You are Here : Home / USA News

കെ.എസ്.ചിത്രയും, എം.ജി. ശ്രീകുമാറും ഒരുക്കുന്ന 'ഒരേ സ്വരം സിംഫണി 2013' ഡാളസ്സില്‍ ആഗസ്റ്റ് 31ന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, August 14, 2013 11:13 hrs UTC

ഡാളസ് : പത്മശ്രീ കെ.എസ്.ചിത്രയും, ജനപ്രിയ നായകന്‍ എം.ജി. ശ്രീകുമാറും സമന്വയിച്ച് ഒരുക്കുന്ന സംഗീത സായാഹ്നം ഒരേ സ്വരം സിംഫണി 2013 ആഗസ്റ്റ് 31ന് ഡാളസ്സില്‍ അരങ്ങേറുമെന്ന് സംഘാടകന്‍ അറിയിച്ചു. കേരളത്തിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്ര മാതൃകയില്‍ ഡാളസ്സില്‍ പണിതീര്‍ക്കുവാന്‍ ഉദ്ദേശിക്കുന്ന ശ്രീ. ഗുരുവായൂരപ്പന്‍ ക്ഷേത്ര നിര്‍മ്മാണത്തിനാവശ്യമായ ധനസമാഹരണത്തിനാണ് ഈ സംഗീത സായാഹ്നം സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. ചിത്രയ്ക്കും, ശ്രീകുമാറിനും പുറമെ യുവഗായകരായ ശ്രീനാഥ്, ലതാകൃഷ്ണ,, കലാകായിനി എന്നിവരും സംഗീത സായാഹ്നത്തില്‍ പങ്കെടുക്കും. പരിപാടി വിജയിപ്പിക്കുന്നതിന് എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ ക്ഷേത്രം ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. കുടുതല്‍ വിവരങ്ങള്‍ക്ക് വിലാസ് കുമാര്‍ -214 395 9705, ഗോപാലപിള്ള-214 684 3449, ശ്യാമള നായര്‍ -817-614-0936, ഹരിപിള്ള-972 839 8629.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.