You are Here : Home / USA News

ഫ്‌ളോറിഡ മഹാത്മാ ഗാന്ധി മണ്ഡപം ആഗോളതലത്തില്‍ ലേഖനമത്സരം നടത്തുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, August 27, 2013 10:47 hrs UTC

മയാമി: അക്രമത്തിന്റെയും, അരാജകത്വത്തിന്റെയും ആക്രോശങ്ങള്‍ ലോകമെമ്പാടും മുഴങ്ങുമ്പോഴും,സനാതന മൂല്യങ്ങള്‍ അനുദിന ജീവിതത്തിന്‍ മനുഷ്യന്‍ നിഷ്‌പ്രഭമാക്കുമ്പോഴും ഗാന്ധിയന്‍ ദര്‍ശനങ്ങളും, സിദ്ധാന്തങ്ങളും ജീവിതശൈലിയും ഇന്നും ആഗോള തലത്തില്‍ പ്രസക്തമാണ്‌. അതിനുള്ള ഏറ്റവും പ്രകടമായ അംഗീകാരമാണ്‌ നൂറിലധികം രാജ്യത്തെ ജനങ്ങള്‍ അധിവസിക്കുന്ന അമേരിക്കയിലെ ഫ്‌ളോറിഡ സംസ്ഥാനത്തെ ഒരു ലക്ഷത്തിലധികം ജനങ്ങളുള്ള ഡേവി നഗരസഭ ഐക്യകണ്‌ഠേന മഹാത്മജിയ്‌ക്ക്‌ സ്‌മാരകം നിര്‍മ്മിക്കുന്നതിന്‌ സൗജന്യമായി സിറ്റിയുടെ അര ഏക്കര്‍ സ്ഥലം ഇന്ത്യന്‍ കമ്മ്യൂണിറ്റിക്ക്‌ അനുവദിച്ച്‌ ഉത്തരവായത്‌. ഇതിനായി നഗരസഭ പുറപ്പെടുവിച്ച ഉത്തരവില്‍ മഹാത്മജിയുടെ മഹനീയ മഹത്വം ആദരിക്കപ്പെടുവാനുള്ള ഒരു കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്‌ ഇപ്രകാരമാണ്‌. `അടിച്ചമര്‍ത്തപ്പെട്ട ഒരു രാജ്യത്തെ ജനതയുടെ സാമൂഹ്യനീതി പരിരക്ഷിയ്‌ക്കപ്പെടുന്നതിന്‌ അക്രമരാഹിത്യത്തിന്റെ വഴികളിലൂടെ തേരു തെളിച്ച്‌ പാരതന്ത്ര്യത്തില്‍ നിന്ന്‌ രാജ്യത്തെ മോചിപ്പിച്ച്‌, ലോകമനസ്സാക്ഷിയുടെ നെറുകയില്‍ സമാധാനത്തിന്റെ പ്രതിരൂപമായി തീര്‍ന്നു. ലോകമെമ്പാടും ആദരിക്കപ്പെടുന്നതിനായി അമേരിക്കയിലെ പാര്‍ശ്വവല്‍ക്കരിയ്‌ക്കപ്പെട്ട ഒരു ജനതയുടെ വിമോചകനായി വന്ന മാര്‍ട്ടീന്‍ ലൂഥര്‍കിംഗ്‌ ജൂനിയറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വഴികാട്ടിയും; മാതൃകയും; പ്രചോദനവുമായി തീര്‍ന്നതുകൊണ്ടുമാണെന്ന്‌' എഴുതപ്പെട്ടിരിക്കുന്നു.

2012 ഒക്‌ടോബര്‍ രണ്ടാം തിയതി ഗാന്ധിജയന്തി ദിനത്തില്‍ ഇന്ത്യയുടെ ആരാധ്യനായ മുന്‍ പ്രസിഡണ്ട്‌ ഡോ.എ.പി.ജെ. അബ്ദുള്‍ കലാം ഡേവി നഗരസഭയുടെ ഉദ്യാനത്തില്‍ അമേരിക്കന്‍ ഇന്ത്യന്‍ ജനതതികളുടെ പ്രയത്‌നവും, സഹായസഹകരണത്തോടുകൂടി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഗാന്ധി പ്രതിമയും; ഗാന്ധിസ്‌ക്വയറും രാജ്യത്തിനായി സമര്‍പ്പിക്കപ്പെട്ടു. അങ്ങനെ ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ ടൂറിസ്റ്റുകേന്ദ്രങ്ങളിലൊന്നായ മയാമിക്കടുത്ത്‌ ഫ്‌ളോറിഡ സംസ്ഥാനത്തെ ആദ്യ ഗാന്ധി മണ്ഡപം ഉയര്‍ന്നു. 2013 ഒക്‌്‌ടോബര്‍ രണ്ടാം തിയതി ഗാന്ധിജിയുടെ 144-ാം ജന്മദിനവും ഫ്‌ളോറിഡാ ഗാന്ധിസ്‌ക്വയറിന്റെ ഒന്നാം വാര്‍ഷികവും ആഘോഷിക്കപ്പെടുമ്പോള്‍ വരും തലമുറയ്‌ക്ക്‌ മഹാത്മാ ഗാന്ധിയെക്കുറിച്ച്‌ കൂടുതല്‍ പഠിക്കുവവാനും , മനസ്സിലാക്കുവാനും, ചിന്തിക്കുന്നതിനുമായി ആഗോളതലത്തില്‍ ജാതി, മത, വര്‍ഗ്ഗ, രാജ്യഭേദമന്യേ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രബന്ധ രചനാ മത്സരം നടത്തപ്പെടുന്നു. മൂന്ന്‌ വിഭാഗങ്ങളിലായി തരം തിരിച്ചിരിയ്‌ക്കുന്ന ഈ മത്സരത്തിന്‍ ഇംഗ്ലീഷിലാണ്‌ രചന നിര്‍വ്വഹിക്കേണ്ടത്‌.

മത്സരത്തിന്‌ രജിസ്‌ട്രേഷന്‍ ഫീസ്‌ ഇല്ല. 1) ഒന്നാം കാറ്റഗറി: എലിമെന്ററി സ്‌കൂള്‍ വിഭാഗം- മൂന്നാം ക്ലാസുമുതല്‍ അഞ്ചാം ക്ലാസുവരെ (ഗ്രേഡ്‌: 3-4) വിഷയം : ഹൂ വാസ്‌ ഗാന്ധി ( Who was Gandhi ?) 500 വാക്കുകളില്‍ കവിയാതെ ടൈപ്പ്‌ ചെയ്‌ത്‌ രചന നിര്‍വ്വഹിക്കണം. സമ്മാനം: 250 ഡോളറും, ഫലകവും 2) ജൂനിയര്‍/ മിഡില്‍ സ്‌കൂള്‍ വിഭാഗം .ആറുമുതല്‍ എട്ടു വരെ ക്ലാസുകളില്‍ പഠിക്കുന്നവര്‍ (ഗ്രേഡ്‌: 6-8) വിഷയം : ഗാന്ധീസ്‌ ഇന്‍ഫ്‌ളൂവെന്‍സ്‌ ഓണ്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്‌ ആന്‍ഡ്‌ നെല്‍സന്‍ മണ്ടേല (Gandhi's Influence on Martin luther King) 750 വാക്കുകളില്‍ കൂടാതെ രചന നിര്‍വ്വഹിയ്‌ക്കണം സമ്മാനം: 500 ഡോളറും: ഫലകവും 3) സീനിയര്‍ : ഹൈസ്‌കൂള്‍ വിഭാഗം (ഗ്രേഡ്‌:9-12) ഒമ്പതാം ക്ലാസുമുതല്‍ പന്ത്രണ്ടാം ക്ലാസുവരെ വിഷയം : ഗാന്ധി ഇന്‍ റ്റുഡേയ്‌സ്‌ പൊളിറ്റിക്കല്‍ റ്റെര്‍മോയില്‍ (Gandhi In Today's Political Turmoil) സമ്മാനം: ആയിരം ഡോളറും, ഫലകവും 1000 വാക്കുകളില്‍ കൂടാതം രചന നിര്‍വ്വഹിക്കേണ്ടതാണ്‌. എല്ലാ രചനകളും ടൈപ്പ്‌ ചെയ്‌ത്‌ സ്‌കൂള്‍ അധികാരികളുടെ പൂര്‍ണ്ണമായ സാക്ഷ്യപത്രത്തോടും, മത്സരാര്‍ത്ഥികളുടെ പൂര്‍ണ്ണമായ മേല്‍വിലാസത്തോടും ഫോട്ടോയും സഹിതം രണ്ടായിത്തി പതിമൂന്ന്‌ സെപ്‌റ്റംബര്‍ 13-ാം തിയതി അര്‍ദ്ധരാത്രിയ്‌ക്കുമുമ്പ്‌ ലഭിക്കുന്ന രീതിയില്‍ തപാല്‍ വഴിയോ ഇമെയില്‍ വഴിയോ അയയ്‌ക്കേണ്ടതാണ്‌. വിദഗ്‌ധരായ ജഡ്‌ജിങ്ങ്‌ കമ്മറ്റി രചനകള്‍ പരിശോധിച്ച്‌ വിജയികളെ സെപ്‌റ്റംബര്‍ മുപ്പതാം തിയതി പ്രഖ്യാപിക്കുന്നതാണ്‌. വിജയികളുടെ പേര്‌ ഗാന്ധി സ്‌ക്വയര്‍ വെബ്‌സൈറ്റിലും, പത്രമാധ്യമങ്ങളിലും പ്രസിദ്ധീകരിയ്‌ക്കുന്നതാണ്‌. ഒക്‌ടോബര്‍ അഞ്ചാം തിയതി ശനിയാഴ്‌ച രാവിലെ പതിനൊന്ന്‌ മണിക്ക്‌ ഫാല്‍ക്കണ്‍ ലീയ കമ്മ്യൂണിറ്റി സെന്ററില്‍ (ഫാല്‍ക്കണ്‍ ലീയ പാര്‍ക്ക്‌ : 14900. സെറ്റര്‍ലിംഗ്‌ റോസ്‌: ഡേവി, ഫ്‌ളോറിഡ.33331) ആരംഭിക്കുന്ന ഗാന്ധിജയന്തി ആഘോഷങ്ങളോടനുബന്ധിച്ച്‌ സമ്മാന വിജയികള്‍ക്കുള്ള ക്യാഷ്‌ അവാര്‍ഡും, ഫലകവും സമ്മാനിക്കുന്നതാണ്‌. ഒക്‌ടോബര്‍ അഞ്ചാം തിയതി ഗാന്ധിജയന്തി സമ്മേളന നഗറില്‍ വന്ന്‌ സമ്മാനം ഏറ്റുവാങ്ങുവാന്‍ കഴിയാത്ത വിജയികള്‍ക്ക്‌ സമ്മാനം തപാല്‍ വഴി എത്തിച്ചുകൊടുക്കുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ നിന്നും, ഇമെയിന്‍ വഴിയും ലഭിക്കുന്നതാണ്‌. www.gandhisquareflorida.com E-mail-gandhisquarefl@gmail.com

ജോയി കുറ്റിയാനി അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.