You are Here : Home / USA News

കോട്ടയം അസോസിയേഷന്‍ പിക്‌നിക്ക്‌ വന്‍ വിജയം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, September 12, 2013 04:04 hrs UTC

ഫിലാഡല്‍ഫിയ: ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയും മറ്റ്‌ സാമൂഹ്യ-സാംസ്‌കാരിക സംഘടനകളുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കോട്ടയം അസോസിയേഷന്റെ 13-മത്‌ വാര്‍ഷിക പിക്‌നിക്ക്‌ ഓഗസ്റ്റ്‌ 31-ന്‌ ശനിയാഴ്‌ച റ്റാമനന്‍ പാര്‍ക്കില്‍ വെച്ച്‌ നടത്തി. അംഗങ്ങളുടെ ഇടയിലെ കായികവും മാനസീകവുമായ കൂട്ടായ്‌മയ്‌ക്ക്‌ ഇതുപോലുള്ള വേദികള്‍ അവസരമാകട്ടെയെന്ന്‌ പ്രസിഡന്റ്‌ ജീമോന്‍ ജോര്‍ജ്‌ അഭിപ്രായപ്പെട്ടു. ഈവര്‍ഷത്തെ കുടുംബമേളയില്‍ കോട്ടയത്തും പരിസരത്തുമുള്ള ധാരാളം കുടുംബങ്ങള്‍ പ്രായഭേദമെന്യേ പങ്കെടുക്കുകയുണ്ടായി. കായിക മത്സരങ്ങള്‍ ജയിംസ്‌ ആന്ത്രയോസ്‌ (പിക്‌നിക്ക്‌ കോര്‍ഡിനേറ്റര്‍) നിയന്ത്രിച്ചു. അസോസിയേഷന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നേഴ്‌സിംഗ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ സാമ്പത്തിക സഹായം നല്‍കുവാനും ക്രിസ്‌മസ്‌-ന്യൂഇയര്‍ പ്രോഗ്രാം നടത്തുവാനും തീരുമാനിച്ചു. പിക്‌നിക്കിന്റെ വിജയത്തിനായി കുര്യന്‍ രാജന്‍ (വൈസ്‌ പ്രസിഡന്റ്‌), ജോസഫ്‌ മാണി (ജനറല്‍ സെക്രട്ടറി), സാബു ജേക്കബ്‌ (സെക്രട്ടറി), സാജന്‍ വര്‍ഗീസ്‌ (ട്രഷറര്‍), ജോബി ജോര്‍ജ്‌ (പി.ആര്‍.ഒ), ഏബ്രഹാം ജോസഫ്‌ (ചാരിറ്റി കോര്‍ഡിനേറ്റര്‍), ബെന്നി കൊട്ടാരത്തില്‍ (പ്രോഗ്രാം കോര്‍ഡിനേറ്റര്‍), ജോഷി കുര്യാക്കോസ്‌, റോണി വര്‍ഗീസ്‌, ഏബ്രഹാം കുര്യാക്കോസ്‌, ഐപ്പ്‌ മാത്യു, ജോണ്‍ പി. വര്‍ക്കി, ജോഷ്വാ മാത്യു, സെറിന്‍ ചെറിയാന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവര്‍ത്തിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More