You are Here : Home / USA News

പേള്‍ ബാബു (18 വയസ്‌) കാനഡയില്‍ നിര്യാതയായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, October 13, 2014 02:12 hrs UTC

ടൊറന്റോ (കാനഡ): പെരുമ്പാവൂര്‍ ബാബു ജേക്കബിന്റേയും - ജോയ്‌സ്‌ ജേക്കബിന്റേയും മകള്‍ പേള്‍ ബാബു (18 വയസ്‌) ടൊറന്റോയില്‍ നിര്യതയായി. പ്രിന്‍സ്‌ ഏക സഹോദരനാണ്‌. ടൊറന്റോ ബഥനി ചാപ്പല്‍ അംഗമാണ്‌. 2013 ജൂലൈ മാസത്തിലായിരുന്നു പെരുമ്പാവൂരില്‍ നിന്നും ബാബു ജേക്കബിന്റെ കുടുംബം കാനഡയില്‍ എത്തിയത്‌. രണ്ടാഴ്‌ചയ്‌ക്കുശേഷം പേള്‍ ബാബുവിന്‌ രക്താര്‍ബുദമാണെന്ന്‌ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

ഒരുവര്‍ഷത്തിലധികമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പേള്‍ വെള്ളിയാഴ്‌ച കനേഡിയന്‍ സമയം അര്‍ദ്ധരാത്രി 12 മണിക്കാണ്‌ നിര്യാതയായത്‌. മെമ്മോറിയല്‍ സര്‍വീസ്‌: ഒക്‌ടോബര്‍ 13-ന്‌ തിങ്കളാഴ്‌ച വൈകിട്ട്‌ 5 മണിക്ക്‌ ഹൈലാന്റ്‌ ഫ്യൂണറല്‍, 3280 ഷെപേര്‍ഡ്‌ അവന്യൂ, ഡ്യൂക്കര്‍ബറോ, ഒന്റാരിയോ. ഫ്യൂണറല്‍ സര്‍വീസ്‌: ഒക്‌ടോബര്‍ 14-ന്‌ ചൊല്ലാഴ്‌ച രാവിലെ 8.30-ന്‌ ഹൈലാന്റ്‌ ഫ്യൂണറല്‍ ഹോമിലും തുടര്‍ന്ന്‌ ക്രൈസ്റ്റ്‌ ദി കിംഗ്‌ കാത്തലിക്‌ സെമിത്തേരിയില്‍ സംസ്‌കാരവും നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോര്‍ജ്‌ മാത്യു (905 616 3147), സാം തോമസ്‌ (416 302 8020), ജോണ്‍ സഖറിയ (416 727 6746).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.