You are Here : Home / USA News

ചരിത്രമുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച്, 'കോണ്‍ഫറന്‍സ് അറ്റ് സീ' സമാപിച്ചു

Text Size  

Story Dated: Tuesday, August 27, 2013 10:42 hrs UTC

ജീമോന്‍ റാന്നി

 

താമ്പാ: മാര്‍ത്തോമ്മാ യുവജനസഖ്യം നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന 15-മത് യുവജനസഖ്യം ദേശീയ കോണ്‍ഫറന്‍സ് (കോണ്‍ഫറന്‍സ് അറ്റ് സീ) മാര്‍ത്തോമ്മാ സഭയുടെ ചരിത്രത്തില്‍ കപ്പലില്‍ വച്ച് നടന്ന ആദ്യ കോണ്‍ഫറന്‍സ് എന്ന ബഹുമതി നേടി സഭയുടെ ചരിത്രത്തില്‍ സ്ഥാനം പിടിച്ചു. കാര്‍ണിവല്‍ സെന്‍സേഷന്‍ കപ്പലില്‍ വച്ച് ആഗസ്റ്റ് 15-18 വരെ നടന്ന ദേശീയ കോണ്‍ഫറന്‍സ് പരിപാടികളുടെ വ്യത്യസ്തത കൊണ്ടും മറ്റു കോണ്‍ഫറന്‍സുകളില്‍ നിന്നും വ്യത്യസ്തത പുലര്‍ത്തി. ഫ്‌ളോറിഡായിലെ പോര്‍ട്ട് കാനാവരില്‍നിന്നും ആഗസറ്റ് 15ന് ബഹമാസിലേക്ക് യാത്രതിരിച്ച കപ്പലില്‍ വച്ച് കോണ്‍ഫറന്‍സ് ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന സ്വാതന്ത്ര്യദിനാഘോഷവും ചരിത്രനിമിഷങ്ങളായി മാറി. 18ന് ഞായറാഴ്ച്ച കപ്പലില്‍ വച്ച് ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് തിരുമേനിയുടെ നേതൃത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാന ശുശ്രൂഷ മറ്റൊരു അപൂര്‍വ്വ അനുഭവമായിരുന്നുവെന്ന് പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. 'ക്രിസ്തുവിനോടു കൂടെ പ്രയാണം ചെയ്യുക' എന്നതായിരുന്നു ചിന്താവിഷയം. റവ.ഷാജി തോമസ് പഠനക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. നോര്‍ത്ത് അമേരിക്ക ഭദ്രാസന അദ്ധ്യക്ഷന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്‌ക്കോപ്പയുടെ നേതൃത്വവും സാന്നിദ്ധ്യവും കോണ്‍ഫറന്‍സിന് അനുഗ്രഹകരമായ ദിനങ്ങള്‍ സമ്മാനിച്ചു. നോര്‍ത്ത് അമേരിക്കയിലെയും കാനഡയിലെയും 23 ഇടവകളെ പ്രതിനിധീകരിച്ച് 300ല്‍ പരം യുവജനങ്ങള്‍ കപ്പലില്‍ ഒത്തുചേര്‍ന്നത് യുവജനസഖ്യത്തിന്റെ ചരിത്രത്താളുകളിലും എഴുതി ചേര്‍ക്കപ്പെട്ടു. ഫ്‌ളോറിഡായിലെ താമ്പാ കോണ്‍ഫറന്‍സ് അറ്റ് സീ യ്ക്ക് ആതിഥേയത്വം വഹിച്ചത്. തുടക്കം മുതല്‍ ഒടുക്കം വരെ ചിട്ടയായ സംഘാടനത്തില്‍ കൂടി ഈ കോണ്‍ഫറന്‍സ് ഒരു ചരിത്ര വിജയമാക്കി തീര്‍ക്കുന്നതിന് സഹായിച്ചവര്‍ക്കും സഹകരിച്ചവര്‍ക്കും താമ്പാ മാര്‍ത്തോമ്മാ ഇടവക വികാരി റവ. ജോണ്‍ കുരുവിള, ജനറാല്‍ കണ്‍വീനര്‍ തോമസ് മാത്യൂ(റോയി) എന്നിവര്‍ കോണ്‍ഫറന്‍സ് കമ്മിറ്റിയ്ക്ക് വേണ്ടി നന്ദി അറിയിച്ചു.

  Comments

  നിങ്ങളുടെ അഭിപ്രായങ്ങൾ


  PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.  Related Articles

 • ചിക്കാഗോ സെന്റ് മേരീസില്‍ മതബോധന സ്‌കൂള്‍ വര്‍ഷാരംഭം
  സാജു കണ്ണമ്പള്ളി ചിക്കാഗോ : ക്‌നാനായ റീജിയണിലെ വലിയ സ്‌കൂളുകളില്‍ ഒന്നായ ചിക്കാഗോ സെന്റ് മേരീസ് മതബോധന സ്‌കൂളിലെ പുതിയ...

 • ലോസ്‌ആഞ്ചലസ്‌ സെന്റ്‌ പയസ്‌ ടെന്‍ത്‌ ദേവാലയത്തില്‍ ഇടവക മദ്ധ്യസ്ഥ തിരുനാള്‍
  ലോസ്‌ആഞ്ചലസ്‌: കാലിഫോര്‍ണിയയിലെ ക്‌നാനായ കത്തോലിക്കാ സമൂഹത്തിന്റെ അജപാലന കേന്ദ്രമായ മൊന്തെവെല്ലോ സെന്റ്‌ പയസ്‌ ടെന്‍ത്‌...

 • ഹിന്ദുമതത്തിലെ ദുര്‍വ്യാഖ്യാനങ്ങളും തെറ്റിദ്ധാരണകളും: വിചാരവേദിയിലെ ചര്‍ച്ച
  വാസുദേവ്‌ പുളിക്കല്‍ വിചാരവേദിയുടെ ഈ മാസത്തെ സാഹിത്യ സദസ്സ്‌ കേരള കള്‍ച്ചറല്‍ സെന്ററില്‍ വെച്ച്‌ ജോസ്‌...

More From Featured News
View More
More From Trending
View More