You are Here : Home / USA News

ഫ്രീഡിയയുടെ `ഒരേ സ്വര'ത്തില്‍ നാഷണല്‍ മീഡിയ സ്‌പോണ്‍സറായി മലയാളം ഐപി ടിവി

Text Size  

Story Dated: Friday, July 19, 2013 10:28 hrs UTC

ന്യൂയോര്‍ക്ക്‌: അമേരിക്കന്‍ മലയാളികള്‍ക്കു മുന്നില്‍ നടരാജ വിസ്‌മയം സൂര്യ കൃഷ്‌ണമൂര്‍ത്തിയുടെ സാന്നിധ്യം അവതരിപ്പിച്ച്‌ ആ ദൃശ്യവിസ്‌മയം മനസില്‍ നിന്ന്‌ മാറുംമുമ്പ്‌ സംഗീത വിസ്‌മയവുമായി ഫ്രീഡിയ വീണ്ടും ചരിത്രം സൃഷ്‌ടിക്കുന്നു. മലയാളികളുടെ വാനമ്പാടി കെ.എസ്‌ ചിത്രയും, അനുഗ്രഹീത ഗായകന്‍ എം.ജി. ശ്രീകുമാറും, ഐഡിയാ സ്റ്റാര്‍ സിംഗറിലൂടെ സംഗീത ലോകത്തെത്തിയ യുവ പ്രതിഭകളും ഒന്നിക്കുന്ന ലൈവ്‌ സിംഫണി `ഒരേ സ്വരം 2013' അമേരിക്കയിലുടനീളം അരങ്ങേറുന്നു. അമേരിക്കന്‍ മലയാളികള്‍ക്കുമുന്നില്‍ വിവിധ സ്റ്റേജുകളില്‍ അരങ്ങേറുന്ന ഫ്രീഡിയ എന്റര്‍ടൈന്റ്‌മെന്റിന്റെ `ഒരേ സ്വരം' സംഫണിയുടെ നാഷണല്‍ മീഡിയ സ്‌പോണ്‍സര്‍ മലയാളം ഐപി ടിവിയും, മലയാളം ടെലിവിഷനുമാണ്‌. അമേരിക്കന്‍ മലയാളികളുടെ ദൃശ്യചാരുതയ്‌ക്ക്‌ പുതിയ ഊടും പാവും നല്‍കിയ മലയാളം ഐപി ടിവിയും, സ്റ്റേജ്‌ ഷോകളുടെ ദൃശ്യസംവിധാനം തന്നെ മാറ്റിയെഴുതി അമേരിക്കന്‍ മലയാളികളുടെ മനം കുളിര്‍പ്പിച്ച ഫ്രീഡിയ എന്റര്‍ടൈന്‍മെന്റും ഒരേ സ്വരത്തിലൂടെ, ഒരേ മനസോടെ അമേരിക്കന്‍ മലയാളികള്‍ക്ക്‌ മുമ്പിലെത്തുമ്പോള്‍ ഒരു പുതിയ അനുഭവമായിരിക്കും ലഭിക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.