നവംബര്‍ 1,2,3 തീയതികളില്‍ ന്യൂജേഴ്സിയില്‍ നടക്കുന്ന ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐ.പി.സി.എന്‍.എ) യുടെ അഞ്ചാമത് ദേശീയ കണ്വന്ഷന് മലയാളത്തിന്റെ ഏറ്റവും പ്രമുഖ വാര്‍ത്ത ചാനലായ ഏഷ്യാനെറ്റ് നൂസിന്റെ ആശംസകള്‍. നേരോടെ, നിര്‍ഭയം, നിരന്തരം സമൂഹത്തിലെ ഏറ്റവും പുതിയ സംഭവങ്ങളും, വാര്‍ത്തകളും, 24 മണിക്കൂറും ലോകത്തിലെ എല്ലാ കോണുകളിലും ഉള്ള മലയാളികള്‍ക്ക് എത്തിക്കുന ഏഷ്യാനെറ്റ് ന്യൂസ് തുടക്കം മുതല്‍ ഇന്ന് വരെ ഏറ്റവും അധികം മലയാളികള്‍ കാണുന്ന വാര്‍ത്ത ചാനലാണ്. അമേരികയിലെ മലയാളികളും കേരളത്തിലെ എല്ലാ വാര്തകല്ക്കും ഏറ്റവും അധികം ആശ്രയിക്കുനത് ഏഷ്യാനെറ്റ് ന്യൂസ്നെ ആണ്.
അത്രയ്ക്ക് അഭേയ്ധ്യമായ ബന്ധമാണ് ഏഷ്യാനെറ്റ് ന്യൂസ്ഉം അമേരിക്കന്‍ മലയാളികളും തമ്മില്‍. അമേരിക്കന്‍ മലയാളി മാധ്യമങ്ങളെയും അതില്‍ പ്രവര്‍ത്തിക്കുന്നവരെയും ഒരു കുടക്കീഴിലാക്കി, ഒരുമയോടും കൂടിയുള്ള അവരുടെ പ്രവര്‍ത്തനം വളരെ മാതൃകാപരമാണെന്ന് ഏഷ്യാനെറ്റ് നുസിന്റെ അമേരിക്കയിലെ ചീഫ് കറസ്പോണ്ടന്റ്, അമേരികയില്‍ നിന്നുള്ള എല്ലാ മുഖ്യധാര വാര്‍ത്തകളും സമഗ്രതയോടെ ലോക മലയാളികള്‍ക്ക് കഴിഞ്ഞ പത്തു വര്‍ഷമായി റിപ്പോര്‍ട്ട് ചെയുന്ന ഡോക്ടര്‍ കൃഷ്ണ കിഷോര്‍ പറഞ്ഞു. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐ.പി.സി.എന്‍.എ) യുടെ അഞ്ചാമത് ദേശീയ കണ്വന്ഷന് വിജയമാക്കാന്‍ ഏഷ്യാനെറ്റ് ന്യൂസ് എല്ലാ പിന്തുണയും നല്‍കുമെന്നും ഡോക്ടര കിഷോര്‍ അറിയിച്ചു. ദേശീയ കണ്‍വന്‍ഷനില പങ്കെടുക്കാന്‍ ഏഷ്യാനെറ്റ് ന്യൂസ് coordinating എഡിറ്ററും, പ്രശസ്ത അവതരാകനുമായ വിനു വി ജോണ്‍ കേരളത്തില്‍ നിന്ന് ഇതും. ന്യൂസ് അവര്‍ എന്ന വാര്‍ത്ത വിശകലന പരിപാടിയിലൂടെ ലോക മലയാളികള്‍ക്ക് സുപരിചിതനായ വിനു വി ജോണിന്റെ സാന്നിധ്യം ഈ വര്‍ഷത്തെ കണ്‍വന്‍ഷനു ഒരു മുതല്കൂട്ടായിരിക്കും. വിനു നേതൃത്വം നല്കുന്ന ഒരു മാധ്യമ ചര്‍ച്ചയും ഏറെ വ്യത്യസ്തത പുലര്‍ത്തുന്ന കണ്‍വന്‍ഷനിലെ ഒരു പരിപാടിയിരിക്കും. എല്ലാവരക്കും ഏഷ്യാനെറ്റ് ന്യൂസ് ഇന്റെ ആശംസകള്‍.
Comments