കണക്ടിക്കട്ട് ഹോളി ഫാമിലി ക്നാനായ കാത്തലിക് മിഷനില്‍ മാര്‍ ജോസഫ് പണ്ടാരശേരിലിന് ഊഷ്മള സ്വീകരണം - ജോസ് കാടാപുറം Picture കണക്ടിക്കട്ട്: കണക്ടിക്കട്ട് ഹോളി ഫാമിലി ക്നാനായ മിഷനില്‍ കോട്ടയം അതിരൂപതാ സഹായ മെത്രാന് മാര്‍ ജോസഫ് പണ്ടാരശേരിലിന് ഊഷ്മള സ്വീകരണം നല്കി. ആദ്യമായാണ് ബിഷപ്പ് ഈ മിഷനില്‍ സന്ദര്‍ശനം നടത്തുന്നത്. മിഷനില്‍ 16 കുടുംബങ്ങളുണ്ട്. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം സ്നേഹവിരുന്നോടെ സ്വകരണം സമാപിച്ചു. സ്വീകരണത്തിനും സ്നേഹവിരുന്നിനും മിഷന് ഡയറക്ടര്‍ ഫാ. റെനി കട്ടയില്‍, ട്രസ്റ്റി പ്രിന്‍സ് വട്ടപ്പറമ്പില്‍, ചാക്കോ പുതുപ്പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്കി. വാര്‍ത്ത അയച്ചത്: ഷൈജു വേങ്ങച്ചേരില്‍
Comments