You are Here : Home / USA News

കെ.എച്ച്‌.എന്‍.എ ഹൂസ്റ്റന്‍ ശുഭാരംഭം ചരിത്ര വിജയം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, November 14, 2014 10:24 hrs UTC

ഹൂസ്റ്റണ്‍: ജൂലൈയില്‍ ഡാലസില്‍ നടക്കുന്ന കണ്‍വെന്‍ഷനു മുന്നോടിയായി ഹ്യുസ്റ്റനില്‍ സംഘടിക്കപ്പെട്ട ശുഭാരംഭം ചരിത്ര വിജയമായി .വിവിധ ഹിന്ദു സംഘടനകളിലെ പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ ഡാളസ്‌ കണ്‍വെന്‍ഷനു ശക്തമായ സഹായ സഹകരണങ്ങള്‍ അവര്‍ വാഗ്‌ദാനം ചെയ്‌തു .കെ എച്ച്‌ എന്‍ എയുടെ അടിസ്ഥാന ശിലയായ സനാതന ധര്‍മം ഭാരത മണ്ണില്‍ ഉണര്‍വിന്റെ പാതയില്‍ ആണെങ്കില്‍ കേരളത്തിന്റെ മണ്ണില്‍ ഒരു വന്‍ തിരിച്ചു വരവിന്റെ പാതയില്‍ ആണെന്നും യുക്തി വാദികളും നിരീശ്വര വാദികളും പോലും ജ്ഞാനപ്പാനയും രാമായണവും പിന്തുടരുകയും ശ്രീകൃഷ്‌ണ ജയന്തി പോലുള്ള ഉത്സവങ്ങള്‍ ആഘോഷിക്കാന്‍ മുന്നോട്ടു വരികയും ചെയ്യുന്ന മാറ്റങ്ങള്‍ കേരളത്തിന്റെ മണ്ണില്‍ പ്രകടമാണെന്നും ചടങ്ങിലെ വിശിഷ്ടാതിഥികള്‍ക്ക്‌ സ്വാഗതം അരുളിക്കൊണ്ട്‌ സംസാരിച്ച കെ എച്ച്‌എന്‍ എ ജോയിന്റ്‌ സെക്രടറി രഞ്‌ജിത്‌ നായര്‍ അഭിപ്രായപ്പെട്ടു .

 

കണ്‍വെന്‍ഷന്റെ വിജയത്തിനും അതോടൊപ്പം കെ എച്‌ എന്‍ എ യുടെ പ്രസക്തി അമേരിക്കയിലെ എല്ലാ മലയാളി ഹിന്ദു കുടുംബങ്ങളിലേക്കും എത്തിക്കാന്‍ അവിശ്രമം പ്രവര്‍ത്തിക്കുന്ന പ്രസിഡന്റ്‌ ശ്രീ ടി എന്‍ നായര്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങളും ലക്ഷ്യങ്ങളും സദസിനെ ബോധ്യപ്പെടുത്തി . വളരെയേറെ പ്രത്യേകതകള്‍ നിറഞ്ഞ ഒരു വ്യത്യസ്ഥ കണ്‍വെന്‍ഷനാവും ഡാലസില്‍ നടക്കാന്‍ പോവുന്നതെന്നും അതിന്റെ വിജയത്തിനു ഹ്യുസ്റ്റനിലുള്ള വരുടെ പിന്തുണ പ്രധാനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു . കെ എച്ച്‌എന്‍ എയുടെ പ്രവര്‍ത്ത ന വിജയത്തിന്‌ ഹ്യുസ്റ്റനിലെ ഹിന്ദു മത വിശ്വാസികള്‍ക്ക്‌ നിര്‍ണായക പങ്കു വഹിക്കാന്‍ കഴിയണം എന്ന്‌ ട്രസ്റ്റീ ബോര്‍ഡ്‌ ചെയര്‍മാന്‍ ശ്രീ ശശിധരന്‍ നായര്‍ അഭിപ്രായപ്പെട്ടു . കണ്‍വെന്‍ഷന്റെ റെജിസ്‌ട്രെഷനുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക്‌ ട്രഷറര്‍ രാജു പിള്ള മറുപടി നല്‍കി . കണ്‍വെന്‍ഷന്റെ മുന്നൊരുക്കങ്ങള്‍ ചെയര്‍മാന്‍ റെനില്‍ രാധാകൃഷ്‌ണന്‍ വിശദീകരിച്ചു .ഡയറക്ടര്‍ ബോര്‍ഡ്‌ അംഗമായ സത്യജിത്‌ നായരും പങ്കെടുത്തു.കൊച്ചിന്‍ യുണിവേര്‍സിറ്റി മുന്‍ വൈസ്‌ ചാന്‍സിലര്‍ ഡോ രാമചന്ദ്രന്‍,കെ എച്ച്‌ എസ്‌ പ്രസിഡന്റ്‌ ഷണ്മുഖന്‍ വല്ലുലിശ്ശേരി,ഗ്ലോബല്‍ എന്‍ എസ്‌ എസ്‌ പ്രസിഡന്റ്‌ ജി കെ പിള്ള ,ജി എച്ച്‌ എന്‍ എസ്‌ എഎസ്‌ ട്രഷറര്‍ മുരളീധരന്‍ നായര്‍ , എന്നിവര്‍ കെ എച്‌ എന്‍ എയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ആശംസ അറിയിച്ചു സംസാരിച്ചു .ഡാളസ്‌ കണ്‍വെന്‍ഷനു മുന്‍പില്ലാത്തവിധം ഹ്യുസ്റ്റനിലെ പ്രാതിനിധ്യം ഉറപ്പാക്കി കൊണ്ട്‌ റെജിസ്‌ട്രെഷന്‍ ടി എന്‍ നായര്‍ ഉദ്‌ഘാടനം ചെയ്‌തു അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ അഭിമാനമായി ഹ്യൂസ്റ്റന്റെ മണ്ണില്‍ ഉയരുന്ന ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിനു ചുക്കാന്‍ പിടിക്കുന്ന കെ എച്‌ എസിന്റെ ഭാരവാഹികള്‍ ആയ സെക്രെടറി രൂപേഷ്‌ അരവിന്ദാക്ഷന്‍ ,ട്രസ്‌ടീ ചെയര്‍ ബിജു പിള്ള ,ട്രഷറര്‍ അശോകന്‍ കേശവന്‍, ജോയിന്റ്‌ സെക്രെടറി ഗോപാലകൃഷ്‌ണന്‍ നായര്‍ ,ട്രസ്‌ടീ വൈസ്‌ചെ യര്‍ രമാ പിള്ള തുടങ്ങി വിവിധ കമ്മിറ്റി അംഗങ്ങള്‍ക്ക്‌ പുറമേ അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ സാമൂഹ്യ സാഹിത്യ രംഗത്ത്‌ സജീവമായ അനില്‍ ആറന്മുളയും പൊന്നു പിള്ളയും ചടങ്ങില്‍ പങ്കെടുത്തു. പ്രിയദാ മോഹന്റെ ഈശ്വര പ്രാര്‍ത്ഥനയോട്‌ കൂടി തുടങ്ങിയ ചടങ്ങില്‍ ,കെ എച്‌ എന്‍ എ യുടെ ഡയറക്ടര്‍ ബോര്‍ഡ്‌ അംഗമായിരുന്ന സായി നാഥിന്റെ സ്‌മരണാര്‍ത്ഥം ഒരു മിനുട്ട്‌ മൌനം ആചരിച്ചു .കെ എച്‌ എന്‍ എ ഹ്യുസ്റ്റന്‍ ചാപ്‌റ്റെര്‍ വൈസ്‌ പ്രസിഡന്റ്‌ മാധവ്‌ ദാസ്‌ ട്രസ്‌ടീ ബോര്‍ഡ്‌ അംഗം അജിത്‌ നായര്‍ എന്നിവര്‍ ചടങ്ങുകള്‍ ഏകോപിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്‌തു ..കെ എച്‌ എന്‍ എ ഹ്യുസ്റ്റന്‍ ശുഭാരംഭം ചരിത്ര വിജയമാക്കാന്‍ സഹകരിച്ച എല്ലാവര്‍ക്കും ഡയറക്ടര്‍ ബോര്‍ഡ്‌ അംഗമായ ഹരി ശിവരാമന്‍ കൃതജ്ഞത അറിയിച്ചു .തുടര്‍ന്ന്‌ അത്താഴ വിരുന്നോട്‌ കൂടി യാണ്‌ചടങ്ങുകള്‍ അവസാനിച്ചത്‌ . ശുഭാരംഭത്തിലെ പ്രാതിനിധ്യം ഹ്യുസ്റ്റനിലും പരിസര പ്രദേശങ്ങളിലും നിവസിക്കുന്ന മലയാളി ഹിന്ദു സമൂഹത്തിന്റെ ശക്തിയും സാന്നിധ്യവുംവിളിച്ചോതുന്നതായി വിലയിരുത്തപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.