You are Here : Home / USA News

കേരളാ ഹിന്ദുസ്‌ ഓഫ്‌ സൗത്ത്‌ ഫ്‌ളോറിഡ സര്‍വ്വൈശ്വര്യ പൂജ നടത്തുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, November 28, 2014 09:55 hrs UTC


    

മയാമി: കേരളാ ഹിന്ദുസ്‌ ഓഫ്‌ സൗത്ത്‌ ഫ്‌ളോറിഡയുടെ ((KHSF) ആഭിമുഖ്യത്തില്‍ ഡിസംബര്‍ ആറിന്‌ ശനിയാഴ്‌ച സര്‍വ്വൈശ്വര്യ പൂജ നടത്തുന്നു. രാവിലെ 9 മണിമുതല്‍ ആരംഭിക്കുന്ന പൂജാദികര്‍മങ്ങളില്‍ ഹൂസ്റ്റനില്‍ നിന്നുള്ള പ്രമുഖ തന്ത്രി ശ്രീ. ഉണ്ണികൃഷ്‌ണന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിക്കും. ഭക്തിനിര്‍ഭരവും ഐശ്വര്യപ്രദായകാവുമായ പൂജാദി കര്‍മങ്ങളില്‍ പങ്കെടുക്കുന്നതിനു എല്ലാ കെ.എച്ച്‌.എസ്‌. എഫ്‌. കുടുംബംഗങ്ങളെയും, നല്ലവരായ ഹിന്ദുമത വിശ്വാസികളെയും വിനയപൂര്‍വ്വം സ്വാഗതം ചെയ്‌തു കൊള്ളുന്നു.

രാവിലെ 9 മണിക്ക്‌ വിഷ്‌ണു സഹസ്രനാമ പാരായണം, 9.50-ന്‌: പൂജ, ആരതി , പത്തിന്‌ ഭാഗവത വന്ദന ശ്ലോക പാരായണം, 10.30-ന്‌ ഭാഗവത പാരായണവും പ്രഭാഷണവും- ഗീത അന്തര്‍ജ്ജനം..
12:50-ന്‌ പൂജ, ആരതി തുടര്‍ന്ന്‌ 1 മുതല്‍ 2 വരെ ഉച്ചഭക്ഷണം, 2 മണിക്ക്‌ നാരായണീയം പാരായണം - ഉണ്ണി കൃഷ്‌ണന്‍ നമ്പൂതിരി.

വൈകുന്നേരം 4 മണിക്ക്‌ ഭാഗവത സമഗ്രഹ പാരായണവും നാരായണീയം നൂറാമത്‌ ദശക പാരായണവും `മാനസ പൂജ', 5:15 മുതല്‍ : ഭഗവതി പൂജയും സര്‍വ്വൈശ്വര്യ പൂജയും തുടങ്ങിയവയാണ്‌ പ്രധാന പരിപാടികള്‍.

വിലാസം: communtiy hall hollywood, 805 Glenn park way,hollywood, Fl 33021

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : രാജ്‌ കുമാര്‍ (678)373 2995 (കെ.എച്ച്‌.എസ്‌.എഫ്‌ പ്രസിഡന്റ്‌), പത്‌മ കുമാര്‍ (305)776 9376 (സെക്രട്ടറി), ബിനീഷ്‌ (954)235 4945. (ട്രഷറര്‍). email: khsf11@gmail.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.