You are Here : Home / USA News

ദൈവം വ്യക്തികളുടെ മനസില്‍: ഫൊക്കാന മത സൗഹാര്‍ദ സമ്മേളനത്തില്‍ സ്വാമി ഉദിത് ചൈതന്യ

Text Size  

Story Dated: Friday, August 16, 2013 12:02 hrs UTC

ന്യൂയോര്‍ക്ക്: ഫൊക്കാന ന്യൂയോര്‍ക്ക് റീജിയണിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 28ന് ന്യൂയോര്‍ക്കില്‍ വച്ച് മതസൗഹാര്‍ദ സെമിനാര്‍ സംഘടിപ്പിച്ചു. പൂജ്യ സ്വാമി ഉദിത് ചൈതന്യ, അഭിവന്ദ്യ ബിഷപ്പ് തോമസ് മാര്‍ യൂസേബിയസ്, അഭിവന്ദ്യ സഖറിയാസ് മാര്‍ നിക്കളോസ് തിരുമേനി, അഭിബന്ദ്യ ന്യൂയോര്‍ക്ക് സീറോ മലങ്കര കാത്തലിക് എക്‌സാര്‍ക്കേറ്റ്, ശ്രീമതി ഷീലാ വര്‍ക്കി എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായിരുന്നു. ഫൊക്കാന ന്യൂയോര്‍ക്ക് റീജിയണല്‍ പ്രസിഡന്റ് വിനോദ് കെയാര്‍ക്കെയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഫൊക്കാന ന്യൂയോര്‍ക്ക് റീജിയണല്‍ സെക്രട്ടറി സുനില്‍ നായര്‍ നടത്തിയ ആമുഖ പ്രസംഗത്തില്‍ സെമിനാറിന്റെ ആവശ്യകതയെപ്പറ്റി വിവരിക്കുകയും യോഗനടപടികള്‍ വിശദീകരിക്കുകയും ചെയ്തു. വിനോദ് കെയാര്‍ക്കെ വിശിഷ്ടാതിഥികളെ സദസ്സിനു പരിചയപ്പെടുത്തുകയും സ്വാഗതമാശംസിക്കുകയും ചെയ്തു. തുടര്‍ന്നു ഫൊക്കാന ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, ബോര്‍ഡ് ഓഫ് ട്രസ്റ്റി സെക്രട്ടറി ഗണേശ് നായര്‍, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് വറുഗീസ് ഉലഹന്നാന്‍, ജോയിന്റ് സെക്രട്ടറി ശബരിനാദ് നായര്‍, ട്രസ്റ്റീ ബോര്‍ഡ് മെംബര്‍ ലീലാ മാരേട്ട്, ഓഡിറ്റര്‍ ശ്രീകുമാര്‍ ഉണ്ണിത്താന്‍ എന്നിവര്‍ ആശംകള്‍ അര്‍പ്പിക്കുകയും സദസ്സിലെ വിശിഷ്ടാതിഥികള്‍ക്കു സ്വാഗതവും ആദരവും രേഖപ്പെടുത്തുകയും ചെയ്തു.

 

 

ഫൊക്കാന വര്‍ഷങ്ങളായി നടത്തിവരുന്ന റിലീജിയസ് സെമിനാര്‍ ഇന്നു വളരെ കാലിക പ്രസക്തമായ ഒരു വിഷയമാണെന്ന് പോള്‍ കറുകപ്പള്ളില്‍ തന്റെ ആശംസാ പ്രസംഗത്തില്‍ പറഞ്ഞു. ഈ ചടങ്ങു നടത്താന്‍ മുന്‍കൈയ്യെടുത്ത ന്യൂയോര്‍ക്ക് റീജിയണല്‍ ഭാരവാഹികളെ അദ്ദേഹം അഭിനന്ദിച്ചു. ഫൊക്കാന ജനറല്‍ സെക്രട്ടറി ടെറന്‍സണ്‍ തോമസ് സദസ്സ്യര്‍ക്ക് സ്‌നേഹാദരവുകള്‍ അറിയിക്കുകയും, പരിപാടിയുടെ നടത്തിപ്പിനു വേണ്ട മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. സ്വാമി ഉദിത് ചൈതന്യ, സഖറിയാസ് മാര്‍ നിക്കളോസ് തിരുമേനി, ബിഷപ്പ് തോമസ് മാര്‍ യൂസേബിയസ്, ഷീലാ വര്‍ക്കി എന്നിവര്‍ എല്ലാ മതത്തിന്റെയും ലക്ഷ്യം മനുഷ്യന്റെ നന്മയാണെന്നും, മറ്റു മതങ്ങളെ അംഗീകരിക്കയും ആദരിക്കുകയും ചെയ്യേണ്ടതിന്റെ പ്രസക്തി വളരെ വലുതാണെന്ന് അഭിപ്രായപ്പെട്ടു. കൂടാതെയവര്‍ സദസ്സിലുള്ളവരുടെ സംശയങ്ങള്‍ക്ക് വളരെ ഹൃദ്യമായ രീതിയില്‍ മറുപടി പറയുകയുമുണ്ടായി. ജിന്‍സ് മോന്‍ സഖറിയ ആയിരുന്നു മോഡറേറ്റര്‍ . വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍, കെസിഎന്‍.എ, കേരള സമാജം തുടങ്ങിയ സംഘങ്ങളുടെ അംഗങ്ങള്‍, ഫൊക്കാന നാഷണല്‍ കമ്മിറ്റി മെംബര്‍ പ്രീതാ നമ്പ്യാര്‍, തുടങ്ങി ഒട്ടനവധി ആളുകള്‍ സെമിനാറില്‍ സജീവമായി സംബന്ധിച്ചു. ദൈവം ഓരോ വ്യക്തികളുടെയും മനസ്സിലാണെന്നും, മനസ്സിനെ നല്ല ചിന്തകള്‍ കൊണ്ട് ഉയര്‍ത്തിയാല്‍ മനുഷ്യ സമൂഹത്തിനു വലിയ സംഭാവന നല്‍കാന്‍ കഴിയുമെന്ന് സ്വാമി ഉദിത് ചൈതന്യ പ്രത്യാശ പ്രകടിപ്പിച്ചു.

 

 

 

മനുഷ്യനു മതവും മനുഷ്യത്വവും ആവശ്യമാണെന്നും, മത വിശ്വാസങ്ങള്‍ ആപത്തില്‍ സഹായകമാകുമെന്നും വളരെ സരസമായ ഉപമകളാല്‍ സഖറിയാസ് മാര്‍ നിക്കളോസ് തിരുമേനി വ്യക്തമാക്കി. സദസ്സിലുണ്ടായിരുന്ന നൂറുകണക്കിനാളുകളുടെ ചിന്താധാര പുനര്‍ജനിപ്പിക്കുന്ന ഒരു മാസ്മരിക പ്രഭാഷണമായിരുന്നത്. മതവും മനുഷ്യനും തമ്മിലുള്ള ബന്ധത്തെപ്പറ്റിയും അതിന് സമൂഹത്തിലുള്ള ആവശ്യകതയെക്കുറിച്ചും ബിഷപ്പ് തോമസ് മാര്‍ യൂസേബിയസ് വിവരിക്കുകയുണ്ടായി. ജാതിയുടെയും മതത്തിന്റെയും പേരില്‍ വര്‍ദ്ധിച്ചുവരുന്ന അനാചാരങ്ങളും, അതിക്രമങ്ങളും എങ്ങനെ അവസാനിപ്പിക്കാന്‍ കഴിയുമെന്ന് മനസ്സിലാക്കിത്തരുവാന്‍ വിശിഷ്ട വ്യക്തികളായ പൂജ്യ സ്വാമി ഉദിത് ചൈതന്യ, അഭിവന്ദ്യ ബിഷപ്പ് തോമസ് മാര്‍ യൂസേബിയസ്, അഭിവന്ദ്യ സഖറിയാസ് മാര്‍ നിക്കളോസ് തിരുമേനി, അഭിബന്ദ്യ ന്യൂയോര്‍ക്ക് സീറോ മലങ്കര കാത്തലിക് എക്‌സാര്‍ക്കേറ്റ്, ശ്രീമതി ഷീലാ വര്‍ക്കി, ലൈറ്റ് ഓഫ് ലാമ്പ്, മുതലായ അനേകം പ്രഗത്ഭരുടെ പ്രഭാഷണങ്ങള്‍ക്കിടയായി. ഫൊക്കാന നാഷണല്‍ കമ്മിറ്റി മെംബര്‍ എം. കെ. മാത്യുവിന്റെ നന്ദി പ്രകാശനത്തോടുകൂടി യോഗം അവസാനിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.