You are Here : Home / USA News

ഇന്ത്യാ പ്രസ്‌ക്ലബ് കോണ്‍ഫറന്‍സ്--- പ്രതീക്ഷകള്‍ പൂവണിയട്ടെ!

Text Size  

Raju Mylapra ( Chief Editor ,Aswamedham)

rajumylapra@msn.com

Story Dated: Thursday, October 31, 2013 10:14 hrs UTC

ഇന്ത്യാപ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അഞ്ചാമത് ദേശീയ കോണ്‍ഫറന്‍സ് നവംബര്‍ 1, 2, തീയതികളിലായി ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റിലുള്ള ഹോളിഡേ ഇന്നില്‍ നടക്കും. കേരളത്തിലെയും അമേരിക്കയിലെയും പ്രശസ്തരായ മാധ്യമ പ്രവര്‍ത്തകരും, സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കും. ന്യൂയോര്‍ക്കില്‍ ആരംഭിച്ച പ്രസ്‌ക്ലബിന്, 2007 ല്‍ ന്യൂയോര്‍ക്കില്‍ വെച്ചു നടത്തപ്പെട്ട കണ്‍വന്‍ഷനോടു കൂടി ഒരു ദേശീയ പരിവേഷം കൈവന്നു. അന്നു മുതല്‍ ഇന്നുവരെ നടത്തപ്പെട്ട എല്ലാ കണ്‍വന്‍ഷനുകളും ഒന്നിനൊന്നു മെച്ചപ്പെട്ട രീതിയില്‍ സംഘടിപ്പിക്കുവാന്‍ ഇതിന്റെ ഭാരവാഹികള്‍ക്കു കഴിഞ്ഞു എന്നുള്ളത് അഭിമാനാര്‍ഹമായ ഒരു സത്യമാണ്. ഈ വര്‍ഷാരംഭത്തില്‍ കൊച്ചിയില്‍ വെച്ചു നടന്ന മാധ്യമശ്രീ അവാര്‍ഡ് അച്ചടക്കം കൊണ്ടും അവതരണരീതികൊണ്ടും മാധ്യമലോകത്ത് ഒരു പുതുമയായിരുന്നു. കേരളാ മുഖ്യമന്ത്രി ബഹുമാനപ്പെട്ട ഉമ്മന്‍ചാണ്ടിയും, സി.പി.എം. ജനറല്‍ സെക്രട്ടറി പിണറായി വിജയനും പങ്കെടുത്ത ഈ സമ്മേളനത്തില്‍ ഭരണ- പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാ രംഗങ്ങളിലുള്ള പ്രമുഖര്‍ ഒരുമയോടെ പങ്കെടുത്തത് ഒരു പുതിയ അനുഭവമായിരുന്നു. ഈ നടക്കുവാന്‍ പോകുന്ന കണ്‍വെന്‍ഷനില്‍, പ്രസ്‌ക്ലബിന്റെ എല്ലാ ചാപ്റ്ററുകളില്‍ നിന്നുള്ള ഡെലിഗേറ്റ്‌സ് എത്തും. സാന്നിദ്ധ്യം കൊണ്ടും സാമ്പത്തിക സഹായം കൊണ്ടും ഇവര്‍ കണ്‍വന്‍ഷനു കരുത്തേകും.

 

അഭിപ്രായഭിന്നതകളുമായി പുറംതിരിഞ്ഞു നില്‍ക്കുന്ന സാംസ്‌കാരിക- സാമുദായിക സംഘടനകളെ ഒരേ വേദിയില്‍, ഒരേ മനസ്സോടെ അണി നിരത്തുന്നതിന് പ്രസ്‌ക്ലബ്ബിനു കഴിയുന്നു എന്നുള്ളത് നിസ്സാരമായ ഒരു കാര്യമല്ല. തികച്ചും നൂതനമായ പരിപാടികളാണ് അഞ്ചാമത് കോണ്‍ഫറന്‍സിനു വേണ്ടി ഭാരവാഹികല്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. വിജ്ഞാനവും വിനോദവും കൈകോര്‍ക്കുന്ന ഈ കണ്‍വന്‍ഷനും വിജയപ്രദമായിരിക്കുമെന്ന് സംഘാടകര്‍ ഉറച്ചു വിശ്വസിക്കുന്നു. ഇതിനു വേണ്ടിയുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ദേശീയ പ്രസിഡന്റ് മാത്യൂ വര്‍ഗീസ്, സെക്രട്ടറി മധു കൊട്ടാരക്കര, ട്രഷറാര്‍ സുനില്‍ തൈമറ്റം, കോണ്‍ഫറന്‍സ് ചെയര്‍മാന്‍ ജോര്‍ജ് ജോസഫ്, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ റെജി ജോര്‍ജ് എന്നിവര്‍ അറിയിക്കുന്നു. ഐപിസിഎന്‍എ നാഷണല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുവാനെത്തുന്ന വിശിഷ്ടാതിഥികള്‍ക്കും, എല്ലാ ഡെലിഗേറ്റ്‌സുകള്‍ക്കും, പൊതുജനങ്ങള്‍ക്കും അശ്വമേധം ഭാവുകള്‍ നേരുന്നു. കൊച്ചിയില്‍ നടന്ന മാധ്യമശ്രീ അവാര്‍ഡ് ഒരു മാനദണ്ഡമായി എടുക്കുമെങ്കില്‍, ഈ കോണ്‍ഫറന്‍സു സമാനതകളില്ലാത്ത വിജയം കൈവരിക്കും. സംഘാടകരുടെ കഠിനപ്രയത്‌നം ഫലവത്താകട്ടെ! അവരുടെ പ്രതീക്ഷകള്‍ പൂവണിയട്ടെ! ആശംസകളോടെ രാജു മൈലപ്രാ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.