You are Here : Home / USA News

സംയുക്ത ക്രിസ്‌മസ്‌ ആഘോഷം യോങ്കേഴ്‌സില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, November 29, 2014 10:58 hrs UTC

ന്യൂയോര്‍ക്ക്‌: ബ്രോങ്ക്‌സ്‌, വെസ്റ്റ്‌ചെസ്റ്റര്‍ ഏരിയയിലുള്ള ഓര്‍ത്തഡോക്‌സ്‌ പള്ളികളുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന സംയുക്ത ക്രിസ്‌മസ്‌ ആഘോഷം ഡിസംബര്‍ 28-ന്‌ ഞായറാഴ്‌ച വൈകുന്നേരം 4 മണിക്ക്‌ യോങ്കേഴ്‌സിലെ സോണ്‍ഡേഴ്‌സ്‌ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച്‌ നടത്തപ്പെടുന്നു. സെന്റ്‌ മേരീസ്‌ ചര്‍ച്ച്‌ ബ്രോങ്ക്‌സ്‌, സെന്റ്‌ മേരീസ്‌ ചര്‍ച്ച്‌ വൈറ്റ്‌ പ്ലെയിന്‍സ്‌, സെന്റ്‌ ഗ്രിഗോറിയോസ്‌ ചര്‍ച്ച്‌ പാര്‍ക്ക്‌ഹില്‍, സെന്റ്‌ ഗ്രിഗോറിയോസ്‌ ചര്‍ച്ച്‌ ലൂഡ്‌ലോ, സെന്റ്‌ ഗ്രിഗോറിയോസ്‌ ചര്‍ച്ച്‌ അണ്ടര്‍ഹില്‍, സെന്റ്‌ ജോര്‍ജ്‌ ചര്‍ച്ച്‌ പോര്‍ട്ട്‌ ചെസ്റ്റര്‍, സെന്റ്‌ തോമസ്‌ ചര്‍ച്ച്‌ യോങ്കേഴ്‌സ്‌ എന്നീ പള്ളികളുടെ ആഭിമുഖ്യത്തിലാണ്‌ ആഘോഷ പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്‌. വര്‍ണ്ണശബളമായ വിവിധ പരിപാടികള്‍ കോര്‍ത്തിണക്കിക്കൊണ്ട്‌ ഭക്തിനിര്‍ഭരവും ആസ്വാദ്യകരവുമായ ചടങ്ങുകളാണ്‌ എല്ലാ പള്ളികളില്‍ നിന്നും നടത്തപ്പെടുന്നത്‌.

 

മാര്‍ത്തോമാ സഭയുടെ നോര്‍ത്ത്‌ ഈസ്റ്റ്‌ റീജിയന്‍ യൂത്ത്‌ ചാപ്ലെയിന്‍ റവ.ഫാ. വി.എം. മാത്യു ക്രിസ്‌മസ്‌ സന്ദേശം നല്‍കുന്നതാണ്‌. സംയുക്ത ഇടവകകളുടെ നേതൃത്വത്തില്‍ നടത്തുന്ന ക്വയറിന്‌ റവ.ഫാ. പൗലോസ്‌ പീറ്റര്‍ കോര്‍ഡിനേറ്ററായും ലിസി ഫിലിപ്പ്‌, മനോജ്‌ അലക്‌സ്‌ എന്നിവര്‍ ക്വിയര്‍ ലീഡേഴ്‌സായും പ്രവര്‍ത്തിക്കുന്നു. സുപസിദ്ധ കലാ സംവിധായകന്‍ തിരുവല്ല ബേബി സംവിധാനം ചെയ്യുന്ന നൃത്ത സംഗീത നാടകം 'മിശിഹാ ജനനം' ഈവര്‍ഷത്തെ ആഘോഷങ്ങളുടെ പ്രത്യേകതയായിരിക്കും. സംയുക്ത കമ്മിറ്റിയുടെ പ്രസിഡന്റായി റവ.ഫാ. ഫിലിപ്പ്‌ സി. ഏബ്രഹാം, വൈസ്‌ പ്രസിഡന്റ്‌ റവ.ഫാ.ദിലീപ്‌ ചെറിയാന്‍, സെക്രട്ടറി ജെസി മാത്യു, കോര്‍ഡിനേറ്റര്‍ ഡോ. ഫിലിപ്പ്‌ ജോര്‍ജ്‌, ടാഷറര്‍ ചെറിയാന്‍ പി. വര്‍ഗീസ്‌, പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍ എം.വി. കുര്യന്‍, ജോയിന്റ്‌ സെക്രട്ടറി ബാബു ജോര്‍ജ്‌, ജോയിന്റ്‌ ട്രഷറര്‍ ബാബു ജോര്‍ജ്‌ വേങ്ങയില്‍ എന്നിവര്‍ നേതൃത്വം നല്‌കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.