You are Here : Home / USA News

ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജം തിരുവോണം ആഘോഷിച്ചു

Text Size  

Story Dated: Friday, October 04, 2013 04:51 hrs UTC

ജോസ് കുമ്പിളുവേലില്‍

 


ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ ആദ്യത്തെ സമാജങ്ങളിലൊന്നായ ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജം തിരുവോണം ആഘോഷിച്ചു. സെപ്റ്റംബര്‍ 21 ശനിയാഴ്ച വൈകുന്നേരം നാലുണിയ്ക്ക് ഫ്രാങ്ക്ഫര്‍ട്ട് നോര്‍ഡ് വെസ്റ്റിലെ സാല്‍ബൗ ഓഡിറ്റോറിയത്തില്‍ അരങ്ങേിയ വൈവിദ്ധ്യങ്ങളായ കലാപരിപാടികള്‍ പുതുമകള്‍ നിറച്ച അവതരണ മഹിമകൊണ്ട് അവിസ്മരണീയമായി.

ബേബി കലയംകേരില്‍ , വര്‍ഗീസ് കാച്ചപ്പിള്ളി എന്നിവര്‍ ചെണ്ടയില്‍ ഒരുക്കിയ താളമേളങ്ങളുടെയും താലപ്പൊലിയേന്തിയ മങ്കമാരുടെയും അകമ്പടിയോടുകൂടിയാണ് വിശിഷ്ടാതിഥികളെ ഓഡിറ്റോറിയത്തിലേയ്ക്ക് ആനയിച്ചത്. കവിതാ രമേഷ് പ്രാര്‍ത്ഥനാഗീതം ആലപിച്ചു. തുടര്‍ന്ന് ഗൗരി, ഗുനീക്ക, രാധ, ദിയാ, പ്രവീണ, ഹര്‍ഷിത, അദിതി എന്നിവര്‍ നൃത്തചുവടുകളുമായി സരസ്വതീ പൂജയുടെ നിറവില്‍ ഒരുക്കിയ കണിക്കാഴ്ചയോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. ഫ്രാങ്ക്ഫര്‍ട്ട് ജനറല്‍ കോണ്‍സുലേറ്റിലെ കോണ്‍സുല്‍ ജനറല്‍ രവീഷ്‌കുമാര്‍, സുബയ്യാ (എയര്‍ഇന്‍ഡ്യ, യൂറോപ്യന്‍വിംഗ് മാനേജര്‍ ), സദാനന്ദന്‍ നാരായണന്‍ (സിഇഒ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യ, ഫ്രാങ്ക്ഫര്‍ട്ട്) എന്നിവര്‍ ഭദ്രദീദീപം കൊളുത്തി ആഘോഷം ഉദ്ഘാടനം ചെയ്തു. ഇന്‍ഡ്യന്‍ ഡയസ്‌പോറയിലെ ജര്‍മനിയിലെ യുവജനങ്ങളെ സമൂഹത്തിന്റെ മുന്‍നിരയിലെത്തിക്കാന്‍ പ്രതിജ്ഞാബദ്ധമാണന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ കോണ്‍സുല്‍ ജനറല്‍ രവീഷ്‌കുമാര്‍ അറിയിച്ചു.

സുബയ്യാ (എയര്‍ഇന്‍ഡ്യ, യൂറോപ്യന്‍വിംഗ് മാനേജര്‍ ), സദാനന്ദന്‍ നാരായണന്‍ (സിഇഒ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യ, ഫ്രാങ്ക്ഫര്‍ട്ട്), ഫാ.ദേവദാസ് പോള്‍ (ചാപ്‌ളെയിന്‍ ഇന്‍ഡ്യന്‍ കമ്യൂണിറ്റി ഫ്രാങ്ക്ഫര്‍ട്ട്), ജോര്‍ജ് ജോസഫ് ചൂരപ്പൊയ്കയില്‍ (പ്രസിഡന്റ്, ഫ്രാങ്ക്ഫര്‍ട്ട് സ്‌പോര്‍ട്‌സ് ആന്റ് ഫമീലിയന്‍ ഫെറൈന്‍ ), മരിയാനോ പെരേര(പ്രസിഡന്റ് ഭാരത് ഫെറൈന്‍ ), ജോസ് കുമ്പിളുവേലില്‍ (കള്‍ച്ചറല്‍ സെക്രട്ടറി, കേരള സമാജം കൊളോണ്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

ജാസ്മിന്‍ , ജീന, മെലീസ, സോഫി, മരിയാന, സോണിയ എന്നിവരുടെ ശാസ്ത്രീയ നൃത്തം നിറപ്പകിട്ടാര്‍ന്ന മികച്ച കലാസൃഷ്ടിയായിരുന്നു. ദൈവത്തിന്റെ സ്വന്തം നാട്ടിലെ വ്യത്യസ്തതയുടെ കലവറ തുറന്ന് ഓണത്തെ അധികരിച്ചു നടത്തിയ ആവിഷ്‌ക്കാരം ഓണത്തിന്റെ ഗതകാലസ്‌രണകള്‍ അയവിറക്കാനും ഗൃഹാതുരത്വം പേറുന്ന മലയാളി മനസുകളെ കുളരണിയ്ക്കാനും ഉതകുന്നതായി. കേരളസമാജം അംഗങ്ങളുടെ കൂട്ടായ്മ പ്രവര്‍ത്തനത്തിന്റെ വന്‍വിജയം തന്നെയായിരുന്നു ഈ ആവിഷ്‌ക്കാരം. കൈകൊട്ടിക്കളിയുടെ നവ്യതയും, കൊയ്ത്തുപാട്ടിന്റെ ഈണത്തില്‍ ചുവടുവെച്ച പെണ്‍കുട്ടികളും, മാവേലി മന്നന്റെ എഴുന്നെള്ളത്തും (രാജേഷ് സീസ്‌ഹൈം), പാതാളത്തിലേയ്ക്കുള്ള ചവിട്ടിത്താഴ്ത്തലും, പുലികളിയും, വള്ളംകളിയുടെ ആരവവും ആവിഷ്‌ക്കാരത്തില്‍ നിറഞ്ഞിരുന്നു.

ബാലു ആര്‍ കുറുപ്പിന്റെ നേതൃത്വത്തില്‍ ജോര്‍ജ് എട്ടിയിലും, കൊച്ചു കലാകാരന്മാരും താളവാദ്യമേളങ്ങളുടെ അകമ്പടിയില്‍ ആലാപനത്തിന്റെ സൗകുമാര്യതയില്‍ ഒരുക്കിയ രാഗസുധ പ്രേക്ഷകമനസുകളെ സംഗീതസാന്ദ്രമാക്കി.
രാഖി ശശി അവതരിപ്പിച്ച മോഹിനിയാട്ടം, ശ്രീമയി, മാനസ, പ്രാര്‍ത്ഥന എന്നിവരുടെ അര്‍ദ്ധശാസ്ത്രീയ നൃത്തം, ദിയ ആന്റ് നിയാ എന്നിവരുടെ ബോളിവുഡ് നൃത്തം, അബില, വെസ്‌ലി, രേഷ്മ, അലീന എന്നിവരുടെ നൃത്തം, ആ്വിത്യ, നിഷാന്ത്, ജെസ്റ്റിന്‍ , ഹരീനാഥ്, ശ്രീമയി എന്നിവരുടെ കേരളത്തിലെ നാടോടി നൃത്തം, ആതിര, ആരുഷി, അഞ്ജലി, അനുഷ, നവ്യ എന്നിവരുടെ സംഘനൃത്തം, മയൂര നൃത്തം തുടങ്ങിയ കലാരൂപങ്ങള്‍ ചവടുകളിലൂടെ വര്‍ണ്ണങ്ങള്‍ കൊരുത്ത ഭാവഭേദങ്ങളുടെ നിറകതിരായി ആഘോഷസന്ധ്യയെ സമ്പന്നമാക്കി. ജിജു ആലപിച്ച ഗാനത്തില്‍ ഓണത്തിന്റെ സവിശേഷത നിറഞ്ഞിരുന്നു.

ജര്‍മനിയിലെ ആദ്യതലമുറയെയും, യുവതലമുറയെയും ആസ്പദമാക്കി ദേ മലയാളി കൊമ്പത്ത് എന്ന ഹസ്യാവിഷ്‌ക്കാരം സദസ്യരുടെ നിറഞ്ഞ കൈയ്യടി നേടിയെന്നു മാത്രമല്ല നര്‍മ്മരസം തുളുമ്പിയ ആവിഷ്‌ക്കാരത്തിലൂടെ ഒരുക്കിയ ചിന്താശകലങ്ങളായിരുന്നു. ചുറുചുറുക്കിന്റെയും പ്രവര്‍ത്തന പാടവത്തിന്റെയും സംഘടനാ ഏകോപനത്തിന്റെയും പ്രതിരൂപമായ സമാജം പ്രസിഡന്റ് കോശി മാത്യു ഇലവുങ്കല്‍ സ്വാഗതം ആശംസിച്ചു. സമാജം ജനറല്‍ സെക്രട്ടറി ബോബി ജോസഫ് വാടംപറമ്പില്‍ നന്ദി പറഞ്ഞു. മികവാര്‍ന്ന പരിപാടികള്‍ മോഡറേറ്റ് ചെയ്ത് വിദ്യാ വിനോദ്, ബെറ്റ്‌സി മാത്യു എന്നിവരായിരുന്നു. ഓണസദ്യ ഒരുക്കിയത് യൂറോപ്പില്‍ പ്രശസ്തനായ കെ.കെ. നാരായണസ്വാമിയും സംഘവും ആയിരുന്നു. നിറങ്ങളുടെ അഴകില്‍ കൊരുത്ത പൂക്കളത്തിന്റെ നടുവില്‍ ഒരുക്കിയ നിലവിളക്കിന്റെ തിരിനാളം ആഘോഷത്തെ പ്രകാശമയമാക്കി.

സമാജം സംഘടിപ്പിച്ച തംബോലയില്‍ വിജയിച്ചവര്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. എയര്‍ ഇന്‍ഡ്യയായിരുന്നു മുഖ്യസ്‌പോണ്‍സര്‍. ഒന്നാം സമ്മാനമായ കേരള/ജര്‍മനി (ടു ആന്റ് ഫ്രോ ടിക്കറ്റ്) എയര്‍ ഇന്‍ഡ്യ യൂറോപ്യന്‍ വിംഗ് മാനേജര്‍ സുബയ്യാ ഒന്നാം സമ്മാനം കൈമാറി. കൂടാതെ നിരവധി സമ്മാനങ്ങളും തംബോലയില്‍ ഉണ്ടായിരുന്നു.കലാപരിപാടികളില്‍ പങ്കെടുത്ത കലാകാരന്മാരെ വേദിയില്‍ വിളിച്ച് ആദരിച്ചാണ് സംഘാടകള്‍ യാത്രയാക്കിയത്. ഫോട്ടോ/വിഡിയോ ജോസ് നെല്ലുവേലില്‍ , ജെന്‍സ് കുമ്പിളുവേലില്‍ എന്നിവര്‍ കൈകാര്യം ചെയ്തു.

രമേഷ് ചെല്ലതുറെ (ട്രഷറാര്‍ ), കമ്മറ്റിയംഗങ്ങളായ ബിജി നീരാക്കല്‍ , ഡോ.അുാക്‌സ് മുഹമ്മദ്, ബാലു രാജേന്ദ്രകുറുപ്പ്, അബി മാങ്കുളം, ഷാങ്കോ കുര്യാപ്പന്‍ (ഓഡിറ്റര്‍ ) എന്നിവരുടെ ഒത്തൊരുമയുള്ള പ്രവര്‍ത്തനം ആഘോഷത്തെ കെങ്കേമമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From Featured News
View More