You are Here : Home / USA News

ആത്മീയ വര്‍ഷമേകാന്‍ ന്യൂജഴ്സിയില്‍ 'കെയ്റോസ്' ധ്യാനം 24, 25, 26 തീയതികളില്‍

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Wednesday, October 22, 2014 12:17 hrs UTC



 
ന്യൂജഴ്സി . ക്രിസ്തു മൂല്യങ്ങളെ ഉയര്‍ത്തി പിടിക്കുന്ന 'കെയ്റോസ് ധ്യാനം ന്യൂജഴ്സിയില്‍  24, 25, 26 തീയതികളില്‍. ആത്മീയ വര്‍ഷമേകുന്ന ശുശ്രൂഷകളും വിടുതല്‍ സൌഖ്യ പ്രാര്‍ഥനകളും മനസിനെ ശക്തിപ്പെടുത്തുന്ന കൌണ്‍സിലിങ്ങും കെയ്റോസ് ധ്യാനത്തിന്‍െറ പ്രത്യേകതകളാണ്.

പ്രശസ്ത ധ്യാനഗുരുവും അതിരമ്പുഴ കാരിസ് ഭവന്‍ ഡയറക്ടറുമായ ഫാ. കുര്യന്‍ കാരിക്കല്‍, എംഎസ്എഫ്എസ് പ്രശസ്ത വചന പ്രഘോഷകനായ ബ്രദര്‍ റെജി കൊട്ടാരം, പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ പീറ്റര്‍ ചേരാനെല്ലൂര്‍ എന്നിവരുടെ ടീമാണ് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നത്.  

പ്രശസ്ത ഗായകനും കീ ബോര്‍ഡ് പ്ലെയറുമായ ബ്രദര്‍. വി. ഡി. രാജു ഗാനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. ഒക്ടോബര്‍ 24, 25, 26 (വെളളി, ശനി, ഞായര്‍) ന്യുജഴ്സി സെന്റ് തോമസ് ക്നാനായ ദേവാലയത്തില്‍ രാവിലെ ഒന്‍പത് മുതല്‍ അഞ്ചു വരെയാണ് ധ്യാനം.

കെയ്റോസ് എന്ന ഗ്രീക്ക് വാക്കിനര്‍ഥം 'ദൈവം ഇടപെടുന്ന സമയം എന്നാണ്. ഇതാ ഞാന്‍ പുതിയ ഒരു കാര്യം ചെയ്യുന്നു എന്നതാണ് ആപ്തവാക്യം.

കെയ്റോസ് സവിശേഷതയായ ഫീല്‍ഡ് ഇവാഞ്ചലൈസേഷന്‍ ന്യൂജഴ്സിയിലും ഉണ്ടാവും. വിവിധ പ്രാര്‍ഥനാ ഗ്രൂപ്പുകള്‍, യുവ സംഘടനാ, ഫþിമിലി കൂട്ടായ്മകള്‍ എന്നിവര്‍ക്കായി ഇടദിവസങ്ങളില്‍ ഗ്രൌണ്ട് ലെവല്‍, ഡോര്‍ ടു ഡോര്‍ ഇവാഞ്ചലൈസേഷന്‍ ശുശ്രൂഷകളും കെയ്റോസ് ടീം നയിക്കും.

ജീവിതത്തിലും വ്യക്തി ജീവിതത്തിലും എങ്ങനെ ദൈവവുമായി ബന്ധം സ്ഥാപിക്കാം, പ്രാര്‍ഥനാനുഭവം എങ്ങനെ വളര്‍ത്താം, പ്രതിസന്ധികളില്‍ എങ്ങനെ ദൈവത്തെ കണ്ടെത്താം, ദൈവ രൂപിയിലൂടെ എങ്ങനെ വളരാം,കൂദാശകളിലൂടെ ദൈവീക സാന്നിദ്ധ്യം എങ്ങനെ തിരിച്ചറിയാം, ജീവിത അന്തസില്‍ നിന്നുകൊണ്ട് എങ്ങനെ യേശുവിനെ മറ്റുളളവരിലേക്ക് പകരാം, ക്രിസ്തുവിന്‍െറ മൂല്യം എങ്ങനെ ദിനചര്യകളില്‍ പ്രാവര്‍ത്തികമാക്കാം തുടങ്ങിയ മേഖലകളാണ് കെയ്റോസ് വിഷയമാക്കുന്നത്.

ഫാ. കുര്യന്‍ കാരിക്കല്‍ എംഎസ്എഫ്എസ് ഇന്ത്യയിലും നിരവധി വിദേശ രാജ്യങ്ങളിലും ടിവി പ്രോഗ്രാമുകളിലൂടെയും ധ്യാന ശുശ്രൂഷകളിലൂടെയും ക്രിസ്തു വചനം പങ്കുവയ്ക്കുന്നു. ക്രിസ്തീയ ഗാനരചയിതാവും അനേക പുസ്തകങ്ങളുടെ ഗ്രന്ഥ കര്‍ത്താവുമാണ്.

പ്രശസ്ത വചന പ്രഘോഷകനായ ബ്രദര്‍ റെജി കൊട്ടാരം ഒരു കോളജ് അധ്യാപകനായി തുടക്കം കുറിച്ച് ദൈവത്തിന്‍െറ പരിശുദ്ധാത്മാവിന്‍െറ അത്ഭുതകരമായ സ്പര്‍ശനത്താല്‍ വചന പ്രഘോഷകനായി പരിശുദ്ധ കത്തോലിക്ക സഭയില്‍ സ്തുതി ആരാധനയ്ക്ക് ദൈവാത്മാവിനാല്‍ പ്രേരിതനായി ഒരു പുതിയ തുടക്കം കുറിച്ച വ്യക്തിയാണ്. അദ്ദേഹം വചന ശുശ്രൂഷയ്ക്കും ആത്മീയ കൌണ്‍സിലിങ്ങിനും നേതൃത്വം നല്‍കും.

സംഗീതം ശാസ്ത്രീയമായി പഠിക്കാതെ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ് ചെയ്ത 800 ല്‍ പരം ഗാനങ്ങള്‍ എല്ലാ തന്നെ ജനഹൃദയങ്ങള്‍ ഏറ്റെടുക്കുകയും അവരെ ദൈവത്തിങ്കലേക്ക് അടുപ്പിക്കാനും സഭയ്ക്ക് ഒരു അനുഗ്രഹമാക്കാനും കഴിഞ്ഞ പ്രതിഭയാണ് പീറ്റര്‍ ചേരാനെല്ലൂര്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
ഫാ. മാര്‍ക്കോസ് ചാലുപറമ്പില്‍(വികാരി) : 860 221 4211
ഫാ. തോമസ് എബ്രഹാം (അസി. വികാരി) : 973 978 9058

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.