You are Here : Home / USA News

കനേഡിയന്‍ മലയാളി നേഴ്‌സസ്‌ അസോസിയേഷന്‍ NCLEX-RN പരീക്ഷ പരിശീലന ക്ലാസുകള്‍ ആരംഭിക്കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, November 04, 2014 08:48 hrs UTC


    

ബ്രാംപ്‌ടണ്‍: കാനഡയില്‍ 2015 ജനുവരിയില്‍ നിലവില്‍ വരുന്ന National Council of Licensure Examination for Registered Nurse അപേക്ഷകരെ സഹായിക്കുന്നതിനും പരീക്ഷയില്‍്‌ ഉന്നതവിജയം കരസ്ഥമാക്കുന്നതിനും വേണ്ടി സഹായകമാകുന്ന പരിശീലന ക്ലാസുകള്‍ നടത്തുവാന്‍ കനേഡിയന്‍ മലയാളി നേഴ്‌സസ്‌ അസോസിയേഷന്‍ മുന്നിട്ടിറങ്ങുന്നു.

അതോടൊപ്പം കോളജ്‌ ഓഫ്‌ നഴ്‌സസ്‌ ഓഫ്‌ ഒന്റാരിയോ നടത്തുന്ന ആര്‍.പി.എന്‍ പരീക്ഷക്ക്‌ ആവശ്യമായ പരിശീലന ക്ലാസുകള്‍ തുടങ്ങുവാനും ആലോചന ഉണ്ട്‌. അപേക്ഷകര്‍ ഏതു പ്രൊവിന്‍സില്‍ ജോലി ചെയ്യുവാന്‍്‌ ആഗ്രഹിക്കുന്നുവോ ആ പ്രൊവിന്‍സിലെ റെഗുലേറ്ററി ബോഡി നടത്തുന്ന JURISPRUDENCE പരീക്ഷപാസ്സായാല്‍ മാത്രമേ ലൈസന്‍സിന്‌ അര്‍ഹത നേടു. സംഘടനയിലെ അംഗങ്ങള്‍ക്ക്‌ ഫീസില്‍ ഇളവു നല്‌കാനും ആലോചനയുണ്ട്‌. ഒക്ടോബര്‍ 26 ന്‌ ബ്രംപ്‌ടനില്‍ (93 White House Cresent) വെച്ചുകൂടിയയോഗത്തില്‍ പരിശീലന ക്ലാസുകള്‍ തുടങ്ങുന്നത്‌ സംബന്ധമായ തീരുമാനങ്ങള്‍ എടുത്തു. ഉന്നത വിദ്യാഭ്യാസം നേടിയ,. CRNE&NCLEX-RN പരീക്ഷകള്‍്‌ പാസായ മികച്ചപരിശീലകര്‍്‌ ക്ലാസുകള്‍്‌ നയിക്കുന്നതാണ്‌. അസ്സോസിയേഷന്റെ മുന്‍ വൈസ്‌ പ്രസിഡന്റ്‌ സബിന ഫിലിപ്പിന്റെ പിതാവ്‌ പി.ജെ. ഫിലിപ്പോസിന്റെ ദേഹവിയോഗത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി

.സമീപകാലത്ത്‌ രൂപികൃതമായ അസോസിയേഷനില്‍ നിരവധി നേഴ്‌സുമാര്‍ അംഗങ്ങള്‍ ആയി കഴിഞ്ഞു. ഭാവിയില്‍ ധാരാളം പുതിയപരിപാടികള്‍ അവിഷ്‌കരിക്കുന്നതിന്‌ പദ്ധതികള്‍ തയാറായിവരുന്നു. കാനഡയിലെ ആരോഗ്യമേഖലയില്‍ ജോലിചെയ്‌തു വിരമിക്കുന്ന നേഴ്‌സുമാരെ ആദരിക്കുന്ന പരിപാടിക്ക്‌ തുടക്കമിട്ടുകഴിഞ്ഞു. അസോസിയേഷന്‍ പ്രസിഡന്റ്‌ ആനി സ്റ്റീഫന്‍, വൈസ്‌ പ്രസിഡന്റ്‌ അന്നമ്മ പുളിക്കല്‍, സെക്രട്ടറി സുസന്‍്‌ ഡീന്‍, ട്രെഷറര്‍ ജോജോ എബ്രഹാം, ഷീല ജോണ്‍, മേഴ്‌സി ജോസഫ്‌ എക്‌സിക്യൂട്ടീവ്‌ ബോര്‍ഡ്‌ ഡയറക്‌ടേഴ്‌സ്‌ എന്നിവര്‍ അറിയിച്ചതാണ്‌ ഇത്‌. നിര്‍ധനരായ രോഗികളെ സഹായിക്കുന്നതുള്‍പ്പെടെയുള്ള സാമൂഹിക സേവനരംഗങ്ങളില്‍ അസോസിയേഷന്‍്‌ ഇതിനോടകം തന്നെ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. ഭാവിയില്‍്‌ സംഘടനയുടെ വരുമാനത്തിന്റെ ഒരുഭാഗം സാമൂഹികസേവനത്തിനായി വിനിയോഗിക്കാന്‍്‌ പദ്ധതിയുണ്ട്‌.കൂടുതല്‍ വിവരങ്ങള്‍ക്ക്‌ www.canadianmna.com എന്ന വെബാസൈറ്റ്‌ സന്ദര്‍ശിക്കുക.

മെമ്പര്‍ഷിപ്പ്‌ ആഗ്രഹിക്കുന്നവര്‍ക്ക്‌ വെബ്‌സൈറ്റ്‌ വഴി കരസ്ഥമാക്കാവുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: പി.ആര്‍.ഒ ജിജോ സ്റ്റീഫന്‍ (Gigo Stephen 647 535 5742).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.