You are Here : Home / USA News

വൈസ് മെന്‍സ് ഓണം ആഘോഷിച്ചു

Text Size  

Story Dated: Monday, September 16, 2013 09:48 hrs UTC

ഫുജൈറ: വൈസ് മെന്‍സ് ഇന്റര്‍നാഷണലിന്റെ ഗള്‍ഫ് സോണിന്റെയും ഫുജൈറ വൈസ് മെന്‍സിന്റെയും സംയുക്താഭിമുഖ്യത്തില്‍ വിവിധ കലാപരിപാടികളോടു കൂടി ഓണം ആഘോഷിച്ചു. സിറ്റി ടവര്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ഓണാഘോഷ സമ്മേളനത്തില്‍ സജിത് വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു.

ഡോ. കെ.സി ചെറിയാന്‍, ഡോ രാജീ മാത്യു, ക്രിസ്റ്റി ജോണ്‍ സാമുവല്‍, വര്‍ഗീസ് സാമുവല്‍, ജോബി ജോഷ്വാ, സമീര്‍ മുഹമദ്ദ്, അജിത് കുമാര്‍ ഗോപിനാഥ്, പ്രദീപ് ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പൂക്കള മത്സരം, ഓണപ്പാട്ട്, പുലിക്കളി, തിരുവാതിരക്കളി, വഞ്ചിപ്പാട്ട് ഉത്തമ ദമ്പതികളുടെ തിരഞ്ഞെടുപ്പ് എന്നീ കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.

മനു എന്‍.പി, സജീവ് മേനോന്‍, ഷാജി ഡൊമിനിക്ക്, ടോണീ ജോസഫ്, ബോസ് തോമസ്, ജോബി ജോസഫ്, സ്മിതാ നിത്യാനന്ദന്‍, അനിതാ ശ്രീകുമാര്‍, ബിന്ദു ടോണി തുടങ്ങിയവരാണ് ആഘോഷ പരിപാടികള്‍ക്ക് നേതൃത്ത്വം നല്‍കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More