അരിസോണ: അരിസോണ മലയാളി അസോസിയേഷന് സെപ്റ്റംബര്‍ 21-ന് ഓണം പൂര്‍വ്വാധികം ഭംഗിയായി ആഘോഷിച്ചു. ഗൃഹാതുരത്വം തുളുമ്പുന്നതായിരുന്നു ഇത്തവണത്തെ ഓണാഘോഷം. താളമേളങ്ങളോടെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ തിരി തെളിയിച്ച് ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചു. മായാ മേനോനും, വിമല്‍കുമാറും ചേര്‍ന്ന് കുടുംബാംഗങ്ങളെ വേദിയിലേക്ക് ആനയിച്ചു. പ്രസിഡന്റ് സതീഷ് അമ്പാടി ഓണപ്പുടവ നല്കി അംഗങ്ങളെ സ്വാഗതം ചെയ്തു. സജീവ് മാടമ്പത്ത് മാവേലിയായി വേഷമണിഞ്ഞത് ഏവരുടേയും ശ്രദ്ധയാകര്‍ഷിച്ചു. കുട്ടികളും മുതിര്‍ന്നവരും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ശ്രീകുമാര്‍ നമ്പ്യാര്‍, ബൈജു തോമസ് ടീമിന്റെ നേതൃത്വത്തിലുള്ള വിഭവ സമൃദ്ധമായ ഓണസദ്യ രുചികൊണ്ടും പുതുമകൊണ്ടും പ്രശംസ പടിച്ചുപറ്റി. ജോസഫ് വടക്കേതിന്റേയും മുരളി നായരുടേയും നേതൃത്വത്തിലുള്ള ചിട്ടയായ പ്രവര്‍ത്തനം എല്ലാവര്ക്കും വിഭവങ്ങള്‍ ലഭിച്ചുവെന്നത് ഉറപ്പുവരുത്തി. സതീഷ് അമ്പാടി എല്ലാവര്ക്കും ഓണാശംസകള്‍ നേര്‍ന്നു. ലിസി ജോസ് സ്വാഗതവും, ജയന് നായര്‍ നന്ദിയും പറഞ്ഞു. സതീഷ് അമ്പാടി, ജോസ് വടകര, ജയന് നായര്‍, ജോസഫ് വടക്കേല്‍, ലിസി ജോസ്, ജോര്‍ജ് തെക്കേക്കര, അനിത ബിനു, മായാ മേനോന്, ഷാനവാസ് കാട്ടൂര്‍, സജിത് തൈവളപ്പില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. അസോസിയേഷന് വൈസ് പ്രസിഡന്റ് ജോസ് വടകര അറിയിച്ചതാണിത്.
Comments