ഹൂസ്റ്റണ്‍ . ഇമ്മാനുവേല്‍ മാര്‍ത്തോമ ഇടവക പ്രവര്‍ത്തന പന്ഥാവില്‍ 20 വര്‍ഷങ്ങള്‍ പിന്നിടുന്നു. ഇതോടനുബന്ധിച്ച് ഒക്ടോബര്‍ 11നു വൈകിട്ട് 4.30 ന് വികാരി ഫാ. സജു മാത്യുവിന്‍െറ അധ്യക്ഷതയില്‍ ആഘോഷ സമ്മേളനം ഇമ്മാനുവേല്‍ സെന്ററില്‍ നടത്തപ്പെടും.
സാമൂഹിക, സാംസ്കാരിക സഭാ നേതാക്കന്മാര് ഈ സമ്മേളനത്തില്‍ പങ്കെടുക്കും. ഈ സമ്മേളനത്തോടു ചേര്‍ന്ന് ഹൂസ്റ്റന്‍ ഇമ്മാനുവേല്‍ ഇടവകയിലെ കലാപ്രതിഭകള്‍ പങ്കെടുക്കുന്ന ഇമ്മാനുവേല്‍ നൈറ്റ് എന്ന പരിപാടിയും അരങ്ങേറും.
ഒക്ടോബര്‍ 12 ഞായറാഴ്ച രാവിലെ നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. കൊച്ചു കോശി എബ്രഹാം നേതൃത്വം നല്‍കും. കഴിഞ്ഞ 20 വര്‍ഷമായി സ്റ്റാഫോര്‍ഡ് സിറ്റിയില്‍ സ്ഥിതി ചെയ്യുന്ന ഇമ്മാനുവേല്‍ ദേവാലയത്തിന് സിറ്റിയുടെ ബ്യൂട്ടിഫിക്കേഷന് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ ഇടവക ഇതിനോട് ചേര്‍ന്ന് അജയ് തോമസിന്‍െറ നേതൃത്വത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്‍െറ ഭാഗമായി കര്‍ണാടക ഒറീസാ, ആന്ധാപ്രദേശ് എന്നീ സ്ഥലങ്ങളിലെ അനാഥരായ കുട്ടികളുടെ താമസം, പഠനം എന്നിവയ്ക്കായി അന്‍പതിനായിരത്തോളം ഡോളറിന്‍െറ പദ്ധതി നടപ്പാക്കും.
വാര്‍ത്ത : അലന് ചെന്നിത്തല
Comments