You are Here : Home / USA News

`മാര്‍ക്ക്‌'വടം വലി മത്സരം നടത്തുന്നു

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Tuesday, August 06, 2013 10:24 hrs UTC

ന്യൂയോര്‍ക്ക്‌: നോര്‍ത്ത്‌ അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളിലെ മലയാളികള്‍ക്കായി മലയാളി അസ്സോസിയേഷന്‍ ഓഫ്‌ റോക്‌ലാന്റ്‌ കൗണ്ടി (MARC) വടം വലി മത്സരം നടത്തുന്നു. മലയാളി അസ്സോസിയേഷനുകളുടെ ചരിത്രം തിരുത്തിയെഴുതുന്ന ഈ മത്സര മുഹൂര്‍ത്തം സെപ്‌റ്റംബര്‍ 21 ശനിയാഴ്‌ച രാവിലെ 8 മണിക്ക്‌ ന്യൂയോര്‍ക്ക്‌ നോര്‍ത്ത്‌ റോക്‌ലാന്റ്‌ ഹൈസ്‌കൂളില്‍ ഓണാഘോഷത്തോടനുബന്ധിച്ചാണ്‌ നടത്തുന്നതെന്ന്‌ മാര്‍ക്ക്‌ പ്രസിഡന്റ്‌ സണ്ണി കല്ലൂപ്പാറ അറിയിച്ചു. മത്സരത്തില്‍ പങ്കെടുക്കുവാന്‍ താത്‌പര്യമുള്ള ടീമുകള്‍ ആഗസ്റ്റ്‌ 25-നു മുന്‍പ്‌ പേര്‌ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്‌.?P.O. Box 27, Valley Cottage, NY 10989 എന്ന അഡ്രസ്സിലോ contact@marcny.org എന്ന ഇ-മെയില്‍ അഡ്രസ്സിലോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌. മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നവര്‍ക്ക്‌ 2001 ഡോളര്‍ ക്യാഷ്‌ അവാര്‍ഡും എവര്‍ റോളിംഗ്‌ ട്രോഫിയും, രണ്ടാം സ്ഥാനം കരസ്ഥമാക്കുന്നവര്‍ക്ക്‌ 1001 ഡോളര്‍ ക്യാഷ്‌ അവാര്‍ഡും ട്രോഫിയും നല്‍കുന്നതാണ്‌.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: മാത്യു മാണി 845 222 4414, തോമസ്‌ അലക്‌സ്‌ 845 893 4301, സ്റ്റീഫന്‍ തേവര്‍ക്കാട്ട്‌ 845 521 1266 (കോ-ഓര്‍ഡിനേറ്റര്‍മാര്‍ ), സണ്ണി കല്ലൂപ്പാറ (പ്രസിഡന്റ്‌) 845 596 0935, സിബി ജോസഫ്‌ (സെക്രട്ടറി) 816 786 9159, സന്തോഷ്‌ മണലില്‍ (ട്രഷറര്‍) 845 499 1407.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.