You are Here : Home / USA News

ജെ.എഫ്.എ.യുടെ ഔദ്യോഗിക ഉദ്ഘാടനവും ദേശീയ പ്രസംഗമത്സരവും യോങ്കേഴ്‌സില്‍ അരങ്ങേറി

Text Size  

Story Dated: Tuesday, December 02, 2014 10:02 hrs UTC

ന്യൂയോര്‍ക്ക് : ജസ്റ്റിസ് ഫോര്‍ ഓള്‍ (ജെ.എഫ്.എ) സംഘനടയുടെ ഔപചാരിക ഉദ്ഘാടനവും അതോടനുബന്ധിച്ചു നടത്തിയ പ്രസംഗമത്സരവും വിജയകരമായി യോങ്കേഴ്‌സ് പബ്ലിക് ലൈബ്രറി ഓഡിറ്റോറിയത്തില്‍ നടത്തപ്പെട്ടു. ഇത്തരത്തില്‍ ഒരു സാഹചര്യം ഒരുക്കിക്കൊടുത്തത് യോങ്കേഴ്‌സിലെ മലയാളി കമ്യൂണിറ്റി ആയിരുന്നു.
ന്യൂയോര്‍ക്ക് സ്റ്റേറ്റ് അസംബ്ലി മെമ്പര്‍ ഷെല്ലി മേയര്‍ വിളക്കു കത്തിച്ച് ജെ.എഫ്.എ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ജെ.എഫ്.എ യെ പ്രതിനിധീകരിച്ച് ചെയര്‍മാന്‍ തോമസ് കൂവള്ളൂര്‍, വര്‍ഗീസ് മാത്യൂ, എം.കെ.മാത്യൂസ് , സണ്ണി പണിക്കര്‍, രാജൂ എബ്രഹാം, അജിത് നായര്‍, എന്നിവരും, ഐ.എം.സി .വൈ.യെ പ്രതിനിധീകരിച്ച് ഇട്ടന്‍ ജോര്‍ജ് പാടിയേടത്ത്, ജോയി പുളിയനാല്‍, അന്നമ്മ ജോയി എന്നിവരും,
അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകയും കരുണാ ചാരിറ്റി പ്രസിഡന്റുമായ ഷീല ശ്രീകുമാര്‍, മീഡിയ പ്രവര്‍ത്തക വിനി നായര്‍ എന്നിവരും പങ്കെടുത്തു. കൈരളി ടി .വി. യു.എസ്.എ. ഡയറക്ടര്‍ ജോസ് കാടാപുറം, ഫൊക്കാനാ ട്രഷറര്‍ ജോയി ഇട്ടന്‍ എന്നിവരും സന്നിഹിതരായിരുന്നു. പതാക വന്ദനം നടത്തിയത് ക്രിസ്റ്റി ജോസ് കാടാപുറം.
ജെ.എഫ്.എ ട്രഷറര്‍ ആയിരുന്ന തോമസ്. എം. തോമസിന്റെ അകാലനിര്യാണത്തില്‍ ഭാരവാഹികള്‍ അദ്ദേഹത്തെ സ്മരിക്കുകയുണ്ടായി.
ഏതാനും ചില മലയാളികളുടെ നേതൃത്വത്തില്‍ 2013 മെയ് 2-ാം തിയതി സ്ഥാപിതമായ ജെ.എഫ്.എ.യില്‍ പരസ്പരം നേരിട്ടു കാണുക പോലും ചെയ്യാത്ത ഏതാനും ചില വ്യക്തികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇന്ന് ഈ സംഘടനയില്‍ ആത്മാര്‍ത്ഥതയും, പരസ്പര വിശ്വാസവുമുള്ള ശക്തമായ ഒരു ടീം ഉണ്ടെന്നുള്ളത് 40-ല്‍ പരം മത്സരാര്‍ത്ഥികളെ അണിനിരത്തി നടത്തിയ പ്രസംഗമമത്സരത്തിലൂടെ പുറംലോകത്തിനു മനസ്സിലാക്കാന്‍ കഴി ള്ളൂ.

പരസ്പരം നേരില്‍ കാണാത്ത, അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളില്‍ നിന്നുള്ള ജെ.എഫ്.എ പ്രവര്‍ത്തകര്‍ പരസ്പരം ബന്ധപ്പെട്ടിരുന്നത് ടെലികോണ്‍ഫറന്‍സുകളില്‍ കൂടി ആയിരുന്നു. കാലിഫോര്‍ണിയയില്‍ നിന്നും പ്രേമ ആന്റണി, പ്രസിഡണ്ട്, അരിസോണയില്‍ നിന്നും ചെറിയാന്‍ ജേക്കബ്, സെക്രട്ടറി, ന്യൂയോര്‍ക്കില്‍ നിന്നു തോമസ് കൂവള്ളൂര്‍, ചെയര്‍മാന്‍, ന്യൂജേഴ്‌സിയില്‍ നിന്നും തോമസ് എം. തോമസ,് ട്രഷറര്‍, ഉള്‍പ്പെടെ 16 പേരടങ്ങിയ ഒരു അഡ്‌ഹോക്ക് കമ്മറ്റിയില്‍ മാത്രമായി ഒതുങ്ങി നിന്നിരുന്ന പ്രസ്ഥാനത്തിന് ഇന്ന് താങ്ങും തണലുമായി അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും സേവന താല്പര്യമുള്ളവര്‍ കടന്നുവന്നതോടെ സംഘടനയ്ക്ക് പുതിയ ഉണര്‍വും ഉന്മേഷവും ആയി.
ജെ.എഫ്.എ യുടെ നിയമോപദേഷ്ടാവായി പ്രതിഫലം പറ്റാതെ വോളണ്ടിയര്‍ ആയി സേവനം അനുഷ്ഠിക്കാന്‍ ബോസ്‌ററണില്‍ നിന്നും അറ്റോര്‍ണി ജേക്കബ് കല്ലുപുരയും, ന്യൂയോര്‍ക്ക് സിറ്റിയില്‍ 3 ലക്ഷത്തിലധികം ജീവനക്കാരുടെ തൊഴിലാളി യൂണിയന്‍ ആയ ബി ജെ 32 എന്ന പ്രസ്ഥാനത്തിന്റെ ഡയറക്ടര്‍മാരിലൊരാളായ വര്‍ഗീസ് മാത്യു (മോഹന്‍) അഡൈ്വസറി ബോര്‍ഡ് ചെയര്‍, പബ്ലിക് റിലേഷന്‍സ് കോ-ഓര്‍ഡിനേറ്ററായി മലയാളി മാഗസിനില്‍ പ്രവര്‍ത്തിക്കുന്ന ആനി ലിബു, കവിയും ഗായകനുമായ അജിത് കുമാര്‍ നായര്‍, വിവിധ സാമൂഹ്യ-രാഷ്ട്രീയ-സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിച്ചു പരിചയമുള്ള ഗോപിനാഥ് കുറുപ്പ്, വെബ് ഡിസൈനര്‍ കൂടി ആയ ലീനാ കരിപ്പാപ്പറമ്പില്‍, സാമൂഹ്യപ്രവര്‍ത്തകരായ ഷീലാ ശ്രീകുമാര്‍, മീഡിയ പ്രവര്‍ത്തക വിനി നായര്‍, തുടങ്ങിയവരെല്ലാം പ്രസ്ഥാനത്തിന്റെ മുതല്‍കൂട്ടുകളായി മാറിയിരിക്കുകയാണ്.
രാവിലെ 11 മണിക്കു തുടങ്ങിയ പ്രസംഗമത്സരത്തില്‍ യോങ്കേഴ്‌സ് പബ്ലിക് സ്‌കൂള്‍ അദ്ധായപകനായ ഷാജി തോമസ്, പ്രൊഫസര്‍ ഡോ. വിദ്യാസാഗര്‍, ഷീലാ ശ്രീകുമാര്‍, ഗോപിനാഥ് കുറുപ്പ്, വിനി നായര്‍ എന്നിവര്‍ ജഡ്ജസ് ആയി പ്രവര്‍ത്തിച്ചു.
പ്രസംഗമത്സരത്തില്‍ പങ്കെടുത്തവരെല്ലാം 19 വയസ്സില്‍ താഴെയുള്ള സ്‌കൂള്‍ കുട്ടികള്‍ ആയിരുന്നു. 13 വയസ്സില്‍ താഴെയുള്ളവരുടെ എണ്ണം കൂടുതലായിരുന്നതിനാല്‍ അവരെ രണ്ടായി തിരിച്ച് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേണ്ടി പ്രത്യേകം മത്സരം നടത്തി. 13 വയസ്സുള്ളവര്‍ക്കുവേണ്ടി മാത്രമായി ഒരു മത്സരവും, 13നു മേല്‍ പ്രായമുള്ളവര്‍ക്ക് മറ്റൊരു മത്സരവും. അങ്ങിനെ നാലു ബാച്ചുകളായി തിരിച്ചാണ് മത്സരം നടത്തിയത്. നാലു ബാച്ചിലും ജയിച്ചവര്‍ക്ക്, ഫസ്റ്റ്, സെക്കന്റ് , തേര്‍ഡ് എന്നീ ക്രമത്തില്‍ കാഷ് അവാര്‍ഡുകളും നല്‍കി.
ട്രഷറര്‍ തോമസ്. എം. തോമസിന്റെപിന്‍ഗാമിയായി പ്രവര്‍ത്തിക്കുന്നത് എം.കെ.മാത്യൂസ് ആണ്. പ്രസംഗമത്സരം നടത്താന്‍ എല്ലാ പ്രോത്സാഹനവും നല്‍കിയത് എം.കെ. മാത്യൂസ് ആയിരുന്നു.

പ്രസംഗമത്സരത്തില്‍ 14 വയസ്സിനുമേല്‍ പ്രായമുള്ളവരുടെ മത്സരത്തില്‍ ഒന്നാംസ്ഥാനത്തിനര്‍ഹനായത് ക്രിസ്റ്റി ജോസ് കാടാപുറവും, 13 വയസ്സുകാരുടെ മത്സരത്തില്‍ ആദിഷ് വെല്‍മണി, 13 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ മത്സരത്തില്‍ ടെസിയാ തോമസ്, 13 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ മത്സരത്തില്‍ ജോയല്‍ അലക്‌സ് എന്നിവരും ഒന്നാം സ്ഥാനം കരസ്ഥമാക്കി.
അല്‍വിന്‍ ജോണ്‍, ആകാഷ് വര്‍ഗീസ്, നികിറ്റ ജോസഫ്, അരിന്‍ രവീന്ദ്രന്‍ എന്നിവര്‍ യഥാക്രമം രണ്ടാം സ്ഥാനവും എമിലി ജോണ്‍, ഷെരില്‍ ഫ്രാന്‍സിസ്, ആഷ്‌ളി അലക്‌സാണ്ടര്‍, മാര്‍ക്കസ് സഖറിയാ എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഒന്നും രണ്ടും മൂന്നും സ്ഥനങ്ങള്‍ക്ക് അര്‍ഹരായവര്‍ക്ക് കാഷ് അവാര്‍ഡുകളും, മത്സരത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്കെല്ലാം മെറിറ്റ് സര്‍ട്ടിഫിക്കറ്റുകളും ജെ.എഫ്.എ യുടെ പേരില്‍ നല്‍കപ്പെട്ടു.
അറിയപ്പെടുന്ന കവിയും, സംഗീതജ്ഞനും, വാഗ്മിയുമായ അജിത് കുമാര്‍ നായര്‍ ആയിരുന്നു തുടക്കം മുതല്‍ അവസാനം വരെ പരിപാടികളുടെ എം.സി. ജെ.എഫ്.എ ട്രഷറര്‍ എം.കെ മാത്യൂസ് നന്ദി രേഖപ്പെടുത്തി.
മത്സരത്തില്‍ പങ്കെടുത്ത കുട്ടികളുടെ പ്രസംഗ ചാതുരിയിലുള്ള താല്‍പര്യം മുതിര്‍ന്ന തലമുറയ്ക്ക് പ്രത്യാശ നല്‍കുന്നവയാണ്. പ്രസംഗമത്സരം കേള്‍ക്കാനിടയായവരില്‍ പലരും പറഞ്ഞത് കുട്ടികളില്‍ നിന്നും നാം പാഠം പഠിക്കേണ്ടിയിരിക്കുന്നു എന്നാണ്. ജീവിതത്തിന്‍ കുട്ടികള്‍ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട വിഷയമായിരുന്നു സംഘാടകര്‍ തെരഞ്ഞെടുത്തത്. 13 വയസ്സില്‍ താഴെയുള്ളവര്‍ക്കുവേണ്ടി “ Self Discipline and Time Management for Success in Life” എന്ന വിഷയവും, മുതിര്‍ന്നവര്‍ക്കുവേണ്ടി “Impact of Substance Abuse and Drug Culture in America”
എന്ന വിഷയവും. ഈ രണ്ടു വിഷയങ്ങളിലും കുട്ടികള്‍ തങ്ങളുടെ പ്രാവീണ്യം തെളിയിക്കുകയുണ്ടായി.
ഇത്തരത്തിലുള്ള പ്രസംഗമത്സരങ്ങളും ഡിബേറ്റുകളും കൂടുതല്‍ ആള്‍ക്കാരെ പങ്കെടുപ്പിച്ചുകൊണ്ടു നാഷണല്‍ ലവലില്‍ നടത്താന്‍ പ്ലാനുണ്ടെന്നു തോമസ് കൂവള്ളൂര്‍ അറിയിക്കുകയുണ്ടായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.