You are Here : Home / USA News

വന്‍ ജലസംഭരണ നിയമങ്ങള്‍ പരിഷ്ക്കരിക്കണം: റോഷി അഗസ്റ്റിന്‍ എം എല്‍എ

Text Size  

ജോര്‍ജ്‌ നടവയല്‍

geodev@hotmail.com

Story Dated: Monday, November 12, 2018 11:25 hrs UTC

ഫിലഡല്‍ഫിയ: പ്രളയദുരിത പാഠങ്ങള്‍ മുന്‍നിര്‍ത്തി േകരളത്തിലെ ഡാം മാനേജ്‌മെന്റ് നിയമങ്ങളും റിസര്‍വോയര്‍റൂള്‍കേര്‍വ്‌സും പരിഷ്ക്കരിക്കണമെന്ന് മികച്ച നിയമസഭാ സാമാജികനുള്ള രാജീവ് ഗാന്ധി ഹുമാനിറ്റേറിയന്‍ അവാര്‍ഡ് ജേതാവായ റോഷി അഗസ്റ്റിന്‍ എം എല്‍എ അഭ്യര്‍ത്ഥിച്ചു. വെള്ളപ്പൊക്ക സമയത്ത് മലയാളിക്ക് എന്തൊരൈക്യമായിരുന്നു! ജാതിയോമതമോ, പാര്‍ട്ടിവ്യത്യാസ്സങ്ങളോ നമ്മെ ബാധിച്ചതേയില്ല. അത് വലിയൊരു ശക്തിയായിരുന്നു ഫിലഡല്‍ഫിയ മലയാളിസമൂഹം നല്‍കിയ പൗരസ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു റോഷി അഗസ്റ്റിന്‍ എം എല്‍ ഏ. ഓവര്‍സീസ് റസിഡന്റ ്മലയാളീസ് അസ്സോസിയേഷന്‍ ഇന്റര്‍നാഷണലിന്റെ (ഓര്‍മ) നേതൃത്വത്തിലായിരുന്നു സ്വീകരണം. ഓര്‍മ (ഇന്റര്‍നാഷണല്‍) പ്രസിഡന്റ ്‌ജോസ് ആറ്റുപുറം അദ്ധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി ജോര്‍ജ് നടവയല്‍ സ്വാഗതവും ട്രസ്റ്റീബോര്‍ഡ് സെക്രട്ടറി ഫാ. ഫിലിപ് മോഡയില്‍ നന്ദിയും പ്രകാശിപ്പിച്ചു.

സ്‌പോക്‌സ് പേഴ്‌സണ്‍ വിന്‍സന്റ് ഇമ്മാനുവേല്‍, വൈസ് പ്രസിഡന്റ് ജോര്‍ജ് ഓലിക്കല്‍ ( പമ്പാ പ്രസിഡന്റ്), ട്രഷറാര്‍ ജോര്‍ജുകുട്ടി അമ്പാട്ട്, ട്രൈസ്റ്റേറ്റ് കേരളാഫോറം ചെയര്‍മാന്‍ ജോഷി കുര്യാക്കോസ്, ഐ എന്‍ ഓസിയുടെയും കോട്ടയം അസ്സോസിയേഷന്റെയും പ്രസിഡന്റ് ജോബീ ജോര്‍ജ്, ഫൊക്കാനാ നേതാവ് അലക്‌സ് തോമസ് എന്നീസാമൂഹ്യ നേതാക്കള്‍ പ്രസംഗിച്ചു. മഹിമാജോര്‍ജ്, ആലീസ് ആറ്റുപുറം, റേചല്‍ അലക്‌സ് തോമസ്, മിനി കോശി എന്നിവരുടെ നേതൃത്വത്തിലുള്ള റിസപ്ഷന്‍ കമ്മിറ്റി റോഷി അഗസ്റ്റിന്‍ എം എല്‍ ഏയെ പുഷ്പഹാരം നല്കിസ്വീകരിച്ചു. പ്രളയകാലത്തെ ഉരുള്‍പൊട്ടലില്‍ മനുഷ്യജീവിതങ്ങള്‍ക്കൊപ്പം മണ്ണടിയില്‍പ്പെട്ട പശുവിനെച്ചൊല്ലി വിലപിക്കുന്ന ഒêകര്‍ഷകന്റെ ഹൃദയ ഭേദിയായവിലാപം വിട്ടൊഴിയാതെതന്നെ ഇപ്പോഴുംചൂഴ്ì നില്ക്കുന്നു എന്ന് റോഷി അഗസ്റ്റിന്‍ എം എല്‍ ഏ ഓര്‍മ്മിച്ചു.

മനുഷ്യന്റെയും പ്രകൃതിയുടെയും സഹവാസരീതികളിലെ തകര്‍ച്ചകളുടെയും മനുഷ്യന്റെ നിസ്സഹായാവസ്ഥകളുടെയും കൂട്ടായ്മയിലൂടെയുള്ള അതിജീവന വിജയങ്ങളുടെയുംചിത്രങ്ങളുംപ്രളയക്കെടുതിയുടെ തീവ്രതíൊപ്പം മനസ്സില്‍മായാതെ നില്ക്കുന്നൂ. ജോവിന്‍ ജോസ് ( അസിസ്റ്റ്ന്റ് ഡിസ്ട്രിക്ട് അറ്റേണി, ഡോയില്‍സ്ടൗണ്‍ ബക്‌സ്കൗണ്ടി), ഫിലഡല്‍ഫിയയിലെ അമേരിക്കന്‍ മലയാളിസ്‌പോട്‌സ് പ്രവര്‍ത്തകêടെ നേതൃകേന്ദ്രവും ഫിലഡല്‍ഫിയയിലെ അനവധി മലയാളികള്‍ക്ക് ഉദ്യോഗലബ്ധിയ്ക്ക് മര്‍ഗദീപവുമായ എം. സി സേവ്യര്‍, മനോജ് ജോസ്,ഓര്‍മാ വൈസ് പ്രസിഡന്റുമാരായ ഫീലിപ്പോസ് ചെറിയാന്‍, ഷാജി മിറ്റത്താനി, തോമസ് പോള്‍, എസ്എംസിസി നാഷണല്‍ ജോയിന്റ് സെക്രട്ടറിജോര്‍ജ് വിജോര്‍ജ്, ട്രൈസ്റ്റേറ്റ് കേരളാ ഫോറം മുന്‍ ചെയര്‍മാന്മാരായ റോണി വര്‍ഗീസ്, രാജന്‍ സാമുവേല്‍, പമ്പാ ട്രഷറാര്‍സുമോദ് നെല്ലിക്കാല, ഫില്മാ ചെയര്‍മാനുംഗായകനുമായ റെജി ജേക്കബ് കാരയ്ക്കല്‍, മാപ്പ് നേതാവ് ചെറിയാന്‍ കോശി, തോമസ് ഓ ഏബ്രാഹം, ഷാജൂ പുന്നൂസ ്,ജേക്കബ് കോര, ജിമ്മി ചാക്കോ, രാജുശങ്കരത്തില്‍, സണ്ണി പടയാറ്റില്‍, ബോസ്സിചാണ്ടപ്പിള്ളകോശിദാനിയേല്‍, രാജീവ്‌തോമസ്, ലിനോ സ്കറിയാ, ജയ്‌സണ്‍ രാജന്‍, ഷാജി പുളിക്കച്ചിറ, സജോയ് വര്‍ഗീസ്, സജി സെബാസ്റ്റ്യന്‍, ഡൊമിനിക്‌ജേകബ്, തോമസ്ചാണ്ടി, ബ്ലെസണ്‍ ഫിലിപ്എന്നീസാമൂഹ്യ പ്രവര്‍ത്തകര്‍റോഷി അഗസ്റ്റിന്‍ എം എല്‍എയുടെ സേവന മികവിനെ അഭിനന്ദിച്ചു. പ്രളയകാലത്തെ ഉരുള്‍പൊട്ടലില്‍ മണ്ണടിയില്‍æടുങ്ങിയ മനുഷ്യശരീരങ്ങളെ ജെസി ബി വരുത്തി തെരഞ്ഞപ്പോള്‍കിട്ടിയത് കര്‍ഷകരുടെ ശരീരങ്ങള്‍ക്കൊപ്പം അവരുടെ നിത്യവരുമാനസ്രോതസ്സായിരുന്ന പശുവിന്റെയും ദേഹമായിരുന്നു. പശുവും എന്റെ കുടുംബാംഗമെന്ന രോദനം സ്പന്ദിക്കുന്ന കാതുമായ് വെറുതേയിരിക്കാനാവുമായിരുന്നില്ല തനിക്ക് എന്ന ്‌റോഷി അഗസ്റ്റിന്‍ എം എല്‍ ഏ ഓര്‍മ്മിച്ചു. പ്രളയത്തില്‍ പശുക്കളെ നഷ്ടപ്പെട്ട 48 æടുംബങ്ങള്‍ക്ക്ഈ കഴിഞ്ഞ മാസം സംഭാവനകള്‍ സ്വരൂപിച്ച് പശുക്കളെ നല്കാന്‍ കഴിഞ്ഞു. ചെറുകടകള്‍ നഷ്ടപ്പെട്ടവര്‍ക്ക്അതു പുനരാരംഭിക്കാന്‍ സഹായം നല്കി. പ്രളയംഏതാനു മണിക്കൂറുകള്‍കൂടെ നീണ്ടു നിന്നിരുന്നെങ്കില്‍ എല്ലാംതീരുമായിരുന്നു. വെള്ളപ്പൊക്കം കൊടുമ്പിരിക്കൊണ്ടപ്പോള്‍ ഒറ്റയ്ക്കുവീട്ടില്‍ താമസ്സിക്കാന്‍ ആള്‍ക്കാര്‍ ഭയന്നു.

പലരും കൂട്ടുകൂടിഇടക്കാല ക്യാമ്പുകളില്‍ താമസ്സിച്ചു. വിഭ്രാന്തിയെയും നിരാശാബോധത്തെയും അതിജീവിക്കാന്‍ കണ്‍സിലിങ്ങ്‌വേണ്ടി വന്നവരേറേയുണ്ട്. സ്കൂളില്‍ ക്ലാസ്സില്‍പോകാന്‍ ഭയക്കുന്ന æട്ടികളുമുണ്ട്. യാത്രാപാതകള്‍ സകലതും പ്രളയസമയത്ത് തകര്‍ന്ന് പോയതിനാല്‍ ഇനി നിയമസഭയിലേക്ക് ചെല്ലാന്‍ പറ്റാതാവുമോ എന്നും തോന്നി. സകലവാര്‍ത്താ മാദ്ധ്യമങ്ങളും നിശ്ച്ചലമായ ഘട്ടം ഭീഷണമായി. ജനപ്രതിനിധികളും ജനങ്ങളും ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചതുകൊണ്ട് അതിജീവനം സാധിച്ചു. ഇടുക്കിയില്‍ പ്രളയത്തിനു മുമ്പേ ദുരിതം ആരംഭിച്ചു. 50 ക്യുബിക് മീറ്റര്‍ ജലം ഒരു സെക്കന്റില്‍ എന്ന തോതില്‍ഷട്ടര്‍ തുറന്നുവിടാന്‍ ആരംഭിച്ചത് വൈകാതെ 2 ലക്ഷംലിറ്റര്‍ വെള്ളം ഒരുസെക്കന്റില്‍ എന്ന നിരക്കില്‍ തുറìവിടേണ്ടി വന്ന ഭീകരാവസ്ഥ നമുക്കുണ്ടായി. ഡാം മാനേജ്‌മെന്റിലെ അപാകതയാണിതിനുകാരണം. ഇത്തരം അപാകതകളെ ദീര്‍ഘവീക്ഷണ ബോധത്തൊടെ തരണം ചെയ്യാന്‍ ചട്ടങ്ങളും നിയമങ്ങളും പരിഷ്ക്കരിക്കണം. ഇത്തരംകാര്യങ്ങളില്‍ ഭരണപ്രതിപക്ഷ ഭിന്നിപ്പുകള്‍ പാടില്ല എന്ന് റോഷി അഗസ്റ്റിന്‍ എം എല്‍ ഏ ചൂണ്ടിക്കാണിച്ചു. ശബരിമലവിഷയത്തില്‍ സര്‍ക്കാര്‍ തിടുക്കം കാണിക്കാന്‍ പാടില്ലായിരുന്നു എന്നതാണ് അഭിപ്രായമെന്നും റോഷി അഗസ്റ്റിന്‍ എം എല്‍ഏ വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From Featured News
View More
More From Trending
View More