You are Here : Home / USA News

വടശേരിക്കര സംഗമം യു.എസ്‌.എ ബാസ്‌കറ്റ്‌ ബോള്‍ ടൂര്‍ണമെന്റും, സ്‌കോളര്‍ഷിപ്പ്‌ വിതരണവും നടത്തി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, November 29, 2014 11:13 hrs UTC

വടശേരിക്കര സംഗമം യു.എസ്‌.എ സ്‌പോണ്‍സര്‍ ചെയ്‌ത അഞ്ചാമത്‌ ഇന്റര്‍സ്‌കൂള്‍ ബാസ്‌കറ്റ്‌ ബോള്‍ ടൂര്‍ണമെന്റും, സ്‌കോളര്‍ഷിപ്പ്‌ വിതരണവും വടശേരിക്കര ടി.ടി.ടി.എം.വി.എച്ച്‌.എസില്‍ വെച്ച്‌ നവംബര്‍ 11,12 തീയതികളില്‍ നടത്തപ്പെട്ടു. വടശേരിക്കര സംഗമം യു.എസ്‌.എ പ്രസിഡന്റ്‌ ഐപ്പ്‌ ഫിലിപ്പ്‌ സംഗമം ഉദ്‌ഘാടനം ചെയ്‌തു. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കുറിയന്നൂര്‍ എം.ടി.എച്ച്‌.എസും, പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഇടയാറന്മുള എ.എം.എം.എച്ച്‌.എസും ജേതാക്കളായി. ആതിഥേയരായ ടി.ടി.ടി.എം.വി.എച്ച്‌.എസ്‌ ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും വിഭാഗത്തില്‍ റണ്ണേഴ്‌സ്‌ അപ്പായി.

 

പന്ത്രണ്ടാം തീയതി നടന്ന വിജയികള്‍ക്കുള്ള സമ്മാനദാനവും സ്‌കോളര്‍ഷിപ്പ്‌ വിതരണവും രാജു ഏബ്രഹാം എം.എല്‍.എ ഉദ്‌ഘാടനം ചെയ്‌തു. സംഗമം പ്രസിഡന്റ്‌ ഐപ്പ്‌ ഫിലിപ്പ്‌ ആറ്‌ സ്‌കൂള്‍ കുട്ടികള്‍ക്ക്‌ സ്‌കോളര്‍ഷിപ്പ്‌ വിതരണം ചെയ്‌തു. തോമസ്‌ കോശി, ലിനു തോമസ്‌, ബെന്നി പുത്തന്‍പറമ്പില്‍, ഐപ്പ്‌ ഫിലിപ്പ്‌, കേരളാ ബാസ്‌കറ്റ്‌ ബോള്‍ അസോസിയേഷന്‍ വൈസ്‌ പ്രസിഡന്റ്‌ ടി.സി. കോശി, സ്വപ്‌ന സൂസന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പ്രസംഗിച്ചു. ബീന എം. ജോര്‍ജ്‌ സ്വാഗതവും ചെറിയാന്‍ ജോസഫ്‌ കൃതജ്ഞതയും പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.