You are Here : Home / USA News

സൗജന്യ ഇംഗ്ലീഷ് ഭാഷാപഠന ക്ലാസ്സുകള്‍ ആഗസ്റ്റ് 3 മുതല്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, August 02, 2013 12:24 hrs UTC

റിച്ചാര്‍ഡ്‌സണ്‍ (ഡാളസ്): ഇംഗ്ലീഷ് വിദേശഭാഷയായിട്ടുള്ളവര്‍ക്കുവേണ്ടി നടത്തുന്ന പരീക്ഷക്ക് വിദ്യാര്‍ത്ഥികളെ സജ്ജരാക്കുന്നതിനുള്ള പരിശീലന ക്ലാസുകള്‍ ആഗസ്റ്റ് 3 ശനിയാഴ്ച മുതല്‍ റിച്ചാര്‍ഡ്‌സണ്‍ സിവിക് സെന്റര്‍ ഡ്രൈവിലുള്ള പബ്ലിക്ക് ലൈബ്രറിയില്‍ വച്ചു നടത്തപ്പെടും. ആഗസ്റ്റ് 3 മുതല്‍ നവംബര്‍ 16 വരെ എല്ലാ ശനിയാഴ്ചകളിലും 2 മുതല്‍ 5 വരെ നടക്കുന്ന ക്ലാസുകളിലേക്ക് പ്രവേശനം സൗജന്യമാണ്. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള (റജിട്രേഷന്‍) അവസാനതീയ്യതി ആഗസ്റ്റ് 2 വെള്ളിയാഴ്ച സമാപിക്കും. കേരളത്തില്‍ നിന്നും എത്തിചേര്‍ന്ന ഇംഗ്ലീഷ് ഭാഷ പരിചയമില്ലാത്തവര്‍ക്ക് ഈ ക്ലാസ്സുകള്‍ വളരെ ഉപകാരപ്രദമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 972 744 4368

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.