You are Here : Home / USA News

യു.എന്‍ അവാര്‍ഡ്‌ ഏറ്റുവാങ്ങിയ ഉമ്മന്‍ചാണ്ടിക്ക്‌ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ ചിക്കാഗോയുടെ അഭിനന്ദനം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, July 29, 2013 02:41 hrs UTC

ചിക്കാഗോ: കേരള ജനതയുടേയും കേരളത്തിന്റേയും വികസനം മുന്നില്‍ കണ്ടുകൊണ്ടുള്ള ഒരു ഭരണമാണ്‌ ഉമ്മന്‍ചാണ്ടി നടത്തിക്കൊണ്ടിരിക്കുന്നത്‌. മെട്രോ റെയിലിന്റേയും, മോണോ റെയിലിന്റേയും സ്‌മാര്‍ട്ട്‌ സിറ്റിയുടേയും, എല്‍.എന്‍.ജി ടെര്‍മിനലിന്റേയും എല്ലാം ധൃതഗതിയിലുള്ള പ്രവര്‍ത്തനം ഇതിനെല്ലാം ഉദാഹരണമാണ്‌. മന്ത്രിസഭ അധികാരമേറ്റതിനുശേഷമുള്ള കഠിനാധ്വാനം ചെയ്‌തതിന്റെ പ്രവര്‍ത്തന ഫലമായിട്ടാണ്‌ അദ്ദേഹത്തിന്‌ യു.എന്‍ അവാര്‍ഡ്‌ ലഭിച്ചത്‌. ഒരു മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനം ലോകശ്രദ്ധ ആകര്‍ഷിക്കണമെങ്കില്‍ അത്‌ അദ്ദേഹത്തിന്റെ കഴിവാണെന്ന്‌ നാം അംഗീകരിക്കാതെ തരമില്ല. ജനസമ്മതിയില്‍ വിറളി പൂണ്ട ചിലരാണ്‌ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുന്നത്‌. അദ്ദേഹത്തിന്റെ ഓഫീസിലുള്ളവര്‍ മോശമായി പ്രവര്‍ത്തിച്ചെങ്കില്‍ അവര്‍ക്കെതിരേ അദ്ദേഹം നടപടിയെടുത്തില്ലേ?, അല്ലാതെ അവരെ അദ്ദേഹം ന്യായീകരിച്ചില്ലല്ലോ. ഓഫീസിലുള്ളവര്‍ മോശമായി പ്രവര്‍ത്തിച്ചതുകൊണ്ട്‌ ഉമ്മന്‍ചാണ്ടി രാജിവെയ്‌ക്കണം എന്നു പറയുന്നത്‌ `എലിയെ തോല്‍പിക്കാന്‍ ഇല്ലം ചുടണം' എന്നു പറയുന്നതിനു തുല്യമല്ലേ. അദ്ദേഹം രാജിവെയ്‌ക്കണം എന്നു പറയുന്നവര്‍ ചെയ്‌ത തെറ്റ്‌ എന്താണെന്ന്‌ വ്യക്തമാക്കണം. സത്യസന്ധവും ആത്മാര്‍ത്ഥവുമായി രാപകല്‍ കേരളത്തിന്റെ വികസനത്തിനുവേണ്ടി ജോലി ചെയ്യുന്നു എന്നതാണോ അദ്ദേഹം ചെയ്‌ത തെറ്റ്‌. ആരോപണങ്ങളിലൂടെ പുകമറ സൃഷ്‌ടിച്ച്‌ ഉമ്മന്‍ചാണ്ടിയെ രാജിവെയ്‌പിക്കാന്‍ ശ്രമിക്കുന്നവര്‍ ചെയ്യുന്നത്‌ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്‌. കേരള ജനതയ്‌ക്ക്‌ നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കാന്‍ ഉമ്മന്‍ചാണ്ടി അഞ്ചുവര്‍ഷവും ഭരിക്കണം. അതിന്‌ കേരള ജനത ഒറ്റക്കെട്ടായി പിന്തുണ നല്‍കണമെന്ന്‌ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ മിഡ്‌വെസ്റ്റ്‌ റീജിയന്‍ ചിക്കാഗോ ഐകകണ്‌ഠ്യേന പാസാക്കിയ ഒരു പ്രമേയത്തില്‍ ആവശ്യപ്പെട്ടു. വര്‍ഗീസ്‌ പാലമലയില്‍ (ജനറല്‍ സെക്രട്ടറി, ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌, മിഡ്‌വെസ്റ്റ്‌ റീജിയന്‍, ചിക്കാഗോ) ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.