You are Here : Home / USA News

വാഷിംഗ്‌ടണിലെ മലങ്കര കത്തോലിക്കര്‍ക്ക്‌ പുതിയ ദേവാലയം

Text Size  

Story Dated: Friday, November 21, 2014 09:28 hrs UTC

- മോഹന്‍ വര്‍ഗീസ്‌

 

വാഷിംഗ്‌ടണ്‍: വാഷിംഗ്‌ടണിലെ മലങ്കര കത്തോലിക്കാ സമൂഹത്തിന്‌ അഭിമാനത്തിന്റേയും ദൈവ പരിപാലനയുടേയും നിമിഷം. വാഷിംഗ്‌ടണിലെ ലത്തീന്‍ അതിരൂപതയുടെ അകമഴിഞ്ഞ ഔദാര്യത്തിന്റേയും സഭാത്മക ഐക്യത്തിന്റേയും ഫലമായി വാഷിംഗ്‌ടണ്‍ മലങ്കര കത്തോലിക്കാ സമൂഹത്തിന്‌ ആരാധനയ്‌ക്കായി ഫോറസ്റ്റ്‌ വില്ലിലെ മനോഹരമായ ദേവാലയം വിട്ടുനല്‍കി. വാഷിംഗ്‌ടണ്‍ മലങ്കര കത്തോലിക്കാ ഇടവകയുടെ പാസ്റ്റര്‍ ഫാ. മത്തായി മണ്ണൂര്‍വടക്കേതില്‍ ഫോറസ്റ്റ്‌ വില്ലിലെ വൈദീക മന്ദിരത്തില്‍ താമസിച്ചുകൊണ്ട്‌ ലത്തീന്‍ സമൂഹത്തിന്റേയും മലങ്കര സമൂഹത്തിന്റേയും ആദ്ധ്യാത്മികവും ആരാധനാപരവുമായ ആവശ്യങ്ങള്‍ നിര്‍വഹിക്കും.

മലങ്കര കത്തോലിക്കാ മെത്രാപ്പോലീത്ത തോമസ്‌ മാര്‍ യൗസേബിയോസും, വാഷിംഗ്‌ടണ്‍ അതിരൂപതയും തമ്മിലുള്ള ചര്‍ച്ചകള്‍ക്കൊടുവിലാണ്‌ ഈ ക്രമീകരണമുണ്ടായത്‌. നവംബര്‍ ഒമ്പതാം തീയതി രാവിലെ 11 മണിക്ക്‌ അഭിവന്ദ്യ പിതാവ്‌ പ്രസ്‌തുത ദേവാലയത്തില്‍ ആദ്യമായി മലങ്കര കുര്‍ബാന അര്‍പ്പിച്ചുകൊണ്ട്‌ ഈ ദേവാലയത്തിന്റെ ഉപയോഗത്തിന്‌ ഔദ്യോഗികമായി തുടക്കംകുറിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.