You are Here : Home / USA News

ഗീതാമണ്ഡലം പ്രസിഡന്റ്‌ ഹ്യുസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രം സന്ദര്‍ശിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, October 22, 2014 01:06 hrs UTC

ഹൂസ്റ്റണ്‍: അതിവേഗം നിര്‍മാണം പുരോഗമിക്കുന്ന ഹ്യുസ്റ്റനിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രം ,ചിക്കാഗോ ഗീതാമണ്ഡലം പ്രസിഡന്റ്‌ ശ്രീ ജയ്‌ ചന്ദ്രന്‍ സന്ദര്‍ശിച്ചു .ഈ ക്ഷേത്രം അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ അഭിമാനം ഉയര്‍ത്തു മെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു .ഒരു പാട്‌ വിശ്വാസികളുടെ കഠിനാധ്വാനത്തിന്റെയും അര്‍പണ ബോധത്തിന്റെയും ഉത്തമോദാഹരണം ആണ്‌ ,തികച്ചും കേരളീയ മാതൃകയില്‍ പണി കഴിപ്പിക്കുന്ന ഈ ക്ഷേത്രം എന്നതില്‍ സംശയമില്ല .ചരിത്ര പ്രാധാന്യം ഉള്ള ഈ ക്ഷേത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തന ങ്ങളില്‍ പങ്കാളികള്‍ ആവാന്‍ അമേരിക്കയിലെ എല്ലാ വിശ്വാസികളും മുന്നോട്ടു വരേണ്ടതുണ്ട്‌ .

 

കെ എച്‌ എസ്‌ പ്രസിഡന്റ്‌ ഷണ്മുഖന്‍ വല്ല്യാശ്ശേരി അദ്ദേഹത്തിന്‌ സ്വാഗതമരുളി സംസാരിച്ചു ..ക്ഷേത്രത്തിന്റെ കുംഭാഭിഷേകത്തിനു ഗീതാമണ്ഡലത്തിലെ അംഗങ്ങളുടെ സാന്നിധ്യവും പിന്തുണയും പ്രതീക്ഷിക്കുന്നതായി അദ്ദേഹം അറിയിച്ചു .ക്ഷേത്ര നിര്‍മാണ നിധിയിലേക്കുള്ള സംഭാവന ശ്രീ ജയ്‌ ചന്ദ്രന്‍ ശ്രീ ഷണ്മുഖന്‌ കൈമാറി .കെ എച്‌ എന്‍ എ ട്ര സ്റ്റീ ബോര്‍ഡ്‌ ചെയര്‍മാന്‍ ശശിധരന്‍ നായര്‍ ,ജോയിന്റ്‌ സെക്രടറി രഞ്‌ജിത്‌ നായര്‍ ,കെ എച്‌ എസ്‌ ഭാരവാഹികള്‍ ആയ അശോകന്‍ കേശവന്‍ ,ഗോപാലകൃഷ്‌ണന്‍ നായര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു .ക്ഷേത്രത്തിന്റെ കുംഭാഭിഷേക ചടങ്ങുകള്‍ ഏപ്രില്‍ 23 നു നടക്കും .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.