You are Here : Home / USA News

പൊതു ജപമാല അര്‍പ്പണം നടത്തുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, October 01, 2013 11:25 hrs UTC

ഷിക്കാഗോ: അമേരിക്ക നീഡ്‌സ്‌ ഫാത്തിമയുടെ നേതൃത്വത്തില്‍ വര്‍ഷംതോറും നടത്തിവരാറുള്ള പൊതു ജപമാല അര്‍പ്പണം ഈവര്‍ഷം ഒക്‌ടോബര്‍ 12-ന്‌ ശനിയാഴ്‌ച ഉച്ചയ്‌ക്ക്‌ 12 മണിക്ക്‌ 520 ട്രേസി ടെറസ്‌, ഡെസ്‌പ്ലെയിന്‍സ്‌, ഐ.എല്‍ 60016 എന്ന സ്ഥലത്തുവെച്ച്‌ നടത്തപ്പെടുന്നു. പൊതു ദുരന്തങ്ങളോ, സഹനങ്ങളോ ലോക സമാധാനത്തിനു ഭീഷണിയുയര്‍ത്തുന്ന സാഹചര്യങ്ങളോ നിലനില്‍ക്കുന്ന സമയങ്ങളില്‍ പൊതുവായ പ്രാര്‍ത്ഥനാ രീതികള്‍, സ്വകാര്യ പ്രാര്‍ത്ഥനാ രീതികളേക്കാള്‍ ഫലപ്രദവും ശക്തവുമാണെന്ന്‌ വിശുദ്ധനായ ലൂയീസ്‌ ഡി മൗണ്ട്‌ ഫോര്‍ട്ട്‌ `ദി സീക്രട്ട്‌ ഓഫ്‌ റോസറി'യില്‍ പ്രസ്‌താവിക്കുന്നു. ഈ പൊതു പ്രാര്‍ത്ഥനാ കൂട്ടായ്‌മയില്‍ പങ്കെടുക്കാന്‍ താത്‌പര്യമുള്ള ഏവര്‍ക്കും സ്വാഗതം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: എലിസബത്ത്‌ (ഷീബ) ഫ്രാന്‍സീസ്‌ (റോസറി ക്യാപ്‌റ്റന്‍) 847 924 1632, ഇമെയില്‍: francisantony8216@sbcglobal.net

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.