You are Here : Home / USA News

"മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റന്‍" 2014-ലെ ഭരണസമിതിയില്‍ അംഗങ്ങളായി പ്രവര്‍ത്തിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു

Text Size  

Story Dated: Tuesday, November 05, 2013 06:01 hrs UTC

"മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റന്‍" എന്ന മഹത്തായ സംഘടനയുടെ വളര്‍ച്ചയും, പൊതുനന്മയും ലക്ഷ്യംവച്ച്, 2014-ലെ ഭരണസമിതിയില്‍ അംഗങ്ങളായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന ഞങ്ങള്‍, നല്ലവരായ എല്ലാ മലയാളികളുടെയും സഹായ-സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുകയാണ്. മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റനെ സംഘടനകളുടെയോ വ്യക്തികളുടെയോ കൈകടത്തലുകള്‍ ഇല്ലാതെ ഒത്തൊരുമയോടും സാഹോദര്യത്തോടും പുരോഗതിയിലേക്ക് നയിക്കുക എന്ന പ്രതിജ്ഞയോടെ ഞങ്ങള്‍ നിങ്ങളെ സമീപിക്കുകയാണ്. നിങ്ങളുടെ സഹായ സഹകരണങ്ങള്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അനുഭവസമ്പത്ത് കൈമുതലായുള്ള അസ്സോസിയേഷന്റെ മുന്‍കാല പ്രവര്‍ത്തകരും, കഴിവും കാര്യപ്രാപ്തിയുമുള്ള യുവജനങ്ങളും സഹകരിച്ച് മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റന് ഒരു പുതിയ പ്രതിഛായ പകര്‍ത്തുവാന്‍ ഞങ്ങള്‍ മുന്നോട്ടു വരുന്നു. പ്രോത്സാഹനങ്ങള്‍ക്കും സഹായം-സഹകരണങ്ങള്‍ക്കും ഞങ്ങള്‍ അദ്യര്‍ത്ഥിക്കുകയാണ്. മുന്‍കാലങ്ങളില്‍ നടത്തിപ്പോന്നിരുന്ന എല്ലാ നല്ലകാര്യങ്ങളും തുടരുന്നതോടൊപ്പം

 

1. നോര്‍ത്ത് ഇന്‍ഡ്യന്‍ ഡോക്‌ടേഴ്‌സ് ക്ലിനിക്കുമായി സഹകരിച്ച് ഇന്‍ഷൂറന്‍സ് ലഭ്യമല്ലാത്തവര്‍ക്ക് ചികിത്സ സൗകര്യങ്ങള്‍ ഒരുക്കുന്നതാണ്.

2. അര്‍ഹരായവര്‍ക്ക് ഫൂഡ് സ്റ്റാമ്പ്, മെഡിക്കല്‍ ഡോള്‍ഡ് കാര്‍ഡ് തുടങ്ങിയവ ലഭിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതാണ്.

3. നാട്ടില്‍ നിന്നും പുതുതായി കുടിയേറുന്നവര്‍ക്ക് കരിയര്‍ ഗൈഡന്‍സ് നിര്‍ദ്ദേശങ്ങളും ക്ലാസ്സുകളും ലഭ്യമാകും.

4. മെമ്പര്‍ഷിപ്പ് കാര്‍ഡ് എല്ലാ എം.എ.ജി.എച്ച്. മേമ്പേഴ്‌സിനും ഇഷ്യൂ ചെയ്യുന്നതായിരിക്കും. 5. ബിസിനസ്സുകാരായ അംഗങ്ങള്‍ക്ക് മെമ്പര്‍ ഐ.ഡി. സര്‍ട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്യുന്നതായിരിക്കും. 6. പുതിയ ബിസിനസ്സ് സംരംഭങ്ങള്‍ക്കും അതുപോലെ ബിസിനസ്സ് തകര്‍ച്ചയെ നേരിടുന്നവര്‍ക്കും എം.എ.ജി.എച്ച്. വെബ്‌സൈറ്റില്‍ സൗജന്യമായ പരസ്യം അനവുദിക്കും. 7. പുതുവര്‍ഷാരംഭത്തിലേക്ക് എം.എ.ജി.എച്ച്. മലയാളം കലണ്ടറും എം.എ.ജി.എച്ച് ഡയറക്ടറിയും പബ്ലിഷ് ചെയ്യുന്നതായിരിക്കും. 8. മികച്ച കര്‍ഷകര്‍ക്ക് പ്രോത്സാഹനവും കര്‍ഷകശ്രീ അവാര്‍ഡും നല്‍കുന്നതായിരിക്കും. 9. തൊഴില്‍ രഹിതരായവര്‍ക്ക് എം.എ.ജി.എച്ച് വെബ്‌സൈറ്റില്‍ ഇവിടെയുള്ള തൊഴില്‍ അവസരങ്ങള്‍ അറിയിക്കുന്നതായിരിക്കും. 10. നമ്മുടെ രണ്ടും മൂന്നും തലമുറകളെ ഇവിടെ ശക്തരാക്കുവാന്‍ പ്രത്യേകം യൂത്ത് വിംഗ് രൂപീകരിക്കും. 11. മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന ഒരു കെട്ടിടം കരസ്ഥമാക്കുന്നതിന് പദ്ധതി തയ്യാറാക്കുകയും അതു സാക്ഷാത്കരിക്കുന്നതിനു വേണ്ടി പ്രയത്‌നിക്കുകയും ചെയ്യും. 12. മതസംഘടനകളുമായി സൗഹാര്‍ദ്ദത്തില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതായിരിക്കും.

 

ഇതു പ്രാവര്‍ത്തികമാക്കുവാന്‍ ഞങ്ങളോട് സഹകരിക്കണമെന്ന് സഹൃദയരായ മലയാളി സുഹൃത്തുക്കളോട് അഭ്യര്‍ത്ഥിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.