You are Here : Home / USA News

ഷിക്കാഗോ സെന്റ്‌ മേരിസില്‍ നാല്‍പ്പത്‌ മണിക്കൂര്‍ ആരാധനക്ക്‌ തുടക്കം

Text Size  

Story Dated: Friday, November 28, 2014 12:24 hrs UTC

സാജു കണ്ണമ്പള്ളി

 

ഷിക്കാഗോ: ഷിക്കാഗോ സെന്റ്‌ മേരീസ്‌ ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ നാല്‍പ്പതു മണിക്കൂര്‍ ആരാധന ഇന്ന്‌ നവംബര്‍ 28 വെള്ളിയാഴ്‌ച വൈകുന്നേരം 7 മണിക്കുള്ള ദിവ്യബലിയോടെ ആരംഭം കുറിക്കും. ഷിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ അഭി.മാര്‍.ജേക്കബ്‌ അങ്ങാടിയത്ത്‌ മുഖ്യ കാര്‍മ്മികനായിരിക്കും. തുടര്‍ന്ന്‌ രാത്രികളും പകലുകളും നീണ്ടു നില്‍ക്കുന്ന ആരാധനയുടെ നിമിഷങ്ങള്‍ക്ക്‌ തുടക്കമാകും. വിവിധ കൂടാര യോഗങ്ങള്‍, മിനിസ്‌ട്രികള്‍, സഹോദര ഇടവക സമൂഹങ്ങള്‍ തുടങ്ങി നിരവധി കൂട്ടയമകളുടെ നേതൃത്വത്തില്‍ ആരാധന മുന്നോട്ടു പോകും. ഞായറാഴ്‌ച്ച വൈകുന്നേരം 5.30 ന്‌ ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ വികാരി ഫാ. അഗസ്റ്റിന്‍ പാലക്കപറമ്പിലിന്റെ മുഖ്യ കാര്‍മികത്വത്തിലുള്ള ദിവ്യബലിയെ തുടര്‍ന്ന്‌ ദിവ്യകാരുണ്യ പ്രദിക്ഷണവും സമാപനവും നടക്കും.

 

ദിവ്യകാരുണ്യ നാഥന്റെ സവിധത്തില്‍ ആരാധനയുടെ നിമിഷങ്ങളിലൂടെ കടന്നുവരുവാനും ഏക സമൂഹമായി അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനുമായി എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി വികാരി ഫാ.തോമസ്‌ മുളവനാല്‍, അസി.വികാരി ഫാ.സുനി പടിഞ്ഞാറേക്കര എന്നിവര്‍ അറിയിച്ചു. നാല്‍പ്പത്‌ മണിക്കൂര്‍ ആരാധനക്ക്‌, ജിനോ കക്കാട്ടില്‍,ടോമി ഇടത്തില്‍, തോമസ്‌ ഐക്കരപറമ്പില്‍, ബിജു കണ്ണച്ചാംപറമ്പില്‍, ജോയ്‌സ്‌ മറ്റത്തികുന്നേല്‍, ജോണികുട്ടി പിള്ളവീട്ടില്‍,സാജു കണ്ണമ്പള്ളി ,സി സേവിയര്‍,അനില്‍ മറ്റത്തികുന്നേല്‍, മത്തച്ചന്‍ ചെമ്മാച്ചേല്‍, സാബു മഠത്തില്‍പറമ്പില്‍, ജോണി തെക്കേപറമ്പില്‍, പോള്‍സണ്‍ കുളങ്ങര, ജോസ്‌ ഐക്കരപറമ്പില്‍, ജോസ്‌ പിണര്‍കയില്‍, മേരി ആലുംങ്കല്‍,ജെയിംസ്‌ മന്നാകുളത്തില്‍ , രാജു നടുവീട്ടില്‍, ടെസ്സി ഞാറവേലില്‍, ഷൈനി തറത്തട്ടെല്‍, സജി പൂതൃക്കയില്‍, സിബിള്‍ ഇലവുങ്കല്‍, ബിജു പൂത്തറയില്‍, പീന മണപള്ളില്‍, അന്നമ്മ തേക്കപറമ്പില്‍, രാജു നെടിയകാലായില്‍, ജോസ്‌ കരികുളം, സേവിയര്‍ നടുപറമ്പില്‍, കുഞ്ഞച്ചന്‍ കുളങ്ങര, ലിസി മുല്ലപ്പള്ളി, സാലി കിഴക്കെകുറ്റ്‌, സാബു നടുവീട്ടില്‍, മനിഷ്‌ കൈമൂലയില്‍, വല്‍സ തെക്കേപറമ്പില്‍,മേരികുട്ടി ചെമ്മാച്ചേല്‍, എന്നിവരും, കൂടരയോഗ ഭാരവാഹികളും, പ്രാര്‍ത്ഥന ഗ്രൂപ്പ്‌ അംഗങ്ങളും നേതൃത്വം നല്‍കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.