You are Here : Home / USA News

യാക്കോബായ സുറിയാനി സഭയ്ക്ക് കാലിഫോര്‍ണിയായില്‍ പുതിയ ദൈവാലയം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, November 09, 2018 09:53 hrs UTC

കാലിഫോര്‍ണിയ: സര്‍വ്വശക്തനായ ദൈവത്തിന്റെ അളവറ്റ കരുണയാല്‍ മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്ള്‍സ് സഭയുടെ നോര്‍ത്ത് അമേരിക്കന്‍ അധിഭദ്രാസനത്തിന് കാലിഫോര്‍ണിയായിലുള്ള സിലിക്കണ്‍ വാലി ,സാന്‍ ഹൊസെയില്‍ 2018 ഒക്ടോബര്‍ 18 ന് വൈകിട്ട് 6.30 നു ഭദ്രാസനത്തിന്റെ അഭിവന്ദ്യ ഇടയന്‍ യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെ പ്രധാന കാര്‍മ്മീകത്വത്തില്‍ വി .കുര്‍ബാന അര്‍പ്പിച്ച് പുതിയ കോണ്‍ഗ്രിഗേഷന് തുടക്കം കുറിച്ചു. വി കുര്‍ബാന മദ്ധ്യേ ശെമ്മാശന്മാരില്‍ പ്രധാനിയും, സഹദേന്മാരില്‍ മുമ്പനും, പരിശുദ്ധനും, മഹത്വമുള്ളവനുമായ മോര്‍ സ്‌തേഫാനോസ് സഹദായുടെ നാമത്തില്‍ ദൈവാലയം നാമകരണം നടത്തി പരിശുദ്ധ സഹദായുടെ നാമത്തില്‍ പ്രത്യേകം പ്രാത്ഥനകള്‍ നിര്‍വഹിച്ചു.പുതിയ ദൈവാലയത്തിന്റെ ആദ്യ കുര്‍ബാനയില്‍ വന്ദ്യ.കെ.ജെ.ജോണ്‍ കോര്‍എപ്പിസ്‌കോപ്പ, ആബൂനാ യെല്‍ദൊ അസാര്, റവ ഫാ സജി കോര, റവ ഫാ കുര്യാക്കോസ് പുതുപ്പാടി എന്നിവര്‍ സഹകാര്‍മ്മീകരായിരുന്നു. ശെമ്മാശന്മാര്‍, ശ്രുശൂഷകരെ കൂടാതെ സാക്രമെന്റോ സെ. ബേസില്‍, ലിവര്‍മൂര്‍ സെ.മേരീസ് മറ്റു സഹോദര ഇടവക പരിസരങ്ങളില്‍ നിന്നുമായി നൂറിലധികം വിശ്വാസികളും പങ്കെടുത്തു.

 

വി കുര്‍ബാനന്തരം നടന്ന മീറ്റിങ്ങില്‍ ഇടവക മെത്രാപോലിത്ത ദൈവാലയം തുടങ്ങുന്നതിനുള്ള ക്രമീകരണം ചെയ്തുതന്ന സാന്‍ഹൊസെ സെ.തോമസ് സിറിയക് ഓര്‍ത്തഡോക്ള്‍സ് ഇടവക വികാരി ആബൂനാ യല്‍ദോ അസാര്, ബോര്‍ഡ് മെംബേര്‍സ്, ഇടവക അംഗങ്ങള് എന്നിവരെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. തുടര്‍ന്ന് ഫാ.കുരിയാക്കോസ് പുതുപ്പാടിയ്ക്ക് പുതിയ കോണ്‍ഗ്രിഗേഷന്റെ ചുമതല നല്‍കി. നോര്‍ത്ത് അമേരിക്കന്‍ അധിഭദ്രാസനത്തിന്‍ മോര്‍ സ്‌തേഫാനോസ് സഹദായുടെ നാമത്തില്‍ ആദ്യത്തെ ദൈവാലയമാണിത്. ഗൂഗിള്‍, ആപ്പിള്‍, ഫേസ്ബുക്ക് എന്നീ ഐ ടി കമ്പനികളുടെ ഹൃദയ ഭാഗത്താണ് പുതിയ ദൈവാലയം ആരംഭിച്ചിട്ടുള്ളത് സാന്‍ ഹോസെ കൂടാതെ സിലിക്കണ്‍ വാലിയിലുള്ള കൂപ്പര്‍ട്ടീനോ, ക്യാമ്പല്‍, മീല്‍പിറ്റാസ്, സാന്‍ ഫ്രാന്‍സിസ്‌കോ, മെലനോ പാര്‍ക്ക്, ഫോസ്റ്റര്‍ സിറ്റി, നിവാര്‍ക്, ഫ്രീമൗണ്ട്,തുടങ്ങിയ സിറ്റികളിലുള്ളവര്‍ക്ക് ഈ ദൈവാലയം ഒരു അനുഗ്രഹമാണ്.പുതിയ ദൈവാലയത്തിന്റെ വി.കുര്‍ബാനയില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം കടന്നു വന്ന എല്ലാവര്‍ക്കും വികാരി ഫാ.കുരിയാക്കോസ് പുതുപ്പാടി നന്ദി അര്‍പ്പിച്ചു തുടര്ന്ന് നേര്ച്ച ഭക്ഷണത്തോടെ 9.00 മണിക്ക് പരിയവസാനിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: St. Stephen's Syriac Orthodox Congregation San Jose, California, USA Fr.Kuriakose Puthupady (954 -907 -7154, 408 -475 -2140) http://www.svsoc.org http://www.ststephenssiliconvalley.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.