You are Here : Home / USA News

വാലികോട്ടേജ് സെന്റ് മേരീസില്‍ പെരുന്നാള്‍

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Tuesday, August 13, 2013 12:33 hrs UTC

ന്യൂയോര്‍ക്ക് : വാലി കോട്ടേജ് സെന്റ് മേരീസ് ഇടവകയില്‍ വിശുദ്ധ കന്യക മറിയം അമ്മയുടെ ഓര്‍മ്മപ്പെരുന്നാള്‍ ആഗസ്റ്റ് 17, 18 (ശനി, ഞായര്‍) തീയതികളില്‍ നടത്തുന്നു. ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് സന്ധ്യപ്രാര്‍ത്ഥനയെ തുടര്‍ന്ന് ധ്യാനപ്രസംഗവും പിന്നീട് സ്‌നേഹവിരുന്നും ഉണ്ടായിരിക്കും. ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാതപ്രാര്‍ത്ഥന, 10ന് വി.കുര്‍ബ്ബാന തുടര്‍ന്ന് മദ്ധ്യസ്ഥ പ്രാര്‍ത്ഥന നേര്‍ച്ച സദ്യയോടെയാണ് പെരുന്നാള്‍ സമാപിക്കുന്നത്. പെരുന്നാളിന്റെ ആദ്യാവസാനം ഫാ. ജോബ്‌സണ്‍ കോട്ടപ്പുറത്തിന്റെ സാന്നിദ്ധ്യം ഉണ്ടായിരിക്കും. ഫാ. കെ.കെ. കുരിയാക്കോസ്, പരുമല കാന്‍സര്‍ സെന്റര്‍ ഫിനാന്‍സ് ഡയറക്ടര്‍ ഫാ.ഷാജി മുകടിയില്‍ എന്നിവരും സന്നിഹിതരായിരിക്കുന്നുമെന്ന് വികാരി ഫാ. മാത്യുതോമസ് അറിയിച്ചു. വിവരങ്ങള്‍ക്ക് ഫാ. മാത്യു തോമസ്(വികാരി)- (845) 207-8003, ഫിലിപ്പ് ജോര്‍ജ് (സെക്രട്ടറി)-(845) 354-5652, വില്‍സണ്‍ മാത്യു(ട്രഷറാര്‍)-(845) 821-6750

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.