You are Here : Home / USA News

ട്രിനിറ്റി മാര്‍ത്തോമ ഇടവകയുടെ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 16 മുതല്‍

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Wednesday, October 08, 2014 11:55 hrs UTC


ഹൂസ്റ്റണ്‍ .  ട്രിനിറ്റി മാര്‍ത്തോമ ഇടവകയുടെ 40-ാം വാര്‍ഷികാഘോഷങ്ങളോട് അനുബന്ധിച്ച് ക്രമീകരിക്കുന്ന ഇടവക കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 16 മുതല്‍ 18 വരെ (വ്യാഴം, വെളളി, ശനി) നടത്തുന്നതിനുളള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

ട്രിനിറ്റി മാര്‍ത്തോമ ദേവാലയത്തില്‍ നടത്തപ്പെടുന്ന കണ്‍വന്‍ഷന്‍ യോഗങ്ങള്‍ എല്ലാ ദിവസവും വൈകുന്നേരം ഏഴിനാരംഭിക്കും.

സുപ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രസംഗകന്‍ ജോയി പുല്ലാട് ദൈവ വചന പ്രഘോഷണങ്ങള്‍ക്ക് നേതൃത്വം നല്‍കും. ഇതോടനുബന്ധിച്ച് ഇടവക ജനങ്ങളെ പങ്കാളികളാക്കി ഒക്ടോബര്‍ 13 മുതല്‍ 15 വരെ 40 മണിക്കൂര്‍ ചെയിന്‍ പ്രയറും  ക്രമീകരിച്ചിട്ടുണ്ട്. കണ്‍വന്‍ഷനായി രൂപീകരിച്ച പ്രത്യേക ഗായക സംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കും.

19 ന് ഞായറാഴ്ച ഇടവകയുടെ 40 -ാം ഇടവക ദിനം വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്നതാണ്. രാവിലെ ഒന്‍പതിനാരംഭിക്കുന്ന വിശുദ്ധ കുര്‍ബാന ശുശ്രൂഷയ്ക്ക്  തിരുവനന്തപുരം- കൊല്ലം ഭദ്രാസന അധ്യക്ഷന്‍ അഭിവന്ദ്യ തോമസ് മാര്‍ തീമോത്തിയോസ് എപ്പിസ്കോപ്പാ നേതൃത്വം നല്‍കും. ആരാധനയ്ക്കുശേഷം ഇടവക ദിനാഘോഷങ്ങള്‍ നടത്തപ്പെടും. അഭിവന്ദ്യ എപ്പിസ്കോപ്പാ മുഖ്യാതിഥിയായിരിക്കും.

ഇടവകയുടെ കഴിഞ്ഞ 40 വര്‍ഷങ്ങളില്‍ ഔദ്യോഗിക ഭാരവാഹികളായിരുന്നവരെ ചടങ്ങില്‍ പ്രത്യേകം ആദരിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.