You are Here : Home / USA News

ഒ.ബി.സി ഡിപ്പാര്‍ട്ട്‌മെന്റ് ചെയര്‍മാനായി അഡ്വ: സുമേഷ് അച്യുതനെ നിയമിച്ചു

Text Size  

Story Dated: Sunday, October 14, 2018 08:17 hrs UTC

രാഷ്ട്രീയ രംഗത്ത് കുറെ കാലമായി അടുപ്പമില്ലാതിരുന്ന ഈഴവരേയും എസ്.എന്‍.ഡി.പിയേയും കോണ്‍ഗ്രസുമായി അടുപ്പിക്കാന്‍ എഐസിസി രംഗത്ത് 'ശബരിമല വിധിയുടെ പാശ്ചാത്തലത്തില്‍ ഈ നടപടി ത്വരിതപ്പെടുകയാണ്. ആര്‍ ശങ്കറിനെ മുഖ്യമന്ത്രിയാക്കി ഈ സമുദായത്തിന്റെ വിശ്വാസ്യത പിടിച്ചുപറ്റാന്‍ അന്ന് ശ്രമിച്ചിരുന്നു. പിന്നീട് കെ. കരുണാകരന്റെ കാലത്ത് എല്ലാ സമുദായങ്ങളേയും ബാലന്‍സ് ചെയ്ത് നിറുത്തിയിരുന്നതു പോലെ ഈഴവ വിഭാഗത്തേയും നേതാക്കളേയുംഅദ്ദേഹം പരിഗണിച്ചിരുന്നു. എന്നാല്‍ അതിനു ശേഷം ഈഴവ വിഭാഗത്തില്‍ നിന്ന് ഉയര്‍ന്നു വന്ന കോണ്‍ഗ്രസ് നേതാക്കള്‍ സമുദായ താല്‍പര്യം സംരക്ഷിച്ചിരുന്നില്ല എന്നു മാത്രമല്ല അവസരം കിട്ടുമ്പോഴെക്കെ എസ്.എന്‍.ഡി.പിയേയും നേതാക്കളേയും തള്ളിപ്പറയാനാണ് ശ്രമിച്ചിരുന്നതെന്ന ആക്ഷേപംനിലനിന്നിരുന്നു. കോണ്‍ഗ്രസ് വേണ്ട രീതിയില്‍ തങ്ങളുടെ താല്‍പര്യങ്ങളെ പരിഗണിക്കുന്നില്ലെന്ന തോന്നല്‍ സമുദായാംഗങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നപ്പോഴാണ് ബി.ഡി.ജെ.എസ് രൂപീകരണവും എന്‍.ഡി.എ പ്രവേശനവും.

സമഗ്രാധിപത്യപ്രവണതയുള്ള ബി.ജെ.പിയുമായി ഒത്തു പോകുന്നത് ഭാവിയില്‍ എസ്.എന്‍.ഡി.പിയുടെ അസ്തിത്വത്തിന് സമ്പൂര്‍ണ്ണ തകര്‍ച്ചയായിരിക്കും ഫലം എന്ന തോന്നല്‍ അംഗങ്ങള്‍ക്കിടയില്‍ വ്യാപകമാണ്.ശിവസേനക്കു പോലും ഒത്തുപോകാന്‍ കഴിയാത്തത് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.കൂടാതെ കേരളീയ സാഹചര്യത്തില്‍ ഈ ബന്ധം ഗുണത്തേക്കാളേറെ ദോഷമാണ് സംഘടനയുണ്ടാക്കിയതെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും. ഇക്കാര്യങ്ങളൊക്കെ കണക്കിലെടുത്ത്‌സംസ്ഥാനത്ത് ഒ.ബി.സി ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രവര്‍ത്തനം സജീവമാ ക്കാനും അതിലൂടെ പ്രധാനമായും ഈഴവ വിഭാഗത്തെകോണ്‍ഗ്രസുമായിഅടുപ്പിക്കുവാനും അഖിലേന്ത്യാ കോണ്‍ഗ്രസ്‌നേതൃത്വം ശ്രമിക്കുന്നു. കെ.പി.സി.സി ഒ.ബി.സി ഡിപ്പാര്‍ട്ട്‌മെന്റിന്റെ ചെയര്‍മാനായി മുന്‍ ചിറ്റൂര്‍ എം എല്‍ എ ആയിരുന്ന കെ.അച്യു തന്റെ മകനും, യൂത്ത് കോണ്‍ഗ്രസ് പാലക്കാട് മുന്‍ജില്ലാ പ്രസിഡണ്ടും നിലവില്‍ ഡിസിസി വൈസ് പ്രസിഡണ്ടുമായ അഡ്വ:സുമേഷ് അച്യുതനെ രാഹുല്‍ ഗാന്ധി നിയമിച്ചിരിക്കുകയാണ്. അംബേദ്കര്‍ കോളനി അയിത്ത വിഷയമുള്‍പ്പടെ ഉയര്‍ത്തി കൊണ്ടുവന്ന് സാമൂഹ്യ പ്രവര്‍ത്തന ങ്ങളില്‍ സജീവമായി ഇടപെടുന്നയാളെന്ന നിലയില്‍ ഈ രംഗത്ത് ശോഭിക്കാന്‍ കഴിയുമെന്നാണ്പാര്‍ട്ടി വിശ്വസിക്കുന്നത്. പ്രമുഖ ഈഴവ കുടുംബാംഗമെന്ന നിലയിയും വെള്ളാപ്പള്ളി യുമായുള്ള കുടുംബ ബന്ധവും അതിലുപരി മദ്യവ്യവസായ മേഖലയിലുള്ള ഇദ്ദേഹത്തിന്റെ മുന്‍ ബന്ധങ്ങളും കൂടുതല്‍ സഹായകരമാകാനാണ് സാധ്യത.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.