്സവ പരിപാടികളെപ്പറ്റി കൂടുതല്‍ അറിയുവാനും കലാ മത്സരങ്ങളിലേക്ക് രജിസ്റ്റര്‍ ചെയ്യുവാനും താഴെ കാണുന്നവരുമായി ഫോണില്‍ ബന്ധപ്പെടുക. തോമസ് ഓലിയാല്‍ കുന്നേല്‍ : 713 679 9950 ബേബി മണക്കുന്നേല്‍ : 713 291 9721 ജോണ്‍ ചാക്കോ : 281 705 2947 എ. സി. ജോര്‍ജ് : 281 741 9465 സാം ജോസഫ് : 832 441 5085

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.