You are Here : Home / USA News

ഹൂസ്റ്റണില്‍ കേരളാ സീനിയേഴ്സ് കേരളപ്പിറവി കൊണ്ടാടി

Text Size  

A. C. George

AGeorge5@aol.com

Story Dated: Thursday, November 06, 2014 12:16 hrs UTC


ഹൂസ്റ്റണ്‍ . കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് മധ്യാഹ്നത്തോടെ ഗ്രെയിറ്റര്‍ ഹൂസ്റ്റനിലും പരിസരത്തുമുളള മലയാളി സീനിയേഴ്സ് ഹൂസ്റ്റനിലെ ലേക്ക് വിന്‍ഡ്സ് ഹാളില്‍ ഒത്തു ചേര്‍ന്ന് കേരളപ്പിറവി കൊണ്ടാടി. മുഖ്യ സംഘാടക പൊന്നു പിളള ഏവരേയും സ്വാഗതം പറഞ്ഞു. കേരളം വിട്ടുപോന്നിട്ട് ദശകങ്ങള്‍ ആയെങ്കിലും കേരള ജീവിതത്തിന്‍െറ ഹൃദയത്തുടിപ്പുകളും സ്പന്ദനങ്ങളും എക്കാലവും മനസ്സില്‍ സൂക്ഷിക്കുന്ന ഹൂസ്റ്റനിലെ മുതിര്‍ന്ന മലയാളി പൌരന്മാര്‍ക്ക് പറയാനും അയവിറക്കാനും  അനവധി കഥകളും മധുരിക്കുന്ന ഓര്‍മ്മകളുമുണ്ടായിരുന്നു.

മുതിര്‍ന്ന പൌരന്മാരില്‍ ചിലര്‍ മക്കളും കൊച്ചുമക്കളുമായിട്ടാണ് ആഘോഷങ്ങളില്‍ പങ്കെടുത്തത്. 1956 നവംബര്‍ 1 ന് ഭാഷയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ സ്റ്റെയിറ്റുകള്‍ പുനഃസംഘടിപ്പിച്ചതിന്‍െറ ഭാഗമായി തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നീ മൂന്നു മലയാള ഭാഷാ ദേശങ്ങള്‍ കേരള സംസ്ഥാനമായി നിര്‍ണ്ണയിക്കപ്പെട്ടതിന്‍െറ ഓര്‍മ്മയായിരുന്നു ഇങ്ങു സപ്ത സാഗരങ്ങള്‍ക്കിപ്പുറം ഗ്രെയിറ്റര്‍ ഹൂസ്റ്റനിലും ആഘോഷിച്ചത്.

കേരളീയ ഗാനങ്ങള്‍, കടങ്കഥകള്‍, ഐതിഹ്യങ്ങള്‍, പുരാണ കഥകള്‍ ഏവരും സ്മൃതിയില്‍ കൊണ്ടുവന്ന് സംസാരിച്ചു. എബ്രഹാം തോമസ്, മേരിക്കുട്ടി തോമസ്, കെ. കെ. ചെറിയാന്‍, കുഞ്ഞമ്മ ചെറിയാന്‍, ജോണ്‍ കുന്നക്കാട്ട്, അച്ചാമ്മ കുന്നക്കാട്ട്, മാര്‍ത്ത ചാക്കോ, അന്നമ്മ ചെറിയാന്‍, മാത്യു മത്തായി, മാണി കുരുവിള, ഷെര്‍ലി കുരുവിള, മത്തായി മത്തായി, ക്ലാരമ്മ മത്തായി, തോമസ് തയ്യില്‍, നയിനാന്‍ മാത്തുളള, ആല്‍ബി, അനിത, ജോസഫ് കോശി, റോസമ്മ കോശി, രാമമൂര്‍ത്തി, ചിത്തിര, രാജേഷ് പിളള, സ്മിത രാജേഷ്, ജസ്റ്റിന്‍ പിളള, മിത്ര പിളള, എം. സി. ജോര്‍ജ്, മോളി ജോര്‍ജ് തുടങ്ങിയവര്‍ വിവിധ കലാ ചര്‍ച്ചാ പരിപാടികളില്‍ സജീവമായി പങ്കെടുത്തു. വിഭവ സമൃദ്ധമായ കേരളീയ സദ്യക്കുശേഷം അമേരിക്കനും ഇന്ത്യനുമായ ദേശീയ ഗാനാലാപത്തോടെ കേരളപ്പിറവി ആഘോഷങ്ങള്‍ക്ക്  തിരശ്ശീല വീണു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.