You are Here : Home / USA News

കേരള ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്തമേരിക്ക പ്രസിദ്ധീകരിക്കുന്ന എട്ടാമത്‌ റീജിയണല്‍ കണ്‍വന്‍ഷന്‍ സോവനീര്‍ അണിഅറയില്‍

Text Size  

ജോസ് കാടാംപുറം

kairalitvny@gmail.com

Story Dated: Saturday, November 15, 2014 07:53 hrs UTC



കേരള ഹിന്ദൂസ്‌ ഓഫ്‌ നോര്‌ത്ത്‌ അമേരിക്കയുടെ 8മത്‌ റീജിയണല്‍ കണ്‍വന്‍ഷന്‍ സോവനീര്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതായി സുവനീര്‍ കോഓര്‍ഡിനെറ്റര്‍ ശ്രീകുമാര്‍ ഉണ്ണിത്താന്‍ , വിനോദ്‌ കെഅര്‍കെ , സുവനീര്‍ എടിറ്റര്‍മാരായ വാസുദേവ്‌ പുളിക്കല്‍ , രാജഗോപാല്‍ കുന്നപ്പിള്ളില്‍ , ജയപ്രകാശ്‌ നായര്‌ എന്നിവര്‍ അറിയിച്ചു.

കേരള ഹിന്ദൂസ്‌ ഓഫ്‌ നോര്‌ത്ത്‌ അമേരിക്കയുടെ 8മത്‌ ന്യൂയോര്‍ക്ക്‌ റീജിയണല്‍ കണ്‍വന്‍ഷന്‍ കേരളത്തിലെ ഉത്സവത്തെ അനുസ്‌മരിപ്പിക്കുന്ന രീതിയിലാണ്‌ ഒരുക്കിയിരിക്കുന്നത്‌. ന്യൂയോര്‍കിലെ ഹൈന്ദവ മലയാളികള്‍ക്ക്‌ എന്നും മനസില്‍ സൂക്ഷിക്കാന്‍ കഴിയുന്നതാവും കണ്‍വന്‍ഷന്‌ എന്ന്‌ റീജിയണല്‍ കമ്മിറ്റിക്ക്‌ വേണ്ടി കൃഷ്‌ണരാജ്‌ മോഹന്‍ , ബാഹുലെയന്‍ രാഘവന്‍ , മധു പിള്ളൈ , ഷിബു ദിവാകരന്‍ , നിഷാന്ത്‌ നായര്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു .

താലപ്പൊലിയേന്തിയ മങ്കമാര്‍, ചെണ്‌ടമേളം തുടങ്ങിയവ ന്യൂ യോര്‌കിലെ ഹൈന്ദവ സംഘടനയുടെ കലാപരിപാടികള്‍ എന്നിവ അരങ്ങേറും.
ഹൈന്ദവ സംസ്‌കാരം ഭാവിതലമുറയിലേക്ക്‌ പകര്‍ന്നുകൊടുക്കുക, ഹിന്ദു കുടുംബങ്ങളെ ഒരേ കുടക്കീഴില്‍ കൊണ്‌ടുവരിക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി സാംസ്‌കാരിക മത നേതാക്കള്‍ അഭിസംബോധന ചെയ്യുത്‌ പ്രസംഗിക്കും.

ഹിന്ദൂയിസം ഇന്നലെ ഇന്ന്‌ നാളെ എന്ന വിഷയത്തില്‍ സ്വാമി ഗുരുരത്‌നം അവര്‍കള്‍ സംസാരിക്കും . ശ്രീ ബിജു ഗോപാലന്‍ കോഓര്‍ഡിനെട്ട്‌ ചെയ്യും . ഹിന്ദൂയിസത്തിലെ ദുര്‍വ്യാഖ്യാനങ്ങളേയും തെറ്റായ ചിന്തകളേയും മാറ്റി അതിന്റെ യഥാര്‍ഥ പൊരുള്‍ മനസിലാക്കിത്തരുവാനും സംശയങ്ങള്‍ക്ക്‌ മറുപടി പറയുവാനും പുളിക്കല്‍ വാസുദേവ്‌, രാജീവ്‌ ഭാസ്‌കര്‍ , സ്വാമി ഗുരുരത്‌നം , പ്രസിഡന്റ്‌ ടി എന്‍ നായര്‍ തുടങ്ങിയവരുടെ പ്രഭാഷണങ്ങളും ചോദ്യോത്തരങ്ങളും ഉണ്‌ടായിരിക്കും.

കുട്ടികള്‍ക്കുവേണ്‌ടി വിവിധയിനം മത്സരങ്ങള്‍ അരങ്ങേറും പ്രധാനയിനങ്ങളായ ക്ലാസിക്കല്‍ ഡാന്‍സ്‌, ഫോക്ക്‌ ഡാന്‍സ്‌, ഫാന്‍സിഡ്രസ്‌, ക്ലാസിക്കല്‍ മ്യൂസിക്‌, കവിതാപാരായണം തുടങ്ങിയവ വിവിധ വേദികളില്‍ അരങ്ങേറും. പാട്ടും നൃത്തവും ഇടകലര്‍ത്തി ഹിന്ദു പുരാണ കദകളെ ആസ്‌പദമാക്കി നടത്തുന്ന നാട്യനൃത്ത കലാരൂപം ശ്രീമതി ബിന്ദ്യ പ്രസാദിന്റെ നേത്രുതത്തില്‍ അരങ്ങേറും. അതോടപ്പം സാവിത്രി രാമന്ദ്‌ ടീച്ചര്‍ , സ്‌മിത ഹരിദാസ്‌ എന്നിവരുടെ നേതൃത്തത്തില്‍ നാട്യനൃത്യങ്ങളുടെ ഘോഷയാത്രയിലൂടെ പങ്കടുക്കുന്നവരെ ആനന്ദനിര്‍ത്തില്‍ ആറാടിക്കും എന്നതില്‍ സംശയം എല്ലാ എന്ന്‌ ട്രുസ്‌ടീ ബോര്‍ഡ്‌ സെക്രട്ടറി വിനോദ്‌ കെര്‍കെ , ജോയിന്റ്‌ ട്രഷരെര്‍ ശ്രീകുമാര്‍ ഉണ്ണിത്താന്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു .

?കെ.എച്ച്‌.എന്‍.എ ന്യൂയോര്‍ക്ക്‌ റീജിയന്റെ വൈസ്‌ പ്രസിഡന്റുമാരായി ബിജു ഗോപാലന്‍, സ്‌മിതാ ഹരിദാസ്‌, ബീനാ മേനോന്‍ എന്നിവരേയും, റീജിയണല്‍ കോര്‍ഡിനേറ്റേഴ്‌സായി സഹൃദയന്‍ പണിക്കര്‍, സുനില്‍ നായര്‍, രഘുവരന്‍ നായര്‌ എന്നിവര്‌ ! ഈവരുന്ന നവംബര്‍ 22ന്‌ നടക്കുന്ന റീജിയണല്‍ കണ്‍വന്‍ഷനിലേക്ക്‌ എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്‌തു.

ഈ സംഗമത്തിലേക്ക്‌ അമേരിക്കയിലുള്ള എല്ലാ ഹൈന്ദവകുടുംബങ്ങളേയും സ്വാഗതം ചെയ്യുന്നതായി ജെനെറല്‍ സെക്രട്ടറി ഗണേഷ്‌ നായര്‍ , പ്രസിഡന്റ്‌ ടി എന്‍ നായര്‍ എന്നിവര്‍ റിജിയണല്‍ കണ്‍വെന്‍ഷന്‍ കമ്മിറ്റിക്ക്‌ വേണ്ടി അഭ്യര്‌ധിച്ചു .

കേരള ഹിന്ദൂസ്‌ ഓഫ്‌ നോര്‌ത്ത്‌ അമേരിക്കയുടെ 8മത്‌ റീജിയണല്‍ കണ്‍വന്‍ഷന്‍ സോവനീറിലേക്ക്‌ രചനകള്‍ അയക്കേണ്ട ഇമെയില്‍ : ganeshgnair@gmail.com news

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.