You are Here : Home / USA News

ഒഎന്‍വിയുടെ സാഹിത്യ സപര്യക്കു ഡാലസില്‍ സാഹിത്യ സംഗീത നൃത്താഞ്ജലി സംഘടിപ്പിക്കുന്നു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, October 14, 2014 11:51 hrs UTC


ഡാലസ് . മലയാളത്തിന്‍െറ അഭിമാനമായ പദ്മ വിഭൂഷണ്‍ ഒഎന്‍വി കുറിപ്പിന്‍െറ സാഹിത്യ സപര്യക്കു കേരള അസോസിയേഷന്‍ ഓഫ് ഡാലസ് സാഹിത്യ സംഗീത നൃത്ത സായാഹ്നം സംഘടിപ്പിക്കുന്നു.

ഒക്ടോബര്‍ 25  ശനിയാഴ്ച മൂന്ന് മണിക്ക് ഒര്‍ലാന്റ് ബ്രോഡ്വേയിലുളള ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡുക്കേഷന്‍ സെന്ററില്‍ നടക്കുന്ന ഈ പരിപാടിയോടനുബന്ധിച്ചു പുതിയ ഡിജിറ്റല്‍ ലൈബ്രറിയുടെ ഉദ്ഘാടനവും നടക്കും.

ഡോ. എം. വി. പിളള, എബ്രഹാം തെക്കേമുറി തുടങ്ങിയവര്‍ പ്രഭാഷണം നടത്തും. ഒ.എന്‍.വി ഗാനങ്ങളുടെ നൃത്താവിഷ്ക്കരണം, സിനിമാ - നാടക ഗാനങ്ങള്‍, കവിതകള്‍ എന്നിവയും ഇതോടൊപ്പം ഉണ്ടായിരിക്കും.

ഡാലസ് -ഫോര്‍ട്ട്വര്‍ത്തിലെ എല്ലാ കാലസ്വാദകരെയും ഈ സാഹിത്യ സംഗീത നൃത്ത വിരുന്നിലേക്കു സാദരം ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
ബാബു മാത്യു(പ്രസിഡന്റ്) : 214 293 3851
റോയ് കൊടുവത്ത് (സെക്രട്ടറി) : 972 569 7165

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.