You are Here : Home / USA News

ഒക്ലഹോമ ഹോളിഫാമിലി ദേവാലയത്തില്‍ തിരുന്നാള്‍

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Tuesday, August 13, 2013 12:37 hrs UTC

ഒക്ലഹോമ സിറ്റി: ഒക്ലഹോമ ഹോളിഫാമിലി സീറോ മലബാര്‍ ദേവാലയത്തില്‍ തിരുകുടുംബത്തിന്റെ തിരുന്നാള്‍ ഓഗസ്റ്റ് 24, 25 തീയതികളില്‍ നടക്കും. 24 നു ശനിയാഴ്ച രാവിലെ 11:30 നു നടക്കുന്ന കൊടിയേറ്റോടെ തിരുന്നാളിന് തുടക്കം കുറിക്കും. ഇടവക വികാരി ഫാ. കുര്യാക്കോസ് കുമ്പക്കീല്‍ തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്കും. ശനിയാഴ്ച ഉച്ചകഴിഞ്ഞു രണ്ടു മണിമുതല്‍ ഇടവകജനങ്ങളുടെ നേതൃത്വത്തില്‍ പ്രത്യേക കാര്‍ണിവല്‍ നടക്കും. പ്രായഭേദമെന്യെ ഏവര്‍ക്കും ഗയിമുകള്‍, വിവിധ കുടുംബയൂണിറ്റുകളുടെ നേതൃത്വത്തില്‍ തയ്യാറാക്കുന ഫുഡ് സ്ടാളുകള്‍ എന്നിവ കാര്‍ണിവലില്‍ ഉണ്ടാവും. തുടര്‍ന്ന് വൈകുന്നേരം 4 മുതല്‍ യുവജങ്ങളുടെയും ഹോളി ഫാമിലി ആര്‍ട്‌സ് ക്ലബിന്റെയും നേതൃത്വത്തില്‍ കള്‍ച്ചറല്‍ പ്രോഗ്രാമുകളും അരങ്ങേറും. 25 നു ഞായാറാഴ്ച രാവിലെ 9 നു നടക്കുന്ന ആഘോഷമായ തിരുന്നാള്‍ കുര്‍ബാനയില്‍ ചിക്കാഗോ സീറോ മലബാര്‍ രൂപതാ വികാരി ജനറാള്‍ ഫാ. ആന്റണി തുണ്ടത്തില്‍ മുഖ്യ കാര്‍മികനായിരിക്കും. തിരുന്നാളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി വികാരി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. കുര്യാക്കോസ് കുമ്പക്കീല്‍ 405 532 2042 ബാബു മാത്യു 405 249 5812 ജോബി ജോസഫ് 405 371 1974

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.