You are Here : Home / USA News

ഇന്ത്യന്‍ മൈക്രോസോഫ്റ്റ് മാനേജര്‍ കൃഷ്ണ വെങ്കിടേഷിനെ കാണാനില്ല

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, October 23, 2014 10:37 hrs UTC


സിയാറ്റില്‍ . ഇന്ത്യന്‍ വംശജനായ മൈക്രോ സോഫ്റ്റ് മാനേജര്‍ കൃഷ്ണ വെങ്കിടേഷിനെ (27) കഴിഞ്ഞ ആഴ്ച മുതല്‍ കാണാനില്ലെന്ന് സിയാറ്റില്‍ പൊലീസ്. ഒക്ടോബര്‍ 15 ന് വാഷിങ്ടണ്‍ റെഡ് മോണ്ടിലുളള മൈക്രോ സോഫ്റ്റ് ക്യാംപസിലാണ് കൃഷ്ണയെ അവസാനമായി കണ്ടത്. ജോലിക്ക് ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്.

കൃഷ്ണയുടെ കാര്‍ ഡിസിപ്ഷന്‍ പാസ് ബ്രിഡ്ജില്‍ ഒക്ടോബര്‍ 20 ന് പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയിരുന്നു. കാറില്‍ നിന്നും ഒന്നും നഷ്ടപ്പെട്ടിരുന്നില്ല.

കൂട്ടുകാരുമൊത്ത് സിയാറ്റില്‍ ട്രിവ്യ നൈറ്റില്‍ പങ്കെടുത്തതായി പറയപ്പെടുന്നു.

തിങ്കളാഴ്ചയാണ്  കൃഷ്ണയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി ലഭിച്ചത്.

ഡിസിപ്ഷന്‍ പാസ് ബ്രിഡ്ജ് വളരെ അപകടം പിടിച്ച സ്ഥാനമാണെന്നും ഓരോ വര്‍ഷവും ഇവിടെ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണെന്നും പൊലീസ് വക്താവ്  ഡ്രു ഫൌള്‍ മാധ്യമങ്ങളോട് പറഞ്ഞു.

കൃഷ്ണയെ കണ്ടുപിടിക്കുന്നതിന് പൊലീസ് പൊതുജന സഹകരണം അഭ്യര്‍ത്ഥിച്ചു.

അഞ്ചടി 8 ഇഞ്ച് ഉയരവും 160 പൌണ്ട് തൂക്കവുമുളള കൃഷ്ണയെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ സിയാറ്റില്‍ പൊലീസ് ഡിപ്പാര്‍ട്ടുമെന്റുമായി 202 625 5011 നമ്പറില്‍ ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.