ഷിക്കാഗോ: സീറോ മലബാര്‍ സഭയുടെ നെടുംതൂണായി പ്രവര്‍ത്തിക്കുന്ന അത്മായ കമ്മീഷന് 2013-ല്‍ പ്രൊഫഷണല്‍ ഫോറം രൂപീകരിക്കുകയും അതിന്റെ ഡയറക്ടറായി ഫാ.ഡോ. ജോണ്‍ കൊച്ചുപറമ്പിലിനെ (ബിജു) നിയമിക്കുകയും ചെയ്തു. ഈ നിയമനം സഭയെ സംബന്ധിച്ചടത്തോളം ഒരു വലിയ മുതല്‍ക്കൂട്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. സെമാന്റിക് കംപ്യൂട്ടറിംഗില് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മുന്‍നിര്‍ത്തി എന്റര്‍പ്രൈസസ് കംപ്യൂട്ടറിംഗില് ഇംഗ്ലണ്ടില്‍ നിന്നും ഡോക്ടറേറ്റ് നേടിയിട്ടുള്ള ഫാ. ജോണ്‍ കൊച്ചുപറമ്പിലിന്റെ നേതൃത്വത്തില്‍ വിവിധ രാജ്യങ്ങളില്‍ അത്മായ പ്രൊഫഷണല്‍ ഫോറത്തിന് ശാഖകള്‍ ഉണ്ടായിവരുകയും അത്മായരുടെ ആദ്ധ്യാത്മിക ജീവിതത്തിനും, സാമൂഹിക സാംസ്കാരിക തലത്തിലും പ്രാഗത്ഭ്യം നേടുവാന്‍ തക്കവിധത്തില്‍ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തുവരുന്നു.
നോര്‍ത്ത് അമേരിക്കയില്‍ മുന്‍കാല പരിചയമുള്ള ഫാ. ജോണ്‍ കൊച്ചുപറമ്പില്‍ അത്മായരുടെ നേതൃത്വത്തില്‍ പ്രാദേശിക പിതാക്കന്മാരുടേയും വൈദീകരുടേയും സഹകരണത്തോടെ വിവിധ പദ്ധതികള്‍ക്ക് ആരംഭം കൊടുക്കുവാന്‍ ഇപ്പോള്‍ നോര്‍ത്ത് അമേരിക്കയില്‍ വിവിധ സംഘടനകളേയും മേലദ്ധ്യക്ഷന്മാരേയും ആത്മായ പ്രമുഖരേയും സന്ദര്‍ശിക്കുന്നു. നോര്‍ത്ത് അമേരിക്കയിലും കാനഡയിലും സ്ഥിരതാമസക്കാരായ മലയാളികള്‍ക്കും അവരുടെ കുട്ടികള്‍ക്കും, പുതുതായി കുടിയേറുന്നവര്‍ക്കും വേണ്ടി അത്മായ കമ്മീഷനിലൂടെ വിവിധ പരിപാടികള്‍ തുടങ്ങുന്നതാണെന്നും ഫാ. ജോണ്‍ കൊച്ചുപറമ്പില്‍ അഭിപ്രായപ്പെട്ടു. കൂടുതല്‍ വിവരങ്ങള്‍ക്ക്: bijusjohn@yahoo.co.in
Comments